Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇനി പറയുന്ന 10 പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ വ്യായാമം മതി
വ്യായാമം എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ പല രോഗാവസ്ഥകളില്‍ നിന്നും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില വ്യായാമങ്ങള്‍ നമ്മളെ സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് വ്യായാമം ശീലമാക്കാവുന്നതാണ്. വ്യായാമത്തിന്റെ ഗുണങ്ങള്‍ വളരെയധികം ഉണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇത് രോഗാവസ്ഥയെ എപ്രകാരം ഇല്ലാതാക്കും എന്നത് പലര്‍ക്കും അറിയില്ല.
ശാരീരികമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വ്യായാമം ശീലമാക്കാം. സ്ഥിരമായി വ്യായാമം ചെയ്യുന്ന വ്യക്തിക്ക് പലപ്പോഴും രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വ്യായാമത്തിന്റെ ഗുണങ്ങള്‍ അതുകൊണ്ട് തന്നെ നിങ്ങളെ പല തരത്തിലാണ് സഹായിക്കുന്നത്. എന്നാല്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വ്യായാമം ചെയ്യാം എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളികള്‍ നിറഞ്ഞതാക്കുന്നു. ഹൃദയത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രധാന ഘടകമാണ് വ്യായാമം. ഇത് ഹൃദയ സംബന്ധമായ രോഗാവസ്ഥകളെ പ്രതിരോധിക്കുകയും അസുഖങ്ങളുടെ സാധ്യതയെ കുറക്കുകയും ചെയ്യുന്നു. ഓട്ടം, സൈക്ലിംഗം, നീന്തല്‍ തുടങ്ങിയ എയറോബിക്‌സ് പ്രവര്‍ത്തനങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
അമിതവണ്ണം
അമിതവണ്ണത്തെ നിയന്ത്രിക്കുന്നതിന് വേണ്ടിയും നമുക്ക് വ്യായാമം ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ കലോറി കുറക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൃത്യമാക്കുകയും ചെയ്യുന്നു. എയറോബിക്‌സ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ മസില്‍ ടോണ്‍ വര്ദ്ധിപ്പിക്കുകയും ശരീരം പെട്ടെന്ന് കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ടൈപ്പ് 2 പ്രമേഹം
പ്രമേഹത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പും വേണ്ടതില്ല. ഇതിനെ കുറക്കുന്നതിന് വേണ്ടി അമിതഭാരം കുറക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
ഓസ്റ്റിയോപൊറോസിസ്
നടത്തം, നൃത്തം, ഭാരോദ്വഹനം തുടങ്ങിയ വ്യായാമങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും എന്നതാണ് സത്യം. ഇത് കൂടാതെ നിങ്ങള്‍ സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാനും അസ്ഥികളുടെ ബലമില്ലായ്മക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന്
പലപ്പോഴും വ്യായാമം സ്ഥിരമായി ചെയ്യുന്നത് വ്യായാമം വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരം അസ്വസ്ഥതകളെ ലഘൂകരിക്കുന്നതിന് വേണ്ടി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്‍ഡോര്‍ഫിനുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ വാര്‍ദ്ധക്യ സഹജമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കാന്‍സര്‍
വ്യായാമത്തിന് ക്യാന്‍സര്‍ തടയാന്‍ കഴിയില്ലെങ്കിലും സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ രോഗാവസ്ഥയുടെ അപകട സാധ്യത കുറക്കുന്നതിന് സഹായിക്കുന്നു. സ്തന, വന്‍കുടല്‍, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരാവസ്ഥകള്‍ കുറക്കുന്നതിന് സഹായിക്കുന്നതാണ് വ്യായാമം. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വ്യായാമത്തിലൂടെ സാധിക്കുന്നു.
വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍
പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തിന്റെ ശേഷിയും ശ്വാസകോശത്തിന്റെ കപ്പാസിറ്റിയും വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ശ്വസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. കൂടാതെ ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) പോലുള്ള അവസ്ഥകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എയ്‌റോബിക് വ്യായാമങ്ങള്‍, മറ്റ് ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലമാക്കാവുന്നതാണ്.

ഉറക്ക തകരാറുകള്‍
പലപ്പോഴും ഉറക്ക തകരാറുകള്‍ പലരേയും ബാധിക്കുന്നതാണ്. ഇത് പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വ്യായാമം തലച്ചോറിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഇത് കൃത്യമായ ഉറക്കത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. മൊത്തത്തില്‍ നല്ല ഉറക്കം സംഭാവന ചെയ്യുന്നു.
സന്ധി വേദന
പലരേയും പ്രായഭേദമന്യേ വിടാതെ പിന്തുടരുന്നതാണ് സന്ധിവേദന. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നീന്തല്‍, യോഗ, സൈക്ലിംഗ് എന്നിവ പോലുള്ള കുറഞ്ഞ സ്വാധീനം ചെലുത്തുന്ന വ്യായാമങ്ങള്‍ ശീലമാക്കാം. ഇത് നിങ്ങളുടെ പേശികളെ കൂടുതല്‍ സഹായിക്കുന്നു. കൂടാതെ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനും ഈ വ്യായാമം സഹായിക്കുന്നു.

പ്രായാധിക്യത്തിന് പരിഹാരം
പ്രായം കൂടുന്തോറും വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ ശരീരത്തിന് വഴക്കം നഷ്ടപ്പെടുകയും ആരോഗ്യത്തിന് വെല്ലുവിളകള്‍ ഉയരുകയും ചെയ്യുന്നു. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും നമുക്ക് ചില വ്യായാമങ്ങള്‍ ശീലിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
ചിട്ടയായ വ്യായാമം പല ആരോഗ്യപ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നിങ്ങളെ സുരക്ഷിതമാക്കാനും നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും വ്യായാമം സഹായിക്കുന്നു. എന്നാല്‍ രോഗാവസ്ഥയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില വ്യായാമങ്ങള്‍ ഉണ്ട്. ഇവ തിരിച്ചറിഞ്ഞ് ചെയ്താല്‍ ആരോഗ്യത്തെ നമുക്ക് തിരികെ പിടിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
