Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പൊണ്ണത്തടിയെങ്കില്‍ തൊട്ടു പുറകേ ഈ രോഗാവസ്ഥകള്‍: അപകടവും സങ്കീര്‍ണതകളും
ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ അമിതവണ്ണവും വണ്ണം കുറയുന്നതും എല്ലാം പരമാവധി ശ്രദ്ധയോടെ നാം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. പലപ്പോഴും പൊണ്ണത്തടിയാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്നത്. നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്സ് 30 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉണ്ടാവുന്ന അവസ്ഥയിലാണ് പലപ്പോഴും പൊണ്ണത്തടി എന്ന അവസ്ഥയുണ്ടാവുന്നത്. ഇത് നിങ്ങളുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകുന്നു.
ഹൃദ്രോഗ സംബന്ധമായ അവസ്ഥകള്‍, പക്ഷാഘാതം, രക്തസമ്മര്‍ദ്ദം കൂടുന്നത്, ക്യാന്‍സര്‍, സന്ധിവാതം, ഡിപ്രഷന് തുടങ്ങി അനാരോഗ്യകരമായ നിരവധി അവസ്ഥകള്‍ പൊണ്ണത്തടി നിങ്ങള്‍ക്ക് സമ്മാനിക്കുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതിന് മുന്നേ അമിതവണ്ണത്തെ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും നിങ്ങളുടെ അധിക ഭാരം കൂടുതലും നിങ്ങളുടെ ഇടുപ്പിനും നിതംബത്തിനും ചുറ്റുമാണ്. അത് തന്നെയാണ് അപകടകരമായ അവസ്ഥയും. പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്ന ആരോഗ്യാവസ്ഥകള്‍ നോക്കാം.

ഹൃദ്രോഗവും പക്ഷാഘാതവും
ഏറ്റവും കൂടുതല്‍ ഭയപ്പെടേണ്ട ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് ഹൃദ്രോഗവും അതിനെ സംബന്ധിച്ചുണ്ടാവുന്ന പക്ഷാഘാതവും. അമിതവണ്ണമുള്ളതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്ട്രോളും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. ഇത് തന്നെയാണ് നിങ്ങളില്‍ പക്ഷീഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നതും. ഇത് ചികിത്സിച്ച് മാറ്റാമെങ്കിലും ആദ്യം ശ്രദ്ധിക്കേണ്ടത് ശരീരഭാരം കുറക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുക.
ടൈപ്പ് 2 പ്രമേഹം
പ്രമേഹ രോഗം എന്നത് ഇന്നത്തെ കാലത്ത് നിസ്സാരമായി കണക്കാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ആദ്യം ഒതുക്കേണ്ടത് അമിതവണ്ണത്തെ തന്നെയാണ്. കാരണം പൊണ്ണത്തടി ഉള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. ടൈപ്പ് 2 പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി ശാരീരികമായി എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കണം.
കാന്‍സര്‍
പല കാരണങ്ങള്‍ കൊണ്ടും ഇന്നത്തെ കാലത്ത് ക്യാന്‍സര്‍ എന്ന ഗുരുതരാവസ്ഥ ഉണ്ടാവാം. എന്നാല്‍ വന്‍കുടല്‍, സ്തനം (ആര്‍ത്തവവിരാമത്തിനു ശേഷം), എന്‍ഡോമെട്രിയം (ഗര്‍ഭാശയത്തിന്റെ പാളി), വൃക്ക, അന്നനാളം എന്നിവയിലെ അര്‍ബുദങ്ങള്‍ പലപ്പോഴും നിങ്ങളുടെ പൊണ്ണത്തടിയുടെ ഫലമായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബോഡി മാസ് ഇന്‍ഡക്സ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് നിങ്ങള്‍ക്ക് ക്യാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
ആര്‍ത്രൈറ്റിസ്
കാല്‍മുട്ട് , കൈമുട്ട് വേദന പലപ്പോഴും പലരും നിസ്സാരമാക്കി വിടുന്നു. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം പലരും മനസ്സിലാക്കുന്നില്ല. പക്ഷേ അമിതവണ്ണം ഉള്ളവരില്‍ ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും ശരീരത്തിന്റെ ഭാരം മൂലം തന്നെയാണ് സംഭവിക്കുന്നത്. ശരീരത്തിന്റെ അമിത ഭാരം നിങ്ങളുടെ ഈ സന്ധികളില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും അവയെ സാധാരണയായി സംരക്ഷിക്കുന്ന തരുണാസ്ഥികളെ ബലക്ഷയത്തിലേക്ക് എത്തിക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സന്ധിവാതം
സന്ധിവാതം പലരേയും ബാധിക്കുന്ന ഒന്നാണ്. അതിന് കാരണം പലപ്പോഴും നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലാവുന്നതാണ്. ഇത്തരത്തില്‍ അമിതമായുള്ള യൂറിക് ആസിഡ് സന്ധികളില്‍ നിക്ഷേപിക്കുകയും അത് വേദനയുണ്ടാക്കുകയും ചെയ്യുന്നു. അമിതവണ്ണമുള്ളവരില്‍ ഈ പ്രശ്നം അല്പം ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു. വാസ്തവത്തില്‍ അമിതവണ്ണം ചികിത്സിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാണ് എന്നത് നിങ്ങള്‍ മനസ്സിലാക്കണം. കൂടാതെ ഇതോടൊപ്പം ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കണം. പാരമ്പര്യമായി സന്ധിവാതമുള്ളവരെങ്കില് കരുതിയിരിക്കണം.
സ്ലീപ്പ് അപ്നിയ
ഓ ബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഉറക്കത്തില്‍ നിങ്ങളുടെ ശ്വാസനാളത്തിന്റെ സങ്കോചം സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും നിങ്ങള്‍ക്ക് ശ്വസനും ഉറക്കവും കൃത്യമല്ലാത്ത അവസ്ഥയുണ്ടാവുന്നു. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട് ഉള്ള ഒരു രോഗാവസ്ഥയാണ് സ്ലീപ് അപ്നീയ. ഇത് അപകടകരമായ ഒരു അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് അമിതമായ കൂര്‍ക്കം വലിക്ക് നിങ്ങളെ എത്തിക്കുന്നു. സ്ലീപ് അപ്നിയ പകല്‍ ഉറക്കത്തിന് കാരണമാകുകയും ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നിങ്ങളെ നയിക്കുന്നു. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

