Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മരണത്തിന് കാരണമാകുമോ മൈഗ്രെയ്ന്? വിദഗ്ധര്‍ പറയുന്നത് ഇത്
അമിത ജോലി, സമ്മര്‍ദ്ദം അല്ലെങ്കില്‍ മറ്റ് ചില അവസ്ഥകള്‍ എന്നിവ കാരണം മിക്ക ആളുകള്‍ക്കും തലവേദന ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ എല്ലാ തലവേദനയും സാധാരണമായി കണക്കാക്കുന്നത് ശരിയല്ല. ചിലതരം തലവേദനകളും മൈഗ്രേനിന് കാരണമാകും. മൈഗ്രെയ്ന് ഒരു തരം തലവേദനയാണ്. പക്ഷേ, ഈ വേദന വളരെ തീവ്രമാണ്. മൈഗ്രെയ്ന് ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നത് പോലെയുള്ള ഒരു സംവേദനം സംഭവിക്കുന്നു.
പലപ്പോഴും ഓക്കാനം, ഛര്‍ദ്ദി, ചെവിയില്‍ പലതരം ശബ്ദങ്ങള്‍ കേള്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മൈഗ്രേന് കാരണം ഉണ്ടാകാം. മൈഗ്രേനിന്റെ വേദന വളരെ തീവ്രമാണ്. അത് കുറച്ച് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കും. മൈഗ്രേന് വേദന ഒരുതരം മരണവേദനയാണെന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്. എന്നാല്‍ ശരിക്കും മൈഗ്രേന് മരണത്തിന് കാരണമാകുമോ?

മൈഗ്രെയ്ന് മരണകാരണമാകുമോ?
മൈഗ്രേന് പ്രശ്നം വളരെ അസഹനീയമാണെന്നത് തീര്‍ച്ചയായും സത്യമാണ്. ഇതുമൂലം രോഗിക്ക് വളരെ അസുഖകരമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്നു. എന്നാല്‍ മൈഗ്രേന് പ്രശ്നം മൂലം ആരും മരിക്കാറില്ല എന്നത് വേറെ കാര്യം. വാസ്തവത്തില്‍, മൈഗ്രേന് എന്ന പ്രശ്നത്തെ മാരകമെന്ന് വിളിക്കുന്നത് ശരിയല്ല. ഇത് ചിലപ്പോള്‍ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാം. എന്നിരുന്നാലും, മൈഗ്രെയ്ന് ഒരു വ്യക്തിക്ക് വളരെ ഗുരുതരമായ അവസ്ഥയില്‍ വരെ വന്നേക്കാം. അതിന്റെ വേദന അസഹനീയമായിരിക്കും.
ഉറങ്ങാന്‍ ബുദ്ധിമുട്ടായിരിക്കും, സാധാരണ ജീവിതശൈലി താളംതെറ്റുന്നു. ഇതൊക്കെയാണെങ്കിലും മൈഗ്രേന് എന്ന പ്രശ്നത്തെ മരണവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. വിദഗ്ധരുടെ അഭിപ്രായത്തില്‍, മൈഗ്രെയ്ന് എന്ന പ്രശ്നം വളരെക്കാലം നിലനില്‍ക്കുകയാണെങ്കില്‍, ഗുരുതരമായ പല രോഗാവസ്ഥകളും നിങ്ങളില്‍ ഉണ്ടാകാം. സ്ട്രോക്ക് മുതലായവയുടെ അപകടസാധ്യതയും ഇതില്‍ ഉള്‍പ്പെടുന്നു.
