Latest Updates
-
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം! -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം കണ്ട് അമ്പരന്ന് ആരാധകർ! -
ഡൽഹിയിൽ പൊടിക്കാറ്റ് വരുന്നു; നിങ്ങളുടെ ചർമ്മം സുരക്ഷിതമാണോ? ഈ മുൻകരുതലുകൾ മറക്കരുത്!
പൈനാപ്പിള്‍ വേനലില്‍ സ്ഥിരമാക്കൂ: എല്ലാ രോഗങ്ങളും പമ്പ കടക്കും
വേനല്‍ക്കാലം എന്നത് പല അസ്വസ്ഥതകളുടേയും കൂടി സമയമാണ്. പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളും പ്രശ്നങ്ങളും എല്ലാം കൊണ്ടും നിറയുന്ന ഒരു സമയമാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ആരോഗ്യം സംരക്ഷിക്കുക എന്നത് നമ്മള് ഓരോരുത്തരുടേയും ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ട് ഈ സമയം നമ്മള് ചെയ്യുന്ന ആരോഗ്യ പരിപാലനം വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും എന്തൊക്കെ ഭക്ഷണങ്ങള്‍ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്നും നമുക്ക് നോക്കാവുന്നതാണ്. പൈനാപ്പിള്‍ ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുകയും വേനല്‍ തളര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഏത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ നിരവധി അവശ്യ പോഷകങ്ങള്‍ ആന്റിഓക്സിഡന്റുകള്‍, വീക്കവും രോഗവും കുറയ്ക്കാന്‍ കഴിയുന്ന എന്‍സൈമുകള്‍ പോലുള്ളവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ്, ഫോളേറ്റ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിറ്റാമിന്‍ സി ഗണ്യമായ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിന് ഗുണം നല്‍കുന്നതിനും സഹായിക്കുന്നു. വേനലില്‍ പ്രത്യേകിച്ച് ഉണ്ടാവുന്ന തളര്‍ച്ചയും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് പൈനാപ്പിള്‍ ശീലമാക്കാവുന്നതാണ്. ഇത് എന്തുകൊണ്ട് വേനല്‍ക്കാലത്ത് സ്ഥിരമാക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
ശരീരഭാരം കുറക്കുന്നു

പലപ്പോഴും വേനലില്‍ നമ്മുടെ ഭക്ഷണശീലം നിമിത്തം ശരീരഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതിനെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതാണ് പൈനാപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള നാരുകള്‍ വളരെയധികം കൂടുതലായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നു. കൂടാതെ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവായതിനാല്‍ ശരീരത്തില്‍ അമിതഭാരം എന്ന പ്രശ്നത്തെ ഭയക്കേണ്ടതില്ല. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി പൈനാപ്പിള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രോട്ടീന്‍ ദഹനത്തിനും ഇത് സഹായിക്കുന്നു. അമിത ഭാരവും വയറും കുറക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും ഉപയോഗപ്പെടുത്താവുന്നതാണ് പൈനാപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.
ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

പൈനാപ്പിളിന് പല ഗുരുതര രോഗങ്ങളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ക്യാന്‍സര്‍ സാധ്യതയെ കുറക്കുകയും രോഗാവസ്ഥക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. ഇതിലുള്ള വിറ്റാമിന്‍ സി, ഉയര്‍ന്ന ആന്റി ഓക്സിഡന്റ് നാരുകള്‍ എന്നിവയെല്ലാം ഫ്രീറാഡിക്കല്‍ ഉത്പാദനം തടയുന്നതിന് സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ക്യാന്‍സറിന്റെ അസ്വസ്ഥതയും അതുണ്ടാക്കുന്നതിനുള്ള സാധ്യതയേയും ഇല്ലാതാക്കുന്നു. വേനല്‍ മാത്രമല്ല ഏത് സീസണിലും നിങ്ങള്‍ക്ക് ധൈര്യമായി പൈനാപ്പിള്‍ കഴിക്കാവുന്നതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഇതിലുള്ളത് എന്നതാണ് സത്യം.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

പ്രതിരോധ ശേഷി കുറയുന്നത് പല രോഗങ്ങളേയും നിങ്ങളിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് നാം തേടേണ്ടത്. അതിന് ഏറ്റവും ഉത്തമമാണ് പൈനാപ്പിള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പൈനാപ്പിളില്‍ മാംഗനീസ്, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും മികച്ച രോഗപ്രതിരോധ സംവിധാനം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. മാത്രമല്ല പോഷകാഹാരങ്ങളെ ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ സി അനിവാര്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. അവയുടെ വിരുദ്ധ ബാഹ്യാവിഷ്കാരഗുണങ്ങളും ചേരുന്നതോടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുന്നു.
ദഹനത്തിന് സഹായിക്കുന്നു

മികച്ച ദഹനം നല്ല ആരോഗ്യത്തിന് അനിവാര്യമായതാണ്. അതുകൊണ്ട് തന്നെ മികച്ച ദഹനത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമെലൈന്‍ എന്ന എന്‍സൈം ആണ് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നത്. ഇത് നിങ്ങളുടെ ദഹനം മികച്ചതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഉയര്‍ന്ന നാരുകളും ജലാംശവും ഉള്ളതിനാല്‍ ഇതില്‍ ആരോഗ്യകരമായ ദഹനവും വയറിന്റെ അസ്വസ്ഥതകള്‍ മാറുന്നതിനും സാധിക്കുന്നു. ഇത് കൂടാതെ മലബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ദഹനം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
ഹൃദയാരോഗ്യം

വേനലില്‍ പലപ്പോഴും ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ വളരെ കൂടുതലാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഹൃദയം സ്മാര്‍ട്ടാക്കുന്നതിനും വേണ്ടി പൈനാപ്പിള്‍ നമുക്ക് വേനലില്‍ ശീലമാക്കാം. വേനലില്‍ മാത്രമല്ല ഏത് കാലാവസ്ഥയിലും ശീലമാക്കാവുന്നതാണ്. പൈനാപ്പിളിലെ ഉയര്‍ന്ന ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയാണ് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നത്. ഈ പോഷകങ്ങള്‍ നിങ്ങളുടെ കൊളസ്ട്രോള്‍ കുറക്കുകയും രക്തസമ്മര്‍ദ്ദത്തെ കൃത്യമായി നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സ്ട്രോക്ക്, കിഡ്നി സ്റ്റോണ്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
പ്രമേഹത്തിന് പരിഹാരം

പ്രമേഹം ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഉയര്‍ന്ന നാരുകള്‍ അടങ്ങിയ ഭക്ഷണ ക്രമം ശീലമാക്കാം.. അതിന് വേണ്ടി നമുക്ക് പൈനാപ്പിള്‍ സ്ഥിരമാക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍, ഇന്‍സുലിന്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്തുന്നതിന് പൈനാപ്പിള്‍ എന്തുകൊണ്ടും മികച്ചത് തന്നെയാണ്.
വേനല്‍ക്കാല ചര്‍മ്മപ്രശ്നങ്ങള്‍

പലപ്പോഴും വേനല്‍ക്കാലത്താണ് ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചര്‍മ്മത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. മുഖക്കുരു, സൂര്യാഘാതം, ചര്‍മ്മത്തിലുണ്ടാവുന്ന തിണര്‍പ്പ് എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പൈനാപ്പിള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ നിങ്ങളുടെ ചര്‍മ്മത്തില്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളും ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ അനുഭവിച്ച് അറിയാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
