Latest Updates
-
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്!
രോഗങ്ങള്‍ അടുക്കില്ല, ആരോഗ്യവും ആയുസ്സും കൂട്ടും മാജിക് ഫ്രൂട്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇന്നത്തെ കാലത്ത് നേരിടുന്നുണ്ട്. അതില്‍ രോഗപ്രതിരോധ ശേഷി കുറയുന്നതാണ് പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ എന്താണ് അതിന് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. പക്ഷേ ഇനി നിങ്ങള്‍ക്ക് ഒരു വിധം ആരോഗ്യ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കാം. അതിനായി പാഷന് ഫ്രൂട്ട് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എപ്രകാരം പാഷന്‍ഫ്രൂട്ട് ഉപയോഗിക്കാം എന്ന് നോക്കാം.
വിറ്റാമിനുകളുടേയും ആന്റി ഓക്സിഡന്റുകളുടേയും കലവറയാണ് പാഷന്‍ഫ്രൂട്ട്. ഇത് ഏത് ഭക്ഷണക്രമത്തിനോടൊപ്പവും ചേരും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു പാഷന്‍ഫ്രൂട്ട്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത് എന്ന് നോക്കാം.

വിറ്റാമിന്‍ സി കലവറ
ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ സി അനിവാര്യമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വിറ്റാമിന്‍ സി വളരെ പ്രതിരോധമാണ്. വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് ഇത് സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു. അണുബാധയ്ക്കെതിരെ പോരാടുന്നതിന് വേണ്ടി ശരീരത്തെ സജ്ജമാക്കുന്നതിന് സഹായിക്കുന്നു പാഷന്‍ഫ്രൂട്ട്.
ആന്റിഓക്സിഡന്റ് കലവറ
വിറ്റാമിന്‍ സി കൂടാതെ, പാഷന് ഫ്രൂട്ടില്‍ ബീറ്റാ കരോട്ടിന്‍, പോളിഫെനോള്‍ തുടങ്ങിയ മറ്റ് ആന്റിഓക്സിഡന്റുകള്‍ ധാരാളം ഉണ്ട്. മാത്രമല്ല ഇതില്‍ ഫ്രീ റാഡിക്കലുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് ഈ സംയുക്തങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് കോശങ്ങളിലെ തകരാറുകള്‍ക്ക് പരിഹാരം കാണുന്നതിനും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പലപ്പോഴും ശരീരത്തിലെ ദോഷകരമായ തന്മാത്രകളിലൂടെ ഇല്ലാതാക്കുന്നതിനും പാഷന്‍ഫ്രൂട്ട് സഹായിക്കുന്നു. കൂടാതെ ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ വളരെയധികം ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു.
ഫൈബര്‍ കൂടുതല്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഫൈബര്‍ വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള ഡയറ്ററി ഫൈബര്‍ ദഹനത്തെ സഹായിക്കുകയും കൃത്യമായ മല വിസര്‍ജ്ജനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നതിന് സാധിക്കുന്നു. ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പാഷന്‍ഫ്രൂട്ട് എന്തുകൊണ്ടും നല്ലതാണ്. ഇത് ദഹനാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്നു.
അവശ്യ പോഷകങ്ങളാല്‍ സമ്പന്നം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പാഷന് ഫ്രൂട്ട് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള അവശ്യ പോഷകങ്ങളായ വിറ്റാമിന്‍ എ, ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ആരോഗ്യത്തെ മികച്ചതാക്കുന്നു. വിറ്റാമിന്‍ എ കാഴ്ചയെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു, അതേസമയം B6 തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, മഗ്നീഷ്യം പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. കൂടാതെ ഇതിലെ അയേണ്‍ രക്തത്തിലെ ഓക്സിജന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
