Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദിവസവും ഒരു ഗ്രാമ്പൂ കഴിക്കാം, സ്ഥിരമായി അലട്ടുന്ന പ്രതിസന്ധികളെ തടയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴുെ വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മഴക്കാലം. എന്നാല്‍ അതിനെ തടയിടുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും എല്ലാം നിങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുന്നു. തൊണ്ടവേദന, ജലദോഷം, ചെറിയ പനി എന്നിവ ഉണ്ടാവുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ തളര്‍ത്തുന്നു. പലപ്പോഴും പനി വരുമ്പോള്‍ പലരും പാരസെറ്റമോളിനെ ആശ്രയിക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല എന്നതാണ് സത്യം, സ്വയം ചികിത്സ ഉണ്ടാക്കുന്ന അപകടം നിസ്സാരമല്ല.
എന്നാല്‍ ഇനി മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. ദിനവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്രാമ്പൂ ചവച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ എല്ലാ പോഷക ഗുണങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് സത്യം. ജലദോഷത്തിന് മാത്രമല്ല ദിവസവും ഒരു ഗ്രാമ്പൂ കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം.

എല്ലുകള്‍ക്ക് ബലം നല്കുന്നു
പ്രായമാകുമ്പോള്‍ എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് കാരണമായി പലപ്പോഴും പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. അമിതമായി ജോലി ചെയ്യുന്നതുമൂലം പലപ്പോഴും നിങ്ങളുടെ എല്ലുകള്‍ക്ക് ബലം കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. അത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഒരു ഗ്രാമ്പൂ ചവക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
വയറിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം
വയറില്‍ പല കാരണങ്ങള്‍ കൊണ്ട് ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഒരു ചെറിയ ഗ്രാമ്പൂ കഴിക്കാവുന്നതാണ്. ഇതിലുള്ള എണ്ണകള്‍ നിങ്ങളുടെ വയറിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അത് മാത്രമല്ല വയറിലെ അണുബാധകള്ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഗ്രാമ്പൂ. അത് മാത്രമല്ല ഗുരുതരമായ ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഗ്രാമ്പൂ.

പല്ലുവേദനക്ക് ആശ്വാസം നല്കുന്നു
പലപ്പോഴും പല്ലു വേദനയുള്ളവര് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. കാരണം ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. പല്ലുവേദനയെ കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മോണകളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും മോണരോഗത്തിനും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു. പതിവായി ഗ്രാമ്പൂ കഴിക്കുമ്പോള്‍ അത് ദന്താരോഗ്യം മികച്ചതാക്കി വരുന്നു. സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം.
സൈനസൈറ്റിസ്
പല ആളുകളും സൈനസൈറ്റിസ് രോഗം മൂലം പ്രശ്നത്തിലാവുന്നു. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും മൊത്തത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. പലപ്പോഴും തണുപ്പ് കാലത്തുണ്ടാവുന്ന ഈ ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ മഴക്കാലത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. എന്നാല്‍ സൈനസൈറ്റിസ് പ്രശ്നങ്ങളുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും ഒരു ഗ്രാമ്പൂ വെറും വയറ്റില്‍ കഴിക്കാവുന്നതാണ്. സൈനസൈറ്റിസ് രോഗം ഉള്ളവര്‍ എല്ലാ ദിവസവും ഗ്രാമ്പൂ കഴിക്കുകയാണെങ്കില്‍ അത് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ പുതിയതായി എന്ത് ഭക്ഷണശീലം ആരോഗ്യത്തിനായി ഉള്‍പ്പെടുത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. അതില്‍ തന്നെ പലപ്പോഴും ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങളാണ് ദോഷങ്ങളാണ് ഇവ നല്‍കുന്നത് എന്നതിനെക്കുറിച്ച് അറിയണം. അത് മാത്രമല്ല ഇത് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്ന കാര്യവും തിരിച്ചറിയണം. അതിന് ശേഷം മാത്രമാണ് ഇത്തരം ശീലങ്ങള്‍ ആരോഗ്യത്തിന്റെ ഭാഗമാക്കേണ്ടതും. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
