Latest Updates
-
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ!
തടി കുറയ്ക്കാന്‍ ഈ ജപ്പാനീസ് രീതി ഏറെ ഗുണകരം, വാട്ടര്‍ തെറാപ്പി ചെയ്യേണ്ടത് ഇങ്ങനെ
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നതില്‍ തര്‍ക്കമില്ല, അതുപോലെ പ്രധാനപ്പെട്ടതാണ് വെള്ളവും. വെള്ളം നമ്മുജെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അവിഭാജ്യ ഘടകമാണ്. മാത്രമല്ല നമ്മുടെ ശരീരത്തിന്റെ 60% വരെ ജലാംശവുമാണ്. വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാനും ദിവസവും ഒരു നിശ്ചിത അളവില്‍ എങ്കിലും വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യകത പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.
നല്ല മെറ്റബോളിസത്തിനായി ഒരു ഗ്ലാസ് ചെറുചൂടു വെള്ളത്തിൽ നാരങ്ങയും തേനും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്ന രീതി ചിലര്‍ പിന്തുടരാറുണ്ട്. ജപ്പാന്‍ ജനത വളരെ 'വിശുദ്ധ'മായി കണക്കാക്കുന്ന ഈ രീതി ജനപ്രിയമായ ജാപ്പനീസ് വാട്ടർ തെറാപ്പിയുടെ ഭാഗമാണ്, ശരീരഭാരം കുറയ്ക്കാനും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായിക്കുമെന്ന് പഠനങ്ങള്‍ അവകാശപ്പെടുന്നു.

എന്താണ് ജാപ്പനീസ് വാട്ടർ തെറാപ്പി?
പേര് സൂചിപ്പിക്കുന്നത് പോലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദൈനംദിന ജീവിതത്തിൽ ജലത്തിന്റെ ഉപയോഗം കൃത്യമായ അളവിലേക്ക് ഉയര്‍ത്തുവാന്‍ ഈ രീതി നമ്മെ സഹായിക്കുന്നു. നമുക്കറിയാവുന്നതുപോലെ, മിക്ക രോഗങ്ങളും ആരംഭിക്കുന്നത് അനാരോഗ്യകരമായ കുടലിൽ നിന്നാണ്. അതുപോലെ, ജാപ്പനീസ് വാട്ടർ തെറാപ്പി നിങ്ങളുടെ വയറിനെ ശുദ്ധീകരിക്കുകയും ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിരാവിലെ എഴുന്നേറ്റ ഉടൻ തന്നെ വെള്ളം കുടിക്കുന്നത് ഉള്‍പ്പടെ ഈ രീതിയുടെ ഭാഗമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മറ്റ് രോഗങ്ങളുടെ ചികിത്സയിലു സഹായകമാകും.
എന്നാൽ ഓർമ്മിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് വാട്ടര്‍ തെറാപ്പിയില്‍ താപനില വളരെ പ്രധാനപ്പെതതാണ്. തണുത്ത വെള്ളം ആരോഗ്യത്തിന് ഹാനികരമാണെന്ന് ജാപ്പനീസ് വിശ്വസിക്കുന്നു, കാരണം ഇത് ഭക്ഷണത്തിലെ കൊഴുപ്പുകളും എണ്ണകളും ദഹനനാളത്തിൽ വച്ച് കഠിനമാക്കി മാറ്റപ്പെടുന്നതിനാല്‍ ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും നിരവധി രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ റൂം ടെമ്പറേച്ചറില്‍ ഉള്ള ജലം മാത്രമാണ് ജപ്പാന്‍ ജനത വാട്ടര്‍ തെറാപ്പിക്കായി ഉപയോഗിക്കുന്നത് ഉപയോഗിക്കുന്നത്.
ജപ്പാനീസ് വാട്ടര്‍ തെറാപ്പി എങ്ങനെ ?
ഉറക്കമുണര്‍ന്ന ഉടനെ വെറും വയറ്റിൽ നാലോ അഞ്ചോ ഗ്ലാസ് റൂം ടെമ്പറേച്ചറിലുള്ള വെള്ളം കുടിക്കുക. പ്രഭാതഭക്ഷണം കഴിക്കുന്നതിനായി വെള്ളം കുടിച്ചതിനു ശേഷം 45 മിനിറ്റ് കാത്തിരിക്കുക. ഭക്ഷണം 15 മിനുട്ടിനുള്ളില്‍ കഴിച്ചു തീര്‍ക്കുകയും, രണ്ടു ഭക്ഷനങ്ങല്ക് ഇടയില്‍ ഉള്ള ഇടവേള കുറഞ്ഞത് 2 മണിക്കൂറെങ്കിലും ആക്കി നിജപ്പെടുതെണ്ടതാണ്.
