Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
എച്ച്3 എന്‍2 കേസുകള്‍ ഉയരുന്നു; ഈ ഭക്ഷണങ്ങളിലുണ്ട് പ്രതിരോധത്തിനുള്ള വഴി
മാരകമായ കൊറോണ വൈറസ് സൃഷ്ടിച്ച കുഴപ്പങ്ങള്‍ ലോകം ഇതിനകം കണ്ടുകഴിഞ്ഞു. ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സ വേരിയന്റ് ആയ H3N2 ന്റെ നിരവധി കേസുകള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ജലദോഷമോ ചുമയോ പോലെയുള്ള ലക്ഷണങ്ങളുള്ള ഇന്‍ഫ്ലുവന്‍സ സാധാരണയായി സൗമ്യമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, രാജ്യത്തുടനീളം എച്ച്3 എന്‍2 കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് പോലെ ഇതും ഒരു വന്‍ വിപത്തിലേക്ക് നയിക്കുമോ എന്ന പേടിയും ജനങ്ങളിലുണ്ട്. ഈ ലളിതമായ അണുബാധ ചിലപ്പോള്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൊവിഡിന് സമാനമായ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ഇന്‍ഫ്ളുവന്‍സ വൈറസ് കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ പടരുന്നു. പനി, ജലദോഷം, തലവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഇന്‍ഫ്ലുവന്‍സ ബാധിച്ച ഒരു രോഗിയില്‍ കാണാം. ഈ ലക്ഷണങ്ങളില്‍ ഭൂരിഭാഗവും കൊറോണ വൈറസുമായി സാമ്യമുള്ളതാണ്. അതുകൊണ്ട് ശരീരത്തെ പനിയില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്നത്ര പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്‍ഫ്ളുവന്‍സ പനിയില്‍ നിന്ന് രക്ഷനേടാനായി പ്രതിരോധശേഷി എളുപ്പത്തില്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

H3N2 പനിയെ ചെറുക്കാന്‍ പോഷകാഹാരം
മാസ്കുകള്‍, മരുന്നുകള്‍, ഭക്ഷണം എന്നിവയാണ് ഏത് അണുബാധയെയും പനിയെയും ചികിത്സിക്കുന്നതിന് വേണ്ട ഘടകങ്ങള്‍. നമ്മുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്, നല്ലതും മതിയായതുമായ പോഷകാഹാരം ആവശ്യമാണ്. ശക്തമായ പ്രതിരോധശേഷി കൈവരിക്കുക എന്നത് ഒരു നല്ല ജീവിതശൈലി അനുശാസിക്കുന്ന ആജീവനാന്ത പ്രക്രിയയാണെങ്കിലും, ഒരാള്‍ക്ക് പനി വരുമ്പോള്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.

കറുവപ്പട്ട
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ ഉള്‍പ്പെടെ മറ്റുപല ആരോഗ്യ ആവശ്യങ്ങള്‍ക്കുമായി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകള് മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ ധാരാളമുണ്ട്. കൂടാതെ, കറുവപ്പട്ടയില്‍ സിന്നമാല്‍ഡിഹൈഡ്, യൂജെനോള്‍, സിനാമിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റി വൈറല്‍ ഗുണങ്ങളുമുണ്ട്. ഇന്‍ഫ്ലുവന്‍സ, ഹെര്‍പ്പസ് വൈറസുകള്‍ ഉള്‍പ്പെടെയുള്ള ചില വൈറസുകളുടെ വളര്‍ച്ചയും വ്യാപനവും തടയാന്‍ ഇത് സഹായിക്കും.

ഉലുവ
ഉലുവയില്‍ സാപ്പോണിന്‍സ്, ഫ്ളേവനോയിഡുകള്‍, ആല്‍ക്കലോയിഡുകള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇത് അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ എ, സി തുടങ്ങിയ പോഷകങ്ങളും ഇരുമ്പ്, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഉലുവ.

ഇഞ്ചി
ചുമയും തൊണ്ടവേദനയും ശമിപ്പിക്കാന്‍ ആയുര്‍വേദത്തിന്റെ ഒരു അത്ഭുതമാണ് ഇഞ്ചി. ഇതിന് നിരവധി ഔഷധ ഗുണങ്ങളുണ്ട്. വിവിധ അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഇഞ്ചിക്ക് കഴിവുണ്ട്. അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതിന് സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇഞ്ചിക്ക് ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് ചില വൈറസുകളുടെയും ബാക്ടീരിയകളുടെയും വളര്‍ച്ചയും വ്യാപനവും തടയാന്‍ സഹായിക്കും.

മഞ്ഞള്‍
വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ശക്തമായ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. ഇതിന്റെ പ്രധാന സജീവ സംയുക്തമായ കുര്ക്കുമിന് ശക്തമായ ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഭക്ഷണമാണ്. അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതിന് സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കുര്ക്കുമിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മഞ്ഞള്‍ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ഗ്രാമ്പൂ
ഗ്രാമ്പൂവില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നിരവധി സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ യൂജെനോള്‍ എന്ന ഘടകത്തിന് ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഫലങ്ങളുണ്ട്. ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഗ്രാമ്പൂ ചില വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവയുടെ വളര്‍ച്ചയെയും വ്യാപനത്തെയും തടയാനും സഹായിക്കും.

പനി വരുമ്പോള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
* കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതളപാനീയങ്ങള്‍, സ്ക്വാഷ് മുതലായവ ഒഴിവാക്കുക.
* സ്ട്രീറ്റ് ഫുഡ്, പഴകിയ ഭക്ഷണം ഒഴിവാക്കുക.
* ഫ്രൈ ചെയ്ത ഭക്ഷണം ഒഴിവാക്കുക
* പിസ്സ, പാസ്ത, ബര്‍ഗറുകള്‍, ഫ്രൈകള്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ ഉള്‍പ്പെടുന്ന ബേക്കറി ഭക്ഷണ സാധനങ്ങള്‍, മൈദ എന്നിവ ഒഴിവാക്കുക.
* ചീസ്, മയോന്നൈസ് തുടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
* മദ്യം ഒഴിവാക്കുക
* പുകവലിയും പുകയിലയും ഉപേക്ഷിക്കുക



Click it and Unblock the Notifications