Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മറുകിന്റെ വലിപ്പം ദിനവും കൂടുന്നു, നിറവും മാറുന്നു: സ്ത്രീകള്‍ക്കാണ് ഈ മുന്നറിയിപ്പ്
മറുകുകള്‍ ആണ്-പെണ് വ്യത്യാസമില്ലാതെ എല്ലാവരുടേയും ശരീരത്തില്‍ കാണപ്പെടുന്നു. മറുകുകള്‍ സാധാരണയായി ശരീരത്തിന്റെ ഭാഗമാണ്. ഒരു വ്യക്തിക്ക് അവരുടെ ജീവിത കാലത്തില്‍ 10-40 വരെ മറുകുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതില്‍ കാലക്രമേണ മാറ്റങ്ങളും വരാം. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന മറുകുകളുടെ എണ്ണം അല്പം കൂടുതലായിരിക്കും. ഇതിന് പിന്നില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും ഒരു കാരണം തന്നെയാണ്. ഗര്‍ഭാവസ്ഥയിലും അമിതമായി സൂര്യ പ്രകാശം കൊള്ളുന്നവരിലും മറുകുകളുടെ എണ്ണം വളരെ കൂടുതലാണ്.
പലപ്പോഴും മറുകുകള്‍ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. മറുക് എപ്രകാരമാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും സാധാരണ ഒരു വളര്‍ച്ചയാണ് മറുക് എന്ന് നമുക്കറിയാം. എന്നാല്‍ അത് എത്രത്തോളം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന കാര്യം പലപ്പോഴും തിരിച്ചറിയുന്നില്ല. സാധാരണ മറുകുകള്‍ കറുപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. കുട്ടിക്കാലം മുതല്‍ 25 വയസ്സ് വരെ സ്ത്രീകളിലും പുരുഷന്മാരിലും മറുകുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

വിവിധ മറുകുകള്‍
വിവിധ തരത്തിലുള്ള മറുകുകള്‍ ഉണ്ട്, ജന്മനാ തന്നെ ചില മറുകുകള്‍ കുട്ടികളിലുണ്ടാവുന്നു. പിന്നീട് അവരുടെ വളര്‍ച്ചക്ക് അനുസരിച്ച് മറുകുകളുടെ എണ്ണത്തില്‍ മാറ്റം വരുന്നു. സാധാരണ മറകുകള് ചെറുതായിരിക്കും. മാത്രമല്ല അത് വൃത്താകൃതിയിലം ആയിരിക്കും. പ്രത്യേക ബോര്‍ഡറുകള്‍ പോലെ തോന്നിക്കുന്ന മറുകുകളും സാധാരണമാണ്. എന്നാല്‍ ചില മറുകുകള്‍ക്ക് പ്രത്യേക ആകൃതിയുണ്ടാവില്ല എന്ന് മാത്രമല്ല ഇവ ക്രരഹിതമായ ആകൃതിയും നിറവും ഉള്ളതായിരിക്കും. ഇത്തരം കാര്യങ്ങള്‍ അല്പം ഗൗരവത്തില്‍ എടുക്കേണ്ടതാണ്.
മുന്നറിയിപ്പ് ലക്ഷണങ്ങള്‍
മുകളില്‍ പറഞ്ഞതുപോലെ ചര്‍മ്മത്തില്‍ മറുകില്‍ ഉണ്ടാവുന്ന ചില ലക്ഷണങ്ങള്‍ അത് നിറത്തിലും ആകൃതിയിലും ആണെങ്കില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും കൃത്യമായ ആകൃതിയില്ലാത്തത് അതുപോലെ തന്നെ നിറത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ 6 mm കൂടുതല്‍ വ്യാസം ഓരോ ദിവസവും വലിപ്പം കൂടിക്കൂടി വരുന്ന അവസ്ഥ, പൊളിഞ്ഞ് പോരുന്ന അവസ്ഥ എന്നിവയുണ്ടെങ്കില്‍ പലപ്പോഴും ഇത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം മറുകുകളാണ് ഉള്ളതെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണാവുന്നതാണ്.
പതിവ് ചര്‍മ്മ പരിശോധനകള്‍
ഡെര്‍മറ്റോളജിസ്റ്റിനെ കാണുന്നതിനോടൊപ്പം തന്നെ പതിവായി പരിശോധനകള്‍ നടത്തുന്നതിനും ശ്രദ്ധിക്കണം. ഇത് നിര്‍ണായകമായ ഒന്നാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ആണ് ത്വക്ക് സംബന്ധമായ അര്‍ബുദം വളരെയധികം കൂടുന്നത്. ത്വക്കിലുണ്ടാവുന്ന മാറ്റങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് വഴി പെട്ടെന്ന് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ മാറ്റങ്ങള്‍ പെട്ടെന്ന് മസ്സിലാക്കുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് ഉടന്‍ ശ്രദ്ധിക്കണം.
ചര്‍മ്മസംരക്ഷണം അത്യാവശ്യം
ചര്‍മ്മസംരക്ഷണം ഈ സമയത്ത് വളരെ അത്യാവശ്യമാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് വേണ്ടി SPF 30 ഉള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. കൂടാതെ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ ചര്‍മ്മത്തേയും കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക.
ഡോക്ടറെ കാണാന്‍ വൈകേണ്ടതില്ല
മറുകുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ ഒരിക്കലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. കാരണം ഇത് ആദ്യഘട്ടത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ പലപ്പോഴും ഗുരുതരമായ മാറ്റങ്ങളും സ്കിന്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥയും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ പതിവ് പരിശോധനകള്‍ നടത്തുകയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുക. വ്യത്യസ്ത തരം മറുകുകളും അവയുടെ പ്രതിസന്ധികളും മനസ്സിലാക്കേണ്ടത് അതുകൊണ്ട് തന്നെ അനിവാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