മൈഗ്രേന് ലക്ഷണങ്ങള്‍
തലയുടെ ഒരു ഭാഗത്ത് കഠിനമായ വേദന, ഛര്‍ദ്ദി, ഓക്കാനം, മരവിപ്പ്, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള സംവേദനക്ഷമത എന്നിങ്ങനെ പല തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. സാധാരണയായി, ഒരു വ്യക്തിക്ക് രണ്ട് ദിവസത്തില്‍ കൂടുതല്‍ മൈഗ്രെയ്ന് വേദന ഉണ്ടാകുമ്പോള്‍ മാത്രമേ അത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. പലപ്പോഴും, മൈഗ്രേന് വേദന ഉണ്ടാകുമ്പോള്‍ ആളുകള്‍ക്ക് ഒരു ഹാംഗ് ഓവര്‍ അനുഭവപ്പെടുന്നു. മൈഗ്രേന് വേദന വളരെക്കാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍, ചിലരുടെ ഓര്‍മ്മശക്തി ദുര്‍ബലമാവുകയും അവര്‍ കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
ഡോക്ടറെ സമീപിക്കേണ്ടത് എപ്പോള്‍
മൈഗ്രേന് ഗുരുതരമായ പ്രശ്നമാണെങ്കിലും, ഇക്കാര്യത്തില്‍ ഡോക്ടറെ സമീപിക്കേണ്ട ആവശ്യമുണ്ടെന്ന് പലരും കരുതുന്നില്ല. വാസ്തവത്തില്‍, തലവേദനയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് മൈഗ്രെയ്ന്. പക്ഷേ, നിങ്ങള്‍ക്ക് പതിവായി മൈഗ്രെയ്ന് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, അത് നിസ്സാരമായി കാണരുത്. നിങ്ങള്‍ക്ക് ഇടയ്ക്കിടെ തലവേദന തുടരുകയാണെങ്കില്‍, തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
മൈഗ്രേന് ലക്ഷണങ്ങള്‍
മൈഗ്രെയ്ന് സാധാരണയായി തലയുടെ ഒരു ഭാഗത്ത് ആരംഭിക്കുന്നു. മൈഗ്രെയ്ന് തലവേദന അനുഭവിക്കുന്ന ആളുകള്‍ക്ക് അവരുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കഴിവ് ഇല്ലാതെ വരുന്നു. കണ്ണ് വേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവ അവര്‍ക്ക് അനുഭവപ്പെടാറുണ്ട്. പ്രകാശം, ശബ്ദം, ഗന്ധം എന്നിവയിലെ മാറ്റങ്ങളോട് ഹൈപ്പര്‍സെന്‍സിറ്റീവ് ആയിരിക്കും. മൈഗ്രെയ്ന് തലവേദന അനുഭവിക്കുന്ന ആളുകള്‍ക്ക് ഓറ അനുഭവപ്പെടുന്നു. അവര്‍ക്ക് താല്കാലിക സംവേദനക്ഷമത നഷ്ടപ്പെടുന്നു. മൈഗ്രേന് വേദന കാരണം നന്നായി ഉറങ്ങാന്‍ കഴിയില്ല. ക്ഷീണം തോന്നുമെങ്കിലും പക്ഷേ ഉറങ്ങാന്‍ കഴിയില്ല.
മൈഗ്രേന് സമയത്ത് കണ്ണുകളില്‍ കടുത്ത വേദനയും ഉണ്ടാകാറുണ്ട്. തലവേദനയ്ക്കൊപ്പം ഓക്കാനം, ഛര്‍ദ്ദി എന്നിവയും മൈഗ്രേനിന്റെ ലക്ഷണങ്ങളാണ്. മൈഗ്രേന് സമയത്ത് മാനസിക മാറ്റങ്ങള്‍ വളരെ വേഗത്തില്‍ സംഭവിക്കുന്നു. ചില രോഗികള്‍ക്ക് പെട്ടെന്ന് ഒരു കാരണവുമില്ലാതെ വളരെ സങ്കടം തോന്നുന്നു അല്ലെങ്കില്‍ അമിതമായി കോപാകുലരാകുന്നു. മൈഗ്രേന് വേദന ഉണ്ടാകുന്നതിന് മുമ്പ് ചിലരില്‍ ഭക്ഷണത്തോടുള്ള ആസക്തി വര്‍ദ്ധിക്കും. പെട്ടെന്നുള്ള കടുത്ത തലവേദന, കഴുത്ത് ഞെരുക്കം, ആശയക്കുഴപ്പം, അപസ്മാരം, കാഴ്ച മങ്ങല്‍, അനങ്ങുമ്പോള്‍ തലവേദന വര്‍ദ്ധിക്കുക എന്നിവയും മൈഗ്രേനിന്റെ ലക്ഷണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications