Latest Updates
-
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം
മാനസിക സമ്മർദ്ദത്തിന് തടയിടാൻ തുളസി മുതൽ ഉലുവ വരെ, ആയുര്‍വേദം പറയും വഴി
പലവിധ കാരണങ്ങൾ കൊണ്ട് മാനസിക സമ്മർദ്ദം അനുഭവിക്കാത്ത വ്യക്തികൾ ഇല്ല. ചിലർക്ക് കുടുംബ പ്രശ്നങ്ങളാണ് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതെങ്കിൽ മറ്റു ചിലർക്ക് പ്രൊഫഷണൽ പ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ആകാം. കാരണം എന്ത് തന്നെ ആയാലും കൃത്യ സമയത്ത് ശരിയയായ ചികിത്സ തേടിയില്ലെങ്കിൽ മാനസിക സമ്മർദ്ദം ജീവിതത്തെ ആകെ ബാധിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. മാനസിക സമ്മർദ്ദം സാവധാനം ശരീരത്തെ ബാധിക്കുകയും പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
മാനസിക സമ്മർദ്ദം അല്ലെങ്കിൽ സ്ട്രെസ് അനുഭവപ്പെടുമ്പോൾ ചികിത്സാ രീതി എന്ന നിലയ്ക്ക് ബഹുഭൂരിപക്ഷം ആളുകളും അവലംബിക്കുന്നത് അലോപ്പതി ചികിത്സയെയാണ്. എന്നാൽ മരുന്ന് കഴിക്കുന്നത് നിർത്താനാകാത്ത അവസ്ഥ ഉണ്ടായേക്കുമോ എന്ന ഭയം മൂലം ചികിത്സ തേടാത്തവരും നിരവധിയാണ്. അലോപ്പതിയിൽ മാത്രമല്ല, ആയുർവേദത്തിലും ഫലപ്രദമായ സ്ട്രെസ് മാനേജ്‌മെന്റ് ചികിത്സാരീതികൾ ഉണ്ട്. അതിൽ പലതും വീട്ടിൽ വച്ച് തന്നെ ശീലമാക്കാം സാധിക്കും. ഡയറ്റിൽ ചില ഔഷധ സസ്യങ്ങളും മറ്റും ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം.

തൈരിനൊപ്പം തുളസി ഇലകൾ കഴിക്കാം
കേൾക്കുമ്പോൾ അത്ര സുഖകരമായി തോന്നില്ലെങ്കിലും തുളസിയുടെ ഇലകൾ തരിൽ ചേർത്ത് കഴിക്കുന്നത് മാനസിക സമ്മർദ്ദത്തെ ഫലപ്രദമായി ചെറുക്കും. ഇത് മനസിനെ ശാന്തമാക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. അമിതമായ ഉത്കണ്ഠ , അനാവശ്യമായ ചിന്തകൾ എന്നിവയ്ക്ക് കടിഞ്ഞാൺ ഇടാൻ ഇത് സഹായിക്കുന്നു.
ഉലുവ കൂടുതലായി കഴിക്കാം
പലതരം രോഗങ്ങളും അണുബാധകളും സുഖപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല ഔഷധമാണ് ഉലുവ. സമ്മർദ്ദത്തിലും വിഷാദത്തിലും ഇത് നല്ലൊരു ഔഷധത്തിന്റെ ഫലം ചെയ്യുന്നു. ഭക്ഷണത്തിൽ ഉലുവ കൂടുതലായി ഉൾപ്പെടുത്തുക, ഉലുവ ഇട്ട വെള്ളം കുടിക്കുക തുടങ്ങിയവയിലൂടെ ഉലുവയുടെ സത്ത് ശരീരത്തിൽ എത്തിക്കാനായി കഴിയും.
ചമോമൈൽ ചായ കുടിക്കുക
വളരെയേറെ ഔഷധമൂല്യമുള്ള ഒന്നന്നാണ് ചമോമൈൽ ചെടി. ഇതിന്റെ ഇലകളിട്ടു തിളപ്പിച്ചുണ്ടാക്കിയ ചമോമൈൽ ചായ കുടിക്കുന്നത് വിഷാദത്തെയും മാനസിക സമ്മർദ്ദത്തെയും ഫലപ്രദമായി ചെറുക്കും. ശരിയായ ഉറക്കം ലഭിക്കാനും മനസിനെ ശാന്തമാക്കാനും ഇത് സഹായിക്കും.
നാരങ്ങ വെള്ളം കുടിക്കാം
പിരിമുറുക്കവും വിഷാദവും ഇല്ലാതാക്കാൻ നാരങ്ങ നല്ലൊരു മരുന്നാണ്. ഇത് നാഡീവ്യവസ്ഥയുടെ പ്രവർത്തനം സുഖമമായി നിലനിർത്തുന്നു. നാരങ്ങാ വെറുതെ കഴിക്കുന്നതും ഗുണം ചെയ്യും.നാരങ്ങ നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ച ഊർജം നൽകുന്ന ഒന്നാണ്.
അശ്വഗന്ധ ഉപയോഗിക്കുക
സമ്മർദ്ദം, വിഷാദം എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ആയുർവേദത്തിൽ പരക്കെ ഉപയോഗിച്ച് വരുന്ന ഒന്നാണ് അശ്വഗന്ധ. ഒരു ആയുർവേദ ഡോക്റ്ററുടെ നിർദേശപ്രകാരം അശ്വഗന്ധ കൊണ്ടുള്ള മരുന്നുകൾ കഴിക്കാവുന്നതാണ്.
പാലിനൊപ്പം ബദാം ചേർത്ത് കഴിക്കുക
അഞ്ചോ ആറോ ബദാം എടുത്ത് വൈകുന്നേരം വെള്ളത്തിൽ കുതിർത്തു വയ്ക്കുക . അടുത്ത ദിവസം രാവിലെ ഇവ തൊലി കളഞ്ഞ് അരച്ച് പാലിലെ ചേർത്ത് കഴിക്കുക.സാവധാനത്തിൽ സ്ട്രെസ് കുറയുന്നതായി അനുഭവപ്പെടും.
ത്രിഫല പൊടി
കടുക്ക, നെല്ലിക്ക , താന്നിക്ക തുടങ്ങിയ ഔഷധ സസ്യങ്ങളുടെ പൊടി രൂപമാണ് ത്രിഫല. വൈകുന്നേരങ്ങളിൽ ത്രിഫല വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാൻ സഹായകമാണ്.
ഏലക്ക കഴിക്കാം
മാനസിക സമ്മർദം കൂടുതലായി അനുഭവപ്പെടുമ്പോൾ അഞ്ചോ ആറോ ഏലക്ക എടുക്കാം. ഏലക്ക വിത്തുകൾ കടിക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications