Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ചെറുചൂടുള്ള ഉപ്പുവെള്ളം അതിരാവിലെ വെറുംവയറ്റില് ആയുസ്സ് കൂട്ടും
ആരോഗ്യത്തിന് വെള്ളം അത്യന്താപേക്ഷിതമാണ് എന്ന് നമുക്കറിയാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് നാം വരുത്തുന്ന ചെറിയ ചില തെറ്റുകള് പോലും അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും വരെ നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നു. ഉപ്പുവെള്ളം ഇത്തരത്തില് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ദിവസവും രാവിലെ ചെറുചൂടുവെള്ളത്തില് ഉപ്പിട്ട് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള് കൊണ്ട് വരുന്നു. ചെറുചൂടുള്ള ഉപ്പുവെള്ളം വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. നിരവധി ആരോഗ്യ ഗുണങ്ങള് ഉള്ള ഒന്നാണ് എന്നത് തന്നെയാണ് ഉപ്പുവെള്ളത്തിന്റെ പ്രത്യേകത.
എല്ലാ ദിവസവും രാവിലെ ഇത് കുടിക്കുന്നത് പല തരത്തില് നിങ്ങള്ക്ക് ഗുണം ചെയ്യും. ഇത് ദിനവും കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. രാവിലെ ദിവസവും ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്ക്ക് ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിന് സാധിക്കുന്നു. കൂടുതല് ഗുണങ്ങളെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ....

ഉപ്പുവെള്ളത്തിന്റെ ഗുണങ്ങള്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ഉപ്പുവെള്ളം കുടിക്കുമ്പോള് എന്തൊക്കെ മാറ്റങ്ങള് ഉണ്ടാവുന്നു എന്ന് നോക്കാം. ആളുകള് പല തരത്തിലുള്ള പാനീയം കുടിക്കാന് ഇഷ്ടപ്പെടുന്നു. ഇവക്കോരോന്നും ഗുണങ്ങളും ധാരാളമുണ്ട്. എന്നാല് ഇതില് ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള് ഉപ്പുവെള്ളം തിരഞ്ഞെടുക്കുമ്പോള് അത് നല്കുന്ന ചില പ്രത്യേക ഗുണങ്ങളുണ്ട്. മെച്ചപ്പെട്ട മെറ്റബോളിസം, ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നത് ഉള്പ്പടെയുള്ള കാര്യങ്ങള് ഉപ്പുവെള്ളത്തില് ഉണ്ട്. ശരീരഭാരം കുറക്കുന്നതിനും ഉപ്പുവെള്ളം സഹായിക്കുന്നു.
ശരീരത്തിലെ മാറ്റം
ഉപ്പുവെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നു. ദിവസവും ചെറുചൂടുള്ള ഉപ്പു വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില് ജലാംശം നിലനിര്ക്കുന്നു. കൂടാതെ ഇലക്ട്രോലൈറ്റ് ബാലന്സ് നിലനിര്ത്തുന്നതിനും സഹായിക്കുന്നു. ഉപ്പ്, പ്രത്യേകിച്ച് സോഡിയം ക്ലോറൈഡ്, ശരീരത്തില് വെള്ളം നിലനിര്ത്താനും നിര്ജ്ജലീകരണം തടയാനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തില്ഡ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകള് നിര്ജ്ജലീകരണത്തെ തടയുന്നതിനും നാഡികളുടേയും പേശികളുടേയും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
ദഹന ആരോഗ്യം
അതിരാവിലെ തന്നെ വെറും വയറ്റില് ഉപ്പ് വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില് മികച്ച രീതിയില് ദഹനം നടക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇത് മലവിസര്ജ്ജനത്തിനും മലബന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വയറിനുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മലബന്ധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ ലക്ഷണങ്ങളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാന് സാധിക്കുന്നു. പതിവായി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രശ്നത്തെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ടോക്സിനെ പുറത്തേക്ക് കളയുന്നു
ശരീരത്തില് എപ്പോഴും ടോക്സിന് എന്നത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ പുറത്തേക്ക് കളയുന്നതിനും ശരീരം ശുദ്ധീകരിക്കുന്നതിനും ഉപ്പുവെള്ളം അതിരാവിലെ അല്പം കുടിക്കുന്നത് നല്ലതാണ്. രാവിലെ ചെറുചൂടുള്ള ഉപ്പുവെള്ളം കുടിക്കുന്നത് മലവിസര്ജ്ജനത്തെ ഉത്തേജിപ്പിക്കുകയും മാലിന്യങ്ങള് നീക്കം ചെയ്യാന് സഹായിക്കുകയും ചെയ്യും. ഇളം ചൂടുള്ള ഉപ്പുവെള്ളം സ്ഥിരമാക്കുന്നത് മറ്റ് പല ഗുണങ്ങളും നിങ്ങള്ക്ക് പ്രദാനം ചെയ്യുന്നു.
ശ്വസനാരോഗ്യം
ചെറുചൂടുള്ള ഉപ്പുവെള്ളത്തില് നിന്നുള്ള നീരാവി ശ്വസിക്കുന്നതിലൂടെ കഫക്കെട്ടും അത് മൂലം മൂക്കിലും ശ്വാസകോശത്തിലും ഉണ്ടാവുന്ന തടസ്സങ്ങളേയും ഇല്ലാതാക്കാന് സാധിക്കും. കൂടാതെ സൈനസൈറ്റിസ്, അലര്ജി അല്ലെങ്കില് ജലദോഷം എന്നിവയുടെ ലക്ഷണങ്ങളില് നിന്ന് ആശ്വാസം നല്കുന്നതിനും അവയെ പാടേ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. തൊണ്ട വേദന പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അതുകൊണ്ട് തന്നെയാണ് ഉപ്പുവെള്ളം ഉപയോഗിക്കാന് പറയുന്നതും.
ചര്മ്മത്തിന്റെ ആരോഗ്യം
ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന പല ചര്മ്മപ്രശ്നങ്ങളും ശരീരത്തില് ജലാംശം ലഭിക്കാത്തതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപ്പുവെള്ളം അതിരാവിലെ അല്പം കുടിക്കുന്നത് നല്ലതാണ്. ഇത് ചര്മ്മത്തെ ആരോഗ്യപരമായി നിലനിര്ത്തുന്നു. ശരീരത്തിന്റെ ഈര്പ്പവും മൊത്തത്തിലുള്ള അസ്വസ്ഥത എന്നിവയെ എല്ലാം ഇല്ലാതാക്കുന്നതും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടിരീയകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഉപ്പുവെള്ളം ഒരിക്കലും നിസ്സാരമായ ഒന്നല്ല എന്നതാണ് സത്യം.
രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കാന്
അമിതമായ ഉപ്പ് കഴിക്കുന്നത് ഉയര്ന്ന രക്തസമ്മര്ദ്ദവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്, ചെറുചൂടുള്ള ഉപ്പ് വെള്ളം മിതമായ അളവില് കഴിക്കുന്നത് രക്തസമ്മര്ദ്ദത്തെ നിയന്ത്രിക്കാന് സഹായിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിലെ അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. എന്നിരുന്നാലും ഉയര്ന്ന രക്തസമ്മര്ദ്ദമുള്ളവര് ഉപ്പുവെള്ളം ശീലമാക്കുന്നതിന് മുന്പ ഡോക്ടറെ കാണേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