നേരത്തെ ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രായമായവരും ഉള്‍പ്പടെ തുടക്കത്തില്‍ തന്നെ കൂടുതല്‍ അളവില്‍ വെള്ളം കുടിക്കുന്നതിനു പകരം പതിയെ പതിയെ അളവ് ഉയര്തുന്നതായിരിക്കും ഉചിതം. ഒറ്റ തവണയായി നിര്‍ദ്ദേശിച്ച അളവില്‍ വെള്ളം കുടിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ഓരോ ഗ്ലാസിനും ഇടയില്‍ അല്‍പ്പ സമയം ഇടവേള നല്‍കി കാത്തിരിക്കുക.
എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശാന്തമായി നടക്കേണ്ടതും ഈ തെറാപ്പിയുടെ ഭാഗമാണ്. നിന്നുകൊണ്ട് ഭക്ഷണം കഴിക്കരുത് എന്നും ജപ്പാനീസ് വാട്ടര്‍ തെറാപ്പി നിര്‍ദേശിക്കുന്നു. എന്തെന്നാല്‍ ഇത് നമ്മുടെ ദഹന സംവിധാനത്തിന് ഹാനികരമായേക്കാവുന്ന രീതിയാണ്. കൂടാതെ, രാത്രിയില്‍ കിടക്കുന്നതിനു മുന്‍പായി ചെറുചൂടു വെള്ളത്തിൽ 4-5 തവണയെങ്കിലും കവിള്‍ക്കൊള്ളുക. .
ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുമോ?
പകൽ സമയത്ത് കൂടുതൽ വെള്ളം കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നു. അതുവഴി ഭക്ഷണം കഴിക്കുവാനുള്ള ആസക്തിയും അമിതഭക്ഷണവും നിയന്ത്രിക്കാൻ സഹായിക്കുമെന്നും പറയുന്നു. മുതിർന്നവരിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത്, ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് 500 മില്ലി വെള്ളം കഴിക്കുന്നവർക്ക്, 13% കുറവ് ഭക്ഷണം മാത്രമേ കഴിക്കുവാന്‍ സാധിച്ചുള്ളൂ എന്നാണ്. മാത്രമല്ല വിശ്രമ വേളകളില്‍ ശരീരത്തിലെ കലോറിയെ കത്തിച്ചു കളയുവാന്‍ വെള്ളം സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പഞ്ചസാര കലര്‍ന്ന കാര്‍ബൊണേറ്റഡ് പാനിയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും, ഇത്തരം അനാരോഗ്യകരമായ ശീലങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ശരിയായ അവസ്ഥയിലേക്ക് എത്തിക്കുവാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ടൈപ്പ് 2 പ്രമേഹം, കാൻസർ, ഉയർന്ന ബിപി എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും വെള്ളം സഹായിക്കുന്നു. പക്ഷെ ഇവ തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ജാപ്പനീസ് വാട്ടർ തെറാപ്പിയുടെ പാർശ്വഫലങ്ങൾ ?
നിങ്ങൾ ജാപ്പനീസ് വാട്ടർ തെറാപ്പി ചെയ്യുകയാണെങ്കിൽ അമിത ജലാംശം ശരീരത്തിലേക്ക് എത്താതിരിക്കുവാന്‍ ശ്രദ്ധാലുവായിരിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങൾ അധികമായി വെള്ളം കുടിക്കുമ്പോൾ സംഭവിക്കുന്ന ഒരു പ്രതിഭാസമാണിത്, ഹൈപ്പോനാട്രീമിയ അല്ലെങ്കിൽ നിങ്ങളുടെ രക്തത്തിലെ ഉപ്പ് അളവ് കുറയുന്നത് ഇതിന് കാരണമാകുന്നു. മരണത്തിനു പോലും കാരണമായേക്കാവുന്ന ഗുരുതരമായ അവസ്ഥയാണിത്.
ഓരോ മണിക്കൂറിലും നാല് കപ്പിൽ കൂടുതൽ വെള്ളം കുടിക്കരുത്, കാരണം നിങ്ങളുടെ വൃക്കകൾക്ക് ഇവയില്‍ അധികം ചില സന്ദര്‍ഭങ്ങളില്‍ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായെക്കാം. ജാപ്പനീസ് വാട്ടർ തെറാപ്പി ചെയ്യുന്നതില്‍ ദോഷമില്ലെന്ന് പഠനങ്ങള്‍ പറയുന്നു, പക്ഷേ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഇത് ചെയ്യുക. എന്തെന്നാല്‍ ഇത് കൃത്യമായ രീതിയില്‍ ശരീരത്തില്‍ പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നത് തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications