Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മധുരം കഴിക്കാന്‍ കൂടുതല്‍ ആഗ്രഹമോ? അപകടം തൊട്ടടുത്താണ്
മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്, എന്നാല്‍ പലപ്പോഴും കഴിക്കുന്ന ഭക്ഷണത്തില്‍ മധുരം കൂടുന്നത് നമ്മുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയില്‍ ആക്കുന്നു. മധുരമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. എന്നാല്‍ ശരീരത്തിന് ഗ്ലൂക്കോസിന്റെ രൂപത്തില്‍ ആവശ്യമുള്ള പഞ്ചസാര എന്ന് പറയുന്നത് വെറും അഞ്ച് ഗ്രാം മാത്രമേ ഉള്ളൂ. എന്നാല്‍ പല അവസരങ്ങളിലും നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഞ്ചസാര അകത്തെത്തുന്നു.
ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായി അറിയുകയില്ല. നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ പഞ്ചസാര പല രൂപത്തിലും അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ ഇത് പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു എന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ശരീരത്തില്‍ സാധാരണ അളവില്‍ കൂടുതല്‍ മധുരം എത്തിയാല്‍ അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

നിരന്തരം വിശക്കുന്നു
പലപ്പോഴും ഭക്ഷണത്തോടുള്ള ആര്‍ത്തി ഇവരില്‍ വര്‍ദ്ധിക്കുന്നു. അതിന് കാരണം നമ്മുടെ ശരീരത്തില്‍ അമിതമായ തോതില്‍ മധുരം എത്തുന്നതാണ്. ഇത് പലപ്പോഴും തലച്ചോറിന്റെ പ്രതികരണ ശേഷിയില്‍ സ്വാധീനം ചെലുത്തുകയും അമിതമായി ഭക്ഷണത്തോട് ആസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് നിരന്തരം വിശക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ പലരും നിസ്സാരമാക്കി വിടുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും.
ശാരീരികോര്‍ജ്ജം കുറയുന്നു
അമിതമായി മധുരം കഴിക്കുന്ന വ്യക്തി എപ്പോഴും ശാരീരികോര്‍ജ്ജം കുറക്കുന്നു. അമിതമായി മധുരം അകത്തെത്തിയാല്‍ അത് ശരീരത്തില്‍ ക്ഷീണം, തളര്‍ച്ച എന്നിവക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കത്തേയും തടസ്സപ്പെടുത്തുന്നു. അതിന്റെ ഫലമായി ആരോഗ്യം മൊത്തത്തില്‍ പ്രതിസന്ധിയിലേക്ക് എത്തുന്നു. .അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
മാനസികാരോഗ്യത്തിന് പ്രശ്നങ്ങള്‍
മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അമിതമായ പഞ്ചസാര തന്നെയാണ് ഇവിടേയും വില്ലന്‍. പലപ്പോഴും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി മാനസികാരോഗ്യവും പ്രതിസന്ധിയിലാക്കുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ സ്വഭാവത്തിലും വ്യത്യാസം കൊണ്ട് വന്നേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വയറ് സംബന്ധമായ അസ്വസ്ഥതകള്‍
പലപ്പോഴും അമിതമായി പഞ്ചസാര കഴിക്കുന്നത് വഴി നിങ്ങളുടെ കുടലിന്റെ ആരോഗ്യം പ്രതിസന്ധിയിലാവുന്നു.. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പഞ്ചസാരയുടെ ഉപയോഗം കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഇത് ദഹനാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കിയേക്കാം. അതുകൊണ്ട് തന്നെ അത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനിയെങ്കിലും പഞ്ചസാര കുറക്കാവുന്നതാണ്. എന്നാല്‍ ഇതെല്ലാം തന്നെ പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് കൊണ്ട് സംഭവിക്കണം എന്നില്ല. എങ്കിലും മുന്‍കരുതല്‍ സ്വീകരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
