Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
തണുപ്പ് കാലം ശര്‍ക്കര ശീലമാക്കണം: തടി കുറയും രോഗപ്രതിരോധവും ഉത്തമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ശര്‍ക്കര. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് ശര്‍ക്കര നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാണ് ശര്‍ക്കര എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ദഹനത്തെ പിന്തുണക്കുകയും അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു.
തടി കുറയ്ക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്നതാണ് ശര്‍ക്കരയുടെ ഗുണങ്ങള്‍. ആയുര്‍വ്വേദത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് ശര്‍ക്കര. ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിനോടൊപ്പം തന്നെ ദൈനംദിന ശീലത്തിനും ഗുണങ്ങള്‍ നല്കുന്നു. എപ്രകാരം ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജലദോഷം, ചുമ, വൈറല്‍ അണുബാധകള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ശര്‍ക്കര. ഇതിലുള്ള സിങ്ക്, സെലിനിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ആരോഗ്യത്തെ സഹായിക്കുന്നത്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. പതിവായി കഴിക്കുന്നത് രോഗപ്രതിരോധത്തിനും അണുബാധയെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
ചര്‍മ്മാരോഗ്യത്തിന് സഹായിക്കുന്നു
ചര്‍മ്മാരോഗ്യത്തെ സഹായിക്കുന്നതാണ് ശര്‍ക്കര എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തോടൊപ്പംതന്നെ ഫ്രീറാഡിക്കലുകളെ ചെറുക്കുന്നതിനും സഹായിക്കും. സ്ഥിരമായി കഴിക്കുന്നത് വഴി അത് നിങ്ങളുടെ ചര്‍മ്മാരോഗ്യത്തെ മികച്ചതാക്കുന്നു. പതിവായി അണുബാധക്കുള്ള സാധ്യതയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
മികച്ച ദഹനത്തിന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനാരോഗ്യം എന്നത് വളരെ മികച്ചതാക്കുന്നതാണ് ശര്‍ക്കര. എന്നാല്‍ ശൈത്യകാലത്ത് മന്ദഗതിയിലുള്ള ദഹനം പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അതിനെ മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് ശര്‍ക്കര. ഇത് മലബന്ധത്തേയും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കും. ദഹനാരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ശര്‍ക്കര.

ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് ശര്‍ക്കര. എന്നാല്‍ ഇത് തടികൂട്ടുന്നതാണ് എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്ത്. അതോടൊപ്പം ശരീരത്തിലെ ടോക്സിനെ പുറന്തള്ളുകയും അത് വഴി ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്ന കാര്യത്തില്‍ മികച്ചതാണ് ശര്‍ക്കര.
ശരീരത്തെ ചൂടാക്കുന്നു
പലപ്പോഴും ശര്‍ക്കര തണുപ്പ് കാലത്ത് നിങ്ങളുടെ ശരീരത്തെ ചൂടാക്കുകയാണ് ചെയ്യുന്നത്. ഇത് പ്രകൃതിദത്തമായി ചൂടുള്ളതായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശൈത്യകാലത്ത് ഇത് ഗുണം ചെയ്യുന്നു. ഇത് സന്ധികളില്‍ ചൂട് വര്‍ദ്ധിപ്പിക്കുകയും അത് മൂലമുണ്ടാകുന്ന ശരീര വേദനയും മറ്റും ഇല്ലാതാക്കുകയും ചെയ്യുന്നു. സ്ഥിരമായി നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ മികച്ച ഗുണങ്ങളാണ ്ശരീരത്തിന് നല്‍കുന്നത്.
രക്തം ശുദ്ധീകരിക്കുന്നത്
രക്തം ശുദ്ധീകരിക്കുന്നത് അനിവാര്യമായി വേണ്ട ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനോടൊപ്പം തന്നെ രക്തം ശുദ്ധീകരിക്കുന്നതിനും സഹായിക്കും. ഇത് ഊര്‍ജ്ജനില മെച്ചപ്പെടുത്തുകയും അത് വഴി ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ചര്‍മ്മത്തിന് സഹായിക്കുന്നു എന്നതും ശര്‍ക്കരയുടെ പ്രത്യേകതയാണ്.
ശ്വസന ആരോഗ്യത്തെ സഹായിക്കും
ശ്വസനാരോഗ്യത്തെ സഹായിക്കുന്നതാണ് എന്തുകൊണ്ടും ശര്‍ക്കര. ഇതില്‍ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം മൂലമുണ്ടാകുന്ന ചുമ പോലുള്ള ശ്വസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ശര്‍ക്കര. എള്ള്, ഇഞ്ചി അല്ലെങ്കില്‍ കുരുമുളക് എന്നിവയുമായി നന്നായി ചേരുന്നത് മൂലം ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നു എന്തുകൊണ്ടും ശര്‍ക്കര.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications