Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഈ ഗുണങ്ങളെല്ലാം ഒരുമിച്ച് വേണോ? കുടിക്കൂ, വെറും വയറ്റില്‍ കറിവേപ്പിലയിട്ട വെള്ളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും പുതിയ മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. പലപ്പോഴും കറിവേപ്പില നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്നാല്‍ അത് എപ്രകാരം കഴിക്കണം എന്നത് പലര്‍ക്കും അറിയില്ല. കാരണം കറിവേപ്പില നിങ്ങളുടെ ശരീരത്തിനും ചര്മ്മത്തിനവും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. പാചകത്തിന് ഉപയോഗിക്കുന്നതിനേക്കാള്‍ ഇത് സൗന്ദര്യ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് കറിവേപ്പില. ആല്‍ക്കലോയിഡുകള്‍, ഫ്ലേവനോയിഡുകള്, അവശ്യ എണ്ണകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഈ ഇലകള്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ട്.
എന്നാല്‍ ദിവസവും രാവിലെ കറിവേപ്പില വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കും. അത് വഴി നിങ്ങളുടെ ദഹനാരോഗ്യം മികച്ചതാക്കുന്നതിനും അതോടൊപ്പം തന്നെ ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കും. കൂടാതെ, മലബന്ധം, വയറിളക്കം പോലുള്ള കുടല് സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് കറിവേപ്പില എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗുണങ്ങള്‍ ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ഇത് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വഴി വയറിളക്കം തടയുന്നതിനും പൂപ്പല്‍ബാധയെ ചെറുക്കുന്നതിനും അത് വഴി നിങ്ങള്‍ക്ക് വയറിളക്കം ഇല്ലാതാക്കുന്നതിനും എല്ലാം സഹായിക്കുന്നു കറിവേപ്പില വെള്ളം. ഇത് രക്തശുദ്ധീകരണത്തിനും അത് മാത്രമല്ല വിഷാദരോഗത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ്.
ചര്‍മ്മസംരക്ഷണം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും കറിവേപ്പില വെള്ളം മികച്ചതാണ്. ഇതിലുള്ള വൈറ്റമിന്‍ ഇ പോലുള്ള സുപ്രധാന പോഷകങ്ങളാല്‍ സമ്പന്നമായ ജലം ചര്‍മ്മത്തിന് സ്വാഭാവികമായ തിളക്കം നല്‍കുകയും അതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ മെച്ചപ്പെട്ട ഘടനക്കും സഹായിക്കും. അത് കൂടാതെ ആരോഗ്യകരമായ ചര്‍മ്മത്തിന്റെ കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും കറിവേപ്പില വെള്ളം.

അമിതവണ്ണത്തിന്
അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് കറിവേപ്പില വെള്ളം. ഇത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്ന കാര്യത്തിലും കറിവേപ്പില വെള്ളം സഹായിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ശരീരഭാരം നിലനിര്‍ത്താന്‍ കറിവേപ്പില വെള്ളം മികച്ചതാണ്.
കാഴ്ചശക്തി നിലനിര്‍ത്താന്‍
കാഴ്ച ശക്തി നിലനിര്‍ത്തുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് കറിവേപ്പില വെള്ളം. ഇത് ദിനവും കഴിക്കുന്നത് വഴി തിമിരം പോലുള്ള നേത്രരോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇത് പതിവായി കുടിക്കുന്നത് വഴി അത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അത് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കും.
രക്തത്തിലെ പഞ്ചസാര
പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് കറിവേപ്പിലയിട്ട വെള്ളം. കാരണം ഇതിലുള്ള ആന്റി-ഹൈപ്പര്‍ഗ്ലൈസെമിക് ഗുണങ്ങള്‍ കറിവേപ്പിലയില്‍ ധാരാളമുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. അത് മാത്രമല്ല ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്ന സംയുക്തങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കറിവേപ്പിലയില്‍ കാണപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications