Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ
മഞ്ഞ, ചുവപ്പ്, പിങ്ക് നിസ്സാരമല്ല ഈ നിറത്തിലെ മൂത്രം; വൃക്കയുടെ ആയുസ്സ് മുന്നേയറിയാം
വൃക്കയുടെ ആരോഗ്യം എന്നത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ശരീരം കാണിച്ച് തുടങ്ങുമ്പോഴാണ് പലരും ഇതിനെക്കുറിച്ച് ബോധവാന്മാരാവുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ വൃക്കയുടെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കുകയില്ല.
നമ്മുടെ ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒന്നാണ് വൃക്കകള്‍. മൂത്രത്തിലൂടെയാണ് ശരീരം അതിനെ പുറന്തള്ളുന്നത്. എന്നാല്‍ മൂത്രത്തിന്റെ നിറ വ്യത്യാസം നോക്കിയാല്‍ നമ്മുടെ കിഡ്നി അഥവാ വൃക്കയുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. മൂത്രത്തിന്റെ നിറത്തിലുള്ള മാറ്റങ്ങള്‍ എത്രത്തോളം അപകടമുണ്ടാക്കുന്നതാണ് എന്നത് തിരിച്ചറിയണം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മൂത്രത്തിന്റെ നിറ വ്യത്യാസം
മൂത്രത്തിന്റെ നിറ വ്യത്യാസത്തെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. മൂത്രത്തില്‍ നിറമുണ്ടാവുന്നതിന് കാണം അതിലെ യൂറോക്രോം എന്ന പിഗ്മെന്റ് ആണ്. സാധാരണ ആരോഗ്യകരമായ മൂത്രത്തിന് ഇളം മഞ്ഞ നിറമാണ് ഉള്ളത്. എന്നാല്‍ കടും മഞ്ഞ നിറത്തിലുള്ള മൂത്രം സൂചിപ്പിക്കുന്നത് നിങ്ങളില്‍ കൂടിയ അളവില്‍ തന്നെ നിര്‍ജ്ജലീകരണം ഉണ്ട് എന്നതാണ്. എന്നാല്‍ മൂത്രത്തിന്റെ നിറം വളരെയധികം വെളുത്തതാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ജലാംശം കൂടുതലാണ് എന്നതുമാണ്.
ആരോഗ്യ സൂചനകള്‍
നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മൂത്രത്തിലും അത് പ്രകടമാവുന്നു. ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള മൂത്രം സൂചിപ്പിക്കുന്നത് രക്തത്തിന്റെ സാന്നിധ്യത്തെയാണ്. അതിന് പിന്നില്‍ പലപ്പോഴും കിഡ്നി സ്റ്റോണ്‍ സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. പലപ്പോഴും അത് കൂടാതെ ചില അണുബാധകള്‍ക്കുള്ള സാധ്യതയും നിസ്സാരമല്ല. തവിട്ട് നിറത്തിലാണ് മൂത്രമെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിര്ജ്ജലീകരണത്തേയോ അല്ലെങ്കില്‍ കരള്‍ രോഗത്തേയോ ആയിരിക്കും. എന്നാല്‍ മൂത്രം മൂടിക്കെട്ട് നില്ക്കുന്ന അവസ്ഥയാണെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങളില്‍ കിഡ്നിസ്റ്റോണ്‍ ഉണ്ടെന്നാണ്.
ഡോക്ടറെ കാണേണ്ടത്
മൂത്രത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം മൂത്രത്തിന്റെ നിറവ്യത്യാസം പല വിധത്തിലുള്ള പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിക്കുന്നതിനും അതിന്റെ സങ്കീര്‍ണതകള്‍ കുറയുന്നതിനും സഹായിക്കും. കൂടാതെ പതിവ് പരിശോധനകള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്.

മൂത്രത്തിന്റെ നിറ വ്യത്യാസം മറ്റ് ഘടകങ്ങള്‍
ഇത് കൂടാതെ മൂത്രത്തിന്റെ നിറ വ്യത്യാസത്തിന് കാരണമാകുന്ന ചില ഘടകങ്ങളും ഉണ്ട്. ഭക്ഷണം, മരുന്നു, ജലാംശം എന്നിവയെല്ലാം തന്നെ മൂത്രത്തിന്റെ നിറ വ്യത്യാസത്തെ സ്വാധീനിക്കുന്നു. ചിലര്‍ക്ക് ബീറ്റ്റൂട്ട്, ബെറികള്‍, തുടങ്ങിയവ കഴിച്ചാല്‍ അത് മൂത്രത്തിന്റെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. ചിലരില്‍ ചില പ്രത്യേക മരുന്നുകള്‍ നിങ്ങളില്‍ നിറവ്യത്യാസം ഉണ്ടാക്കും. കൂടാതെ മൂത്രത്തിന്റെ നിറം നിരീക്ഷിക്കുന്നത് വൃക്കയുടെ ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ഒരു ലളിതമായ മാര്‍ഗമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications