Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ആരോഗ്യവിദഗ്ധര്‍ പറയുന്നു; മഴക്കാലത്ത് കാബേജും കൂണും മറ്റുചില പച്ചക്കറികളും വേണ്ട
പച്ചക്കറികള്‍ പൊതുവേ ആരോഗ്യദായകമായാണ് കരുതപ്പെടുന്നത്. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന കാര്യവും നമുക്കറിയാം. എന്നാല്‍ ഓരോ സീസണും അനുസരിച്ച് ഭക്ഷണത്തില്‍ ചില ക്രമീകരണങ്ങളും മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. പച്ചക്കറികള്‍ക്കും അത് ബാധകമാണ്.

മഴക്കാല ഭക്ഷണ ക്രമീകരണം
മഴക്കാലത്ത് വളരെ വയറിന് സുഖം നല്കുന്ന, പോഷകസമൃദ്ധമായ, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. മഴക്കാല ആരോഗ്യപ്രശ്നങ്ങളെയും രോഗങ്ങളെയും നേരിടാന്‍ അവ കരുത്ത് നല്‍കും. ചൂടുള്ള, ഫ്രഷ് ആയി പാകം ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ മഴക്കാലത്ത് ഇന്ഫെക്ഷനുകള് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സാധിക്കും. സൂപ്പുകള്‍, ഹെര്‍ബല്‍ ചായകള്‍ എന്നിവ മഴക്കാലത്ത് ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കും. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇവയ്ക്ക് സൂക്ഷ്മരോഗാണുക്കളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മാതളനാരങ്ങ, പെയര്‍ പോലുള്ള പഴങ്ങളും നല്ലതാണ്. കശുവണ്ടിപ്പരിപ്പ്, മറ്റ് പരിപ്പുകള്‍ എന്നിവ എനര്‍ജിയും പോഷണവും നല്‍കും.
അതേസമയം ധാരാളം വെള്ളമടങ്ങിതും ഇലക്കറികളും മഴക്കാലത്ത് വര്‍ജ്ജിക്കണം. മഴക്കാലത്ത് വര്‍ജ്ജിക്കേണ്ട ചില പച്ചക്കറികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇലക്കറികള്‍
ചീര, ലെറ്റിയൂസ്, കെയില്‍ തുടങ്ങിയ ഇലക്കറികള്‍ മഴക്കാലത്ത് കഴിവതും ഉപേക്ഷിക്കണം. കാരണം മഴക്കാലത്ത് ഈര്‍പ്പം കൂടുതലുള്ള സാഹചര്യത്തില്‍ ഇവയില്‍ ഇ.കോളി, സാല്മോണെല്ല തുടങ്ങിയ ബാക്ടീരിയകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇലകളില്‍ വെള്ളവും അഴുക്കും പറ്റിപ്പിടിക്കുകയും ആ സാഹചര്യം രോഗം പരത്തുന്ന ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കോളിഫ്ളവര്‍, ബ്രൊക്കോളി
ഈ രണ്ട് പച്ചക്കറികളിലും ഇടതിങ്ങിയാണ് ഫ്ളോറെറ്റ്സ് ആണുള്ളത്. അതിനാല്‍ ഇവ വൃത്തിയാക്കാനും പാടാണ്. അതുകൊണ്ട് മഴക്കാലത്ത് ഇവയ്ക്കിടയില്‍ ധാരാളം അണുക്കള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്.
വഴുതനങ്ങ
മഴക്കാലത്ത് വഴുതനങ്ങയില്‍ പലവിധ പുഴുക്കളും കീടങ്ങലും കാണാറുണ്ട്.
കാബേജ്
മറ്റ് ഇലക്കറികള്‍ പോലെ തന്നെ മഴക്കാലത്ത് കാബേജിലെ ഇലകള്‍ക്കിടയിലും അഴുക്കും ബാക്ടീരിയയും പറ്റിപ്പിടിക്കാം.
വെണ്ടെക്ക
കനം കുറഞ്ഞ തൊലിയുള്ള വെണ്ടക്ക മഴക്കാലത്തെ, ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയില്‍ പെട്ടെന്ന് കേടാകുകയും ബാക്ടീരിയ പോലുള്ള രോഗാണുക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നു
കൂണ്
ധാരാളം ഈര്‍പ്പസാന്നിധ്യമുള്ള ഒരു ഭക്ഷ്യവസ്തുവാണ് കൂണ്. അതിനാല്‍ തന്നെ മഴക്കാലത്ത് ഇവ പെട്ടെന്ന് ബാക്ടീരിയകളെ ആകര്‍ഷിക്കും.
അതുപോലെ പാവയ്ക്ക, പടവലങ്ങ തുടങ്ങിയവയിലും മഴക്കാലത്ത് രോഗാണുക്കള്‍ പതിയിരിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഴക്കാലത്ത് രോഗസാധ്യ കുറയ്ക്കുന്നതിനായി പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ഉപയോഗിക്കുക. അതുപോലെ നല്ലവണ്ണം വേവിച്ച് കഴിക്കുക. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ശുചിത്വത്തിന് മുന്‍ഗണന നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
