വാള്‍നട്ട് മില്‍ക്ക്: ആരോഗ്യത്തിനും ആയുസ്സിനും

ആരോഗ്യത്തിന്റെ കാര്യത്തില്‍ വാള്‍നട്ട് വളരെയധികം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ഇത് എല്ലാ തരത്തിലും നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ശരീരത്തില്‍ ഉണ്ടാവുന്ന ഓരോ മാറ്റവും നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഉയര്‍ന്ന പോഷകഗുണമുള്ളതാണ് വാള്‍നട്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവയില്‍ നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം തന്നെ വാള്‍നട്ടിലുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

വാള്‍നട്ട് പോലെ തന്നെ വാള്‍നട്ട് മില്‍ക്ക് ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു. ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെ ഗുണങ്ങളാണ് വാള്‍നട്ട് മില്‍ക്ക് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം. വാള്‍നട്ട് മില്‍ക്ക് ദിനവും കുടിക്കുന്നവരില്‍ ആരോഗ്യകരമായ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

Walnut Milk And How To Prepare It

ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു
ഫ്രീറാഡിക്കലുകളെ ചെറുക്കുന്നതിന് സഹായിക്കുന്നതാണ് വാള്‍നട്ട് മില്‍ക്ക്. ഇതില്‍ വിറ്റാമിന്‍ ഇ, സെലിനിയം, എലാജിറ്റാനിന്‍സ് തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, അവ ആന്റി-ഇന്‍ഫ്‌ലമേറ്ററിയും ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. സ്ഥിര ഉപയോഗത്തിലൂടെ ആരോഗ്യത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിങ്ങളുടെ ശരീരത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന കൊഴുപ്പുകളാണ്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ പല ഗുണങ്ങളും നല്‍കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ വാള്‍നട്ട് മില്‍ക്ക് കഴിക്കുന്നത് വഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഹൃദയാഘാതം, രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത എന്നിവ ഇല്ലാതാവുന്നു.

പ്രമേഹരോഗികള്‍ക്ക് മികച്ചത്
പ്രമേഹരോഗികള്‍ക്ക് മികച്ചതാണ് എന്തുകൊണ്ടും വാള്‍നട്ട് മില്‍ക്ക് കാരണം ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ് എന്ന് മാത്രമല്ല പ്രമേഹമുള്ളവര്‍ക്ക് സുരക്ഷിതവുമാണ്. ദി ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ വാല്‍നട്ട് പതിവായി ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹ സാധ്യതയെ വരെ കുറക്കുന്നതിന് സഹായിക്കുന്നു.

ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്ക് പരിഹാരം
ലാക്ടോസ് അസഹിഷ്ണുത ഉള്ളവര്‍ക്ക് അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് വാള്‍നട്ട് മില്‍ക്ക്. ഇത് മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തനനെ ഗ്ലൂറ്റന്‍-ഫ്രീ, സോയ-ഫ്രീ, കൊളസ്‌ട്രോള്‍-ഫ്രീ, ലാക്ടോസ്-ഫ്രീ എന്നിവയും പ്രദാനം ചെയ്യുന്നു. പാല്‍ ഉപയോഗിച്ച് പ്രതിസന്ധി ഉള്ളവര്‍ക്ക് നിര്‍ബന്ധമായും ബദലായി ഉപയോഗിക്കാവുന്നതണ് വാള്‍നട്ട് മില്‍ക്ക്.

ഹൃദയാരോഗ്യത്തിന് മികച്ചത്
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് വാള്‍നട്ട് മില്‍ക്ക്. ഇതിലുള്ള നല്ല കൊഴുപ്പ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നു. വാള്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തെ മികച്ചതാക്കുന്നു. കൂടാതെ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതനും സഹായിക്കുന്നു.

മികച്ച ഉറക്കത്തിന്
ഉറക്കമില്ലായ്മ പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി വാള്‍നട്ട് മില്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കാരണം ഇതിലുള്ള മഗ്നീഷ്യം ശരീരത്തിന് വിശ്രമവും ശാന്തതയും നല്‍കുന്നു. മാത്രമല്ല മെലറ്റോണിന്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെ?
*ഒരു കപ്പ് വാല്‍നട്ട് ഏകദേശം 4 കപ്പ് വെള്ളത്തില്‍ കുറഞ്ഞത് 4-6 മണിക്കൂര്‍ കുതിര്‍ക്കുക.
*വെള്ളം കളഞ്ഞ് നല്ലതുപോലെ കഴുകിയെടുക്കുക
*കുതിര്‍ത്ത വാല്‍നട്ട് 4 കപ്പ് വെള്ളത്തില്‍ മിനുസമാവുന്നത് വരെ അരച്ചെടുക്കുക.
*ഇത് നല്ലതുപോലെ അരിച്ചെടുത്ത് മാറ്റി വെക്കാം.
*ആവശ്യമെങ്കില്‍ വാനില നിങ്ങള്‍ക്ക് ഇതില്‍ ചേര്‍ക്കാവുന്നതാണ്. വേണമെങ്കില്‍ 3-4 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഒഴിവാക്കേണ്ടവര്‍
വാള്‍നട്ട് മില്‍ക്ക് തയ്യാറാക്കുന്നതും കുടിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. എ്ന്നാല്‍ ഇതില്‍ വാള്‍നട്ട് മില്‍ക്ക് ഒഴിവാക്കേണ്ടവര്‍ ആരൊക്കെയെന്ന് നോക്കാം. പൊതുവേ ഇത് സുരക്ഷിതമെങ്കിലു ട്രീ നട്ട്സിനോട് അലര്‍ജിയുള്ളവര്‍ വാള്‍നട്ട് ഒഴിവാക്കണം. കിഡ്നി രോഗങ്ങളോ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളോ ഉള്ളവര്‍ വാള്‍നട്ട് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കേണ്ടതാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വാല്‍നട്ട് പാല്‍ മിതമായ അളവില്‍ കുടിക്കുക എന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, March 17, 2024, 20:08 [IST]
X
Desktop Bottom Promotion