Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദിനവും രാവിലെ ശീലമാക്കൂ മാതള നാരങ്ങ ജ്യൂസ്: കരുത്തും ആരോഗ്യവും ഒരുമിച്ച്
ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ് മാതള നാരങ്ങ ജ്യൂസ്, ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള പോഷകങ്ങളും വിറ്റാമിനുകളും എല്ലാം നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഫലങ്ങള്‍ നിസ്സാരമല്ല. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നത്. മാതള നാരങ്ങ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ എത്രത്തോളം എന്ന് നമുക്ക് നോക്കാം.
ശരീരത്തിന് ഉന്മേഷം നല്കുന്ന ഈ പാനീയം ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല അത് വഴി നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങളും ലഭിക്കുന്നു. അതിരാവിലെ ഒരു ഗ്ലാസ്സ് മാതള നാരങ്ങ ജ്യൂസ് കുടിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്നും എന്താണ് ഗുണങ്ങള്‍ നല്‍കുന്നത് എന്നും നമുക്ക് നോക്കാം. ചര്‍മ്മാരോഗ്യത്തെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മത്തിന്റെ ആരോഗ്യം
മാതള നാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ കൂടുതല്‍ ആരോഗ്യകരമാക്കും. കൂടാതെ അകാല വാര്‍ദ്ധക്യം മൂലം ശരീരത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും കോശങ്ങള്‍ നന്നാക്കുന്നതിനും സഹായിക്കുന്നു മാതള നാരങ്ങ ജ്യൂസ്. ഇത് വഴി നിങ്ങളുടെ പല ചര്‍മ്മപ്രശ്നങ്ങള്‍ക്കും വളരെ പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.
രോഗാവസ്ഥകളെ പ്രതിരോധിക്കാന്‍
മാതള നാരങ്ങ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ഹൃദ്രോഗങ്ങള്‍, പ്രമേഹം, പോലുള്ള ഗുരുതരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. പലപ്പോഴും പോളിഫെനോളുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലാണ് ഇത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം. പ്രഭാത ഭക്ഷണത്തില്‍ സ്ഥിരമായി അല്പം മാതള നാരങ്ങ ശീലമാക്കാവുന്നതാണ്.
വ്യായാമത്തിന് ശേഷം
വ്യായാമത്തിന് ശേഷം ഉണ്ടാവുന്ന ക്ഷീണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മാതള നാരങ്ങ ജ്യൂസ് കുടിക്കാവുന്നതാണ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമത്തിന്റെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും വ്യായാമ ശേഷം ശീലമാക്കാവുന്നതാണ് എന്നതാണ് ഏറ്റവും വലിയ കാര്യം. പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളാണ് ഇത് വഴി ലഭിക്കുന്നത്.

തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് മാതള നാരങ്ങ. ഇതില്‍ അടങ്ങിയിട്ടുള്ള എല്ലജിറ്റാനിന്‍സ് എന്ന ആന്റിഓക്സിഡന്റുകള്‍ നിങ്ങളെ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ പോലുള്ള അവസ്ഥകളില്‍ നിന്ന് പ്രതിരോധിക്കുന്നു. അത് മാത്രമല്ല തലച്ചോറിലെ കോശങ്ങള്‍ക്ക് ദോഷകരമായ അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് വഴി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് മാതള നാരങ്ങ. സ്ഥിരമായി രാവിലെ വെറും വയറ്റില്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
വൃക്കയിലെ കല്ലിന് പരിഹാരം
വൃക്കയിലെ കല്ലിനെ പരിഹരിക്കുന്നതിനും ഏറ്റവും മികച്ചതാണ് എന്തുകൊണ്ടും മാതള നാരങ്ങ ജ്യൂസ് എന്നതില്‍ സംശയം വേണ്ട. മാതള നാരങ്ങജ്യൂസ് വൃക്കയിലെ കല്ലുകള്‍ തടയുന്നതില്‍ മുന്നില്‍ നില്ക്കുന്നു. നിങ്ങളില്‍ തുടര്‍ച്ചയായി വൃക്കയിലെ കല്ലുകള്‍ കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില്‍ അവര്‍ക്ക് സ്ഥിരമായി ഇത് കഴിക്കാവുന്നതാണ്. അത് കൂടാതെ ദഹനപ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഇത് പരിഹാരമാണ് എന്നതില്‍ സംശയം വേണ്ട. കാരണം ഇത് ഇന്‍ഫ്ലമേറ്ററി ബവല്‍ രോഗം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
