Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പാതിരാത്രി വരെ ഫോണ്‍ നോക്കല്‍, ഉറക്കമൊഴിക്കല്‍ ;ആപത്തുകള്‍ പിന്നയേ അറിയൂ
ഉറക്കത്തിന്റെ കാര്യത്തില്‍ പലര്‍ക്കും പല ശീലങ്ങളാണ്. ചിലര്‍ നേരത്തേയുറങ്ങി നേരത്തേ എഴുന്നേല്‍ക്കും. മറ്റുചിലര്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കും. ചിലര്‍ നേരത്തേ കിടക്കണമെന്ന് ആഗ്രഹിച്ചാലും പല കാരണങ്ങള്‍ കൊണ്ടും ഉറങ്ങാന്‍ വൈകും. ചിലര്‍ക്ക് എത്ര വൈകി കിടന്നാലും നേരത്തേ എഴുന്നേല്‍ക്കേണ്ടതായി വരും. ചിലര്‍ക്ക് നേരത്തേ കിടക്കാന്‍ അവസരം ലഭിച്ചാലും ഫോണ്‍ നോക്കി സമയം കളഞ്ഞ് പാതിരാത്രി കഴിഞ്ഞേ ഉറങ്ങൂ.

ഇതില്‍ ഏതെങ്കിലുമൊരു വിഭാഗത്തിലായിരിക്കും നിങ്ങള്‍. അല്ലെങ്കില്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കും നിങ്ങളുടെ ഉറക്കശീലം. എന്താണെങ്കിലും ഉറക്കം ശരീരത്തിനും ആരോഗ്യത്തിനും അത്യാവശ്യമാണെന്നും കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറക്കം ഒരു ദിവസം ഉണ്ടാകണമെന്നും മിക്കയാളുകള്‍ക്കും അറിയാം. പക്ഷേ അത് കൃത്യമായി പാലിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ്.
അന്യം നിന്നുപോകുന്ന നല്ല ഉറക്കശീലങ്ങള്‍
ആളുകള്‍ ഗാഢനിദ്രയില്‍ അമരുന്ന അര്‍ധരാത്രി യാമകളുടെ വശ്യതയും സ്വച്ഛതയും നിശബ്ദതയുമെല്ലാം ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ കര്‍മ്മനിരതരായിരിക്കുക, അതിനുശേഷം വിശ്രമിക്കുക. രാത്രി എട്ടരയോടെ ഉറങ്ങുക, അതിരാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍ ചെയ്യുക എന്നിവയെല്ലാം പഴഞ്ചന്‍ രീതികളായി മാറിയിരിക്കുന്നു. അതോടൊപ്പം എന്നും പാതിരാത്രി കഴിഞ്ഞ് ഉറങ്ങുന്ന ഒരു ശീലവും സമൂഹത്തില്‍ രൂപപ്പെട്ട് വന്നിരിക്കുന്നു. രാത്രികാലങ്ങളുടെ പരിശുദ്ധത ഇല്ലാതാകുക മാത്രമല്ല ആ ശീലത്തിന്റെ പരിണിതഫലം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാ ദിവസവും വളരെ വൈകി ഉറങ്ങുന്ന ശീലം മാനസിക പിരിമുറുക്കവും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കും. മാത്രമല്ല, ഉത്കണ്ഠ, വിഷാദം, ബൈപ്പോളാര്‍ ഡിസോഡര്‍ എന്നിങ്ങനെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും ഈ ശീലം മൂലം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഉറങ്ങുമ്പോഴാണ് ശരീരം വിശ്രമിക്കുകയും ശരീരത്തിനുള്ളിലെ കേടുപാടുകള്‍ പരിഹരിക്കപ്പെടുകയും ചെയ്യുന്നത്. എന്നാല്‍ മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഈ പ്രക്രിയ തടസ്സപ്പെടും. മാത്രമല്ല ഗുരുതരമായ അവസ്ഥയില്‍ ഉറക്കക്കുറവ് ഉള്ളവരുടെ ആയുസ്സ് വരെ കുറയുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
മാത്രമല്ല വൈകി ഉറങ്ങുന്നവര്‍ക്ക് രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കില്ല. അതുവഴി ശരീരത്തിന് ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നതില്‍ കുറവ് വരും. ഇത് മൊത്തത്തിലുള്ള ശരീര പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഓര്‍മ്മക്കുറവ്, മാനസിക-ശാരീരിക ക്ഷേമക്കുറവ്, പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
എന്നും വൈകി ഉറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പശ്‌നങ്ങള്‍
ജൈവഘടികാരം ക്രമരഹിതമാകും: എന്നും അര്‍ധരാത്രി കഴിഞ്ഞ് ഉറങ്ങിയാല്‍ ശരീരത്തിലെ ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും. ഇത് ഹോര്‍മോണ്‍ ഉല്‍പ്പാദനം, മെറ്റബോളിസം, ശരീര താപനില ക്രമീകരണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും.
ബുദ്ധിശക്തിയെ ബാധിക്കും: ദീര്‍ഘകാലം വൈകി ഉറങ്ങിയാല്‍ ഏകാഗ്രതക്കുറവ്, ഓര്‍മ്മപ്രശ്‌നങ്ങള്‍, മൊത്തത്തിലുള്ള മാനസിക ഉണര്‍വ്വില്ലായ്മ എന്നിവ അനുഭവപ്പെടാം.
സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ കൂടും: വൈകി ഉറങ്ങുന്ന ശീലം കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ്സ് ഹോര്‍മോണുകള്‍ കൂടാന്‍ ഇടയാക്കും. ഇതിലൂടെ മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കൂടുകയും ശരീരഭാരം വര്‍ധിക്കുകയും ചെയ്യും.
പ്രതിരോധശേഷി കുറയും: ഉറക്കമില്ലായ്മ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കും. ഇത് പെട്ടെന്ന് രോഗങ്ങളും അണുബാധകളും ഉണ്ടാകാന്‍ കാരണമാകും.
മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും: പാതിരാത്രിക്ക് ശേഷം ഉറങ്ങുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയും അതുകൊണ്ട് അമിതവണ്ണം ഉണ്ടാകുക, ഇന്‍സുലിന്‍ പ്രതിരോധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
നല്ല ഉറക്കശീലങ്ങള്‍ ഉണ്ടാക്കിയെടുത്താല്‍ ഉറക്കം ശരീരത്തിന് നവോന്മേഷം നല്‍കുന്ന, ആരോഗ്യത്തെ ദൃഢമാക്കുന്ന ഒരു അനുഭവമായി മാറ്റിയെടുക്കാന്‍ കഴിയും.
ഉറക്കപ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം
സ്ഥിരതയുള്ള ഉറക്കശീലം വളര്‍ത്തിയെടുക്കുക: എന്നും കൃത്യസമയത്ത് കിടക്കുകയും രാവിലെ കൃത്യസമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുന്ന ഒരു ശീലം വളര്‍ത്തിയെടുക്കുക. അവധിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഇത് കൃത്യമായി പാലിക്കുക. ശരീരത്തിനുള്ളിലെ ഘടികാരത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ഇത് സഹായിക്കും.
ഉറങ്ങുന്നതിന് മുമ്പ് സമാധാനമായിരിക്കുക: ഉറങ്ങുന്നതിന് മുമ്പായി സമാധാനവും ശാന്തതയും നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുക. വായന, ധ്യാനം, ആയാസകരമല്ലാത്ത വ്യായാമ മുറകള്‍ എന്നിവ വിശ്രമിക്കാനുള്ള സമയമായെന്ന് ശരീരത്തിന് സൂചന നല്‍കും.
ഫോണും ടിവിയും വേണ്ട: ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ടിവി, ഫോണ്‍ തുടങ്ങി എല്ലാവിധ സ്‌ക്രീനുകളും ഓഫ് ചെയ്തുവെക്കുക. ഇവയില്‍ നിന്നും വരുന്ന നീലവെളിച്ചം ഉറക്കം നല്‍കുന്ന മെലാടോണിന്‍ ഉല്‍പ്പാദനത്തെ ബാധിക്കും.
നല്ല ആഹാരം: രാത്രി വൈകി ആഹാരം കഴിക്കുന്ന ശീലം വേണ്ടെന്ന് വെക്കുക. ലഘുവായ, വളരെ വേഗം ദഹിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക.
നല്ല ഉറക്കത്തിന് നല്ല അന്തരീക്ഷം: നല്ല ഉറക്കത്തെ പോത്സാഹിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് ഉറങ്ങാന്‍ കിടക്കുന്നതെന്ന് ഉറപ്പാക്കുക.
രാത്രിയില്‍ ഇത്തരം ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ശരീരത്തിനും മനസ്സിനും നവോന്മേഷവും ആരോഗ്യവും നല്‍കുന്ന അനുഭവമാക്കി ഉറക്കത്തെ മാറ്റാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











