Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ദീർഘകാലം ജീവിക്കാൻ പിന്തുടരാം 'ഹാർവാർഡ് ഡയറ്റ്'
ദീർഘകാലം ആരോഗ്യത്തോടുകൂടി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവർക്കുള്ളതാണ് ഹാർവാർഡ് ഡറ്റ്. ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഹാർവാർഡ് ഡയറ്റ് എന്താണെന്നും, ഇത് പിന്തുടർന്നാൽ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്നും നോക്കാം.

എന്താണ് ഹാർവാർഡ് ഡയറ്റ്
'ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ്' എന്നറിയപ്പെടുന്ന ഹാർവാർഡ് ഡയറ്റ്, ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് വികസിപ്പിച്ചെടുത്ത ഒരു ഭക്ഷണ രീതിയാണ്. മുഴുവൻ പോഷകങ്ങളും ലഭിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഭക്ഷണരീതിയാണ് ഹാർവാർഡ് ഡയറ്റ്.
ഹാർവാർഡ് ഡയറ്റിന്റെ പ്രത്യേകതകൾ
സാധാരണ ഡയറ്റിൽ നിന്നും വ്യത്യസ്തമായിട്ടുള്ളൊരു ഡയറ്റ് രീതിയാണ് ഹാർവാർഡ് ഡയറ്റിനുള്ളത്. അതായത്, കഴിക്കാൻ ആഹാരം എടുക്കുമ്പോൾ പ്ലേറ്റിന്റെ പകുതി പച്ചക്കറികൾ നിറയ്ക്കുക. ഇലക്കറികൾ, കുരുമുളക്, കാരറ്റ്, മറ്റ് വർണ്ണാഭമായ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താവുന്നതാണ്.
പ്ലേറ്റിന്റെ നാലിലൊന്ന് ഭാഗത്ത് ധാന്യങ്ങൾ അടങ്ങിയ ആഹാരം ഉപയോഗിക്കുക. ഇതിനായി, ബ്രൗൺ റൈസ്, ക്വിനോവ, മുഴുവൻ ഗോതമ്പ് ബ്രെഡ്, ഹോൾ ഗ്രെയിൻ പാസ്ത തുടങ്ങിയവ തിരഞ്ഞെടുക്കാവുന്നതാണ്. ഇതുപോലെ, പ്ലേറ്റിന്റെ മറ്റൊരു നാലിലൊന്ന് ഭാഗം പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ നിരയ്ക്കുക. ഇതിനായി കോഴി, മത്സ്യം, ബീൻസ്, പയർ, പരിപ്പ് തുടങ്ങിയ വിവിധ പ്രോട്ടീൻ സ്രോതസ്സുകൾ ഉൾപ്പെടുത്താവുന്നതാണ്. അതുപോലെ, ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ആഹാരങ്ങളും ചേർക്കുക. ഇതിനായി ഒലിവ് ഓയിൽ, അവോക്കാഡോ, അണ്ടിപ്പരിപ്പ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ സാധനങ്ങൾ ആഹാരത്തിൽ ചേർക്കുക. ഇതാണ് ഹാർവാർഡ് ഡയറ്റിന്റെ മാതൃക.
ഗുണങ്ങൾ
ഈ ഡയറ്റ് പതിവാക്കുന്നതിലൂടെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സാധിക്കും. കൂടാതെ, അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും ഹാർവാർഡ് ഡയറ്റ് സഹായിക്കുന്നതാണ്. കൂടാതെ, ഹാർവാർഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന അവശ്യ പോഷകങ്ങൾ, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവ ഹാർവാർഡ് ഡയറ്റിലൂടെ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ ഡയറ്റ് പിന്തുടരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യകിച്ച് തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. ഈ ഡയറ്റ് പിന്തുടരുമ്പോൾ ബീഫ്, പന്നിയിറച്ചി, സോസേജുകൾ പോലുള്ള ചുവന്നതും സംസ്കരിച്ചതുമായ മാംസം കഴിക്കുന്നത് പരിമിതപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്. അതുപോലെ പാനീയങ്ങൾ തീരഞ്ഞെടുക്കുമ്പോൾ, വെള്ളം, പാൽ, 100% ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിക്കുക. സോഡ, സ്പോർട്സ് ഡ്രിങ്കുകൾ പോലുള്ള പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കുക.അതുപോലെ വയറു നിറയുന്ന ഫീൽ ലഭിക്കുന്നതുവരെ ആഹാരം കഴിക്കാൻ പാടുള്ളൂ. അതുപോലെ, ഈ ഡയറ്റ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ വളരെ പെട്ടെന്ന് ആഹാരശൈലിയിൽ മാറ്റം കൊണ്ടുവരുന്നതിന് പകരം, സാവധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് പൂർണ്ണമായും ഈ ഡയറ്റിലേയ്ക്ക് മാറാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
