Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
ഗുണങ്ങളിൽ കേമൻ, കഴിച്ചാൽ ആരോഗ്യം കൂടെ നിൽക്കും
Health benefits of eating figs: അത്തിപ്പഴം കഴിക്കാത്തവർ വളരെ വിരളമായിരിക്കും. നമ്മുടെ നാട്ടിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും അത്തിമരം നിൽക്കുന്നത് കാണാം. ദിവസേന രണ്ട് അത്തിപ്പഴം വീതം കഴിച്ചാൽ, നിരവധി ആരോഗ്യ ഗുണങ്ങളാണ് ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നത്. അത്രയധികം പോഷകങ്ങളാണ് അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. ഈ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

പോഷകങ്ങൾ
ഓരോ 100 ഗ്രാം അത്തിപ്പഴത്തിലും ഏകദേശം;
നാരുകൾ: 2.9 ഗ്രാം
ആന്റിഓക്‌സിഡന്റുകൾ: പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.
ധാതുക്കൾ: പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം
വിറ്റാമിനുകൾ: വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.
ആരോഗ്യ ഗുണങ്ങൾ
നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, വയറിളക്കം എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ശരീരത്തിൽ കേടുപാടുകൾ വരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത്തിപ്പഴത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ബൈൽ ആസിഡുകളുമായി ചേർന്ന് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളും ആന്റിഓക്‌സിഡന്റുകളും പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അതുപോലെ, ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ശരീര വീക്കം കുറയ്ക്കുന്നു. സന്ധിവാതം പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിക്കുന്നും. ഇവ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾക്ക് കാൻസർ വരാതെ ശരീരത്തെ സംരക്ഷിക്കാനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചില ആളുകൾക്ക് അത്തിപ്പഴത്തിനോട് അലർജിയുണ്ടാകാം. അതിനാൽ മിതമായി കഴിക്കുക. അത്തിപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രമേഹമുള്ളവർ മിതമായി കഴിക്കാൻ ശ്രദ്ധിക്കുക. അത്തിപ്പഴം ചില മരുന്നുകളുമായി പ്രതിപ്രവർത്തിച്ചേക്കാം. അതിനാൽ, പതിവായി കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.
അത്തിപ്പഴം ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം?
- ലഘുഭക്ഷണമായോ സാലഡുകളിലോ തൈരിലോ ഓട്‌മീലിലോ ചേർത്ത് കഴിക്കുക.
- ബേക്കിംഗ് ഉൽപ്പന്നങ്ങളിൽ പഞ്ചസാരയ്ക്ക് പകരം അത്തിപ്പഴം ഉപയോഗിക്കാം.
- പഞ്ചസാരയും പെക്റ്റിനും ചേർത്ത് ജാം ഉണ്ടാക്കാം.
- സ്റ്റൂ, സൂപ്പ്, പിസ്സ, സലാഡുകളിൽ അത്തിപ്പഴം ഉപയോഗിക്കാം.
- അത്തിപ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ മിതമായി കഴിക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം അത്തിപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.
Also Read: മഞ്ഞ, ചുവപ്പ്, പിങ്ക് നിസ്സാരമല്ല ഈ നിറത്തിലെ മൂത്രം; വൃക്കയുടെ ആയുസ്സ് മുന്നേയറിയാം
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
