വേരിലാണ് ഗുണങ്ങള്‍: ആയുസ്സ് നീട്ടുന്ന അത്ഭുത കിഴങ്ങ്

ആരോഗ്യ സംരക്ഷണത്തിന് ഇന്നത്തെ കാലത്ത് അല്‍പം കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് പലരും. എന്നാല്‍ അതിന് വേണ്ടി എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എല്ലാ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതില്‍ തന്നെ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇവ കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.

ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്‍കുന്ന ഗുണങ്ങള്‍ ആയുസ്സ് വരെ വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും എന്തൊക്കെയെന്ന് നോക്കാം. അതിലുപരി ഇത് നല്‍കുന്ന ഗുണങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. പ്രധാനമായും ഇത് എപ്രകാരം ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നറിയാം.

Root Vegetables

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആന്റിഓക്‌സിഡന്റ് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് ബീറ്റ്റൂട്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.

കുറഞ്ഞ കലോറി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കലോറി കുറവുള്ള ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കലോറി കുറയുന്നതിലൂടെ അത് ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നു. കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഇത്തരത്തില്‍ ഉള്ള പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുകയും കലോറി കുറവ് ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ശീലമാക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഒന്നാണ്. ബീറ്റ്റൂട്ട് ഉള്‍പ്പടെയുള്ള കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ കാണപ്പെടുന്ന നൈട്രേറ്റുകള്‍ക്ക് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ സാധിക്കുന്നു. ഇത് വഴി നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയുന്നു. ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
കിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ ഉള്ള ഫൈബര്‍ മലബന്ധം തടയുന്നതിനോടൊപ്പം തന്നെ ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, ഡയറ്ററി നൈട്രേറ്റുകളുടെ സാന്നിധ്യം കുടലിന് ഗുണം നല്‍കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കൂടാതെ ആരോഗ്യകരമായ ഒരു മൈക്രോബയോമിനെയും മൊത്തത്തിലുള്ള കുടലിന്റെ പ്രവര്‍ത്തനത്തെയും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെ മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധം
ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളും പ്രശ്‌നത്തിലാവുന്നത് ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് മുന്നിലാണ്. കാന്‍സര്‍ പ്രിവന്‍ഷന്‍ ജേണല്‍ പറയുന്നതനുസരിച്ച്, ബീറ്റ്റൂട്ട് പോലുള്ളകിഴങ്ങ് വര്‍ഗ്ഗങ്ങളില്‍ പോളിഫെനോള്‍, ഫ്‌ലേവനോയ്ഡുകള്‍, ഡയറ്ററി നൈട്രേറ്റുകള്‍, മറ്റ് ഉപയോഗപ്രദമായ പോഷകങ്ങള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വന്‍കുടല്‍ ക്യാന്‍സര്‍ പോലുള്ള ചിലതരം ക്യാന്‍സറുകളുടെ അപകടസാധ്യത കുറക്കുന്നു എന്നാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചത്
തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. പ്രത്യേകിച്ച് ബീറ്റ്‌റൂട്ടിലെ നൈട്രേറ്റുകള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു,. ഇത് ഓര്‍മ്മശക്തി ഉള്‍പ്പടെ വര്‍ദ്ധിപ്പിക്കുന്നു. പ്രായത്തിന്റെതായി ഉണ്ടാവുന്ന മറവി പോലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു ഇത്തരം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. ഇവയിലുള്ള ആന്റിഓക്സിഡന്റുകള്‍ മസ്തിഷ്‌ക കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും മികച്ചതാണ്.

വിളര്‍ച്ച്ക്ക് പരിഹാരം
രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ലോബിന്റെയോ കുറവിന്റെ അടിസ്ഥാത്തിലാണ് വിളര്‍ച്ച മനസ്സിലാക്കുന്നത്. ഇതിന്റെ ഫലമായി ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഉണ്ടാവാം. ബീറ്റ്‌റൂട്ടില്‍ ഇരുമ്പും ഫോളേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നു.

കരളിന്റെ ആരോഗ്യം
കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് കിഴങ്ങ് വര്‍ഗ്ഗങ്ങള്‍. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിന്‍ ഇല്ലാതാവുന്നു. ഇത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. പ്രത്യേകിച്ച് ബീറ്റ്‌റൂട്ട് പോലുള്ളവ.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, March 12, 2024, 22:26 [IST]
X
Desktop Bottom Promotion