Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
എന്തുകഴിച്ചാലും വയറില്‍ സദാ എരിച്ചിലും പുകച്ചിലും? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറ് ക്ലീന്‍ ആകും
മാറിയ ജീവിത സാഹചര്യങ്ങളും ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കാരണം ഇന്ന് മിക്കവരും അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ദഹനപ്രശ്നങ്ങളും വയറെരിച്ചിലും പുകച്ചിലുമൊക്കെ. പുറത്ത് നിന്നുള്ള ഭക്ഷണം മാത്രമല്ല, വീട്ടില്‍ തന്നെയുണ്ടാക്കുന്ന പല ഭക്ഷണങ്ങളും ആളുകളുടെ വയറിന് പിടിക്കാതെ വരുന്നു.

ദഹനപ്രശ്നങ്ങള്‍ മാറ്റാന്‍ ഭക്ഷണമാണ് മരുന്ന്
വയറിന്റെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പല പരീക്ഷണങ്ങളും നടത്തിയവര്‍ക്ക് ചില ഭക്ഷണങ്ങളില്‍ തന്നെയുണ്ട് മരുന്ന്. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ദഹനപ്രശ്നങ്ങളും വയറുമായി ബന്ധപ്പെട്ട മിക്ക അസ്വസ്ഥതകളും അകറ്റും. ദഹനം എളുപ്പമാക്കുമെന്നത് മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ വളരെ പ്രധാനമായ കുടലിലെ നല്ല ബാക്ടീരിയകളുടെ തോത് നിലനിര്‍ത്താനും ഇത്തരം പുളിപ്പിച്ച ഭക്ഷണങ്ങള്‍ സഹായിക്കുന്നു. വയറിന്റെ പ്രശ്നങ്ങള്‍ കുറയ്ക്കാനും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
തൈര്
ഇന്ത്യക്കാര്‍ക്ക് തൈര് വളരെ പ്രധാനമാണ്. പാല് പുളിപ്പിച്ച തയ്യാറാക്കുന്ന തൈരില്‍ ലാക്ടോബാസിലസ് ബള്ഗാരികസ്, സ്ട്രെപ്റ്റോകോക്കസ് തെര്‍മോഫിലസ് തുടങ്ങിയ നല്ല ബാക്ടീരിയകളുണ്ട്. തൈരില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
ഇഡ്ഡലി, ദോശ
അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചാണ് ഇഡ്ഡലിക്കും ദോശയ്ക്കുമുള്ള മാവ് തയ്യാറാക്കുന്നത്. മാവ് പുളിപ്പിക്കുന്നതിലൂടെ ഇഡ്ഡലിക്കും ദോശയ്ക്കും നല്ല രുചി ലഭിക്കുക മാത്രമല്ല, അയേണ്‍, കാല്‍സ്യം തുടങ്ങിയ പോഷകഘടകങ്ങളും അതില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു.
കിംചി
ഇന്ത്യന്‍ വിഭവമല്ലെങ്കിലും പോഷകസമ്പുഷ്ടവും ആരോദ്യദായകവുമായ ഈ വിഭവം ഇന്ന് ഇന്ത്യന്‍ അടുക്കളകളിലെ അതിഥിയായി മാറിയിരിക്കുകയാണ്. കാബേജ് പുളിപ്പിച്ച് തയ്യാറാക്കുന്ന ഈ എരിവുള്ള വിഭവത്തില്‍ ധാരാളം പ്രോബയോട്ടിക്കുകളും വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
കഞ്ചി
ക്യാരറ്റ് വെള്ളം, കടുക്, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ചേര്‍ത്ത് പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു വടക്കേ ഇന്ത്യന്‍ പാനീയമാണ് കഞ്ചി. ഇത് കഴിച്ചാല്‍ ഉന്മേഷം തോന്നുക മാത്രമല്ല, ദഹനം എളുപ്പമാകുകയും വയറിലെ പ്രശ്നങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നു.
അച്ചാര്‍
ഒരു വിധം എല്ലാ അച്ചാറുകളും മസാലയും ഉപ്പും എണ്ണയും ചേര്‍ത്ത് പുളിപ്പിച്ച് തയ്യാറാക്കുന്നവയാണ്. അച്ചാറുകള്‍ ഇന്ത്യന്‍ അടുക്കളകളിലെ നിറസാന്നിധ്യമാണ്. അച്ചാറുകളില്‍ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോബയോട്ടിക്കുകളും എന്‍സൈമുകളും അടങ്ങിയിരിക്കുന്നു.
കൊമ്പുച്ച
കൊമ്പുച്ചയും ഇന്ത്യന്‍ വിഭവമല്ല. എങ്കിലും സമീപകാലത്തായി ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട വിഭവമായി മാറിയിരിക്കുകയാണ് കൊമ്പുച്ച. പുളിപ്പിച്ച ചായയാണ് കൊമ്പുച്ച. ഇതില്‍ പ്രോബയോട്ടിക്കുകളും ആന്റിഓക്സിഡന്റുകളും ഓര്ഗാനിക്് ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ കുടലിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതാക്കും.
ഡൊക്ല
ആവിയില്‍ വേവിക്കുന്ന, പുളിരസമുള്ള ഒരു ആവിയപ്പമാണ് ഡൊക്ല. ഗുജറാത്തിലാണ് ഈ വിഭവത്തിന് കൂടുതല്‍ പ്രചാരം. അരിമാവും കടലമാവും പുളിപ്പിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്. ഡൊക്ല വളരെ പോഷകസമ്പുഷ്ടമായ വിഭവമാണ്. മാത്രമല്ല ഇതിലെ ആരോഗ്യകരമായ ബാക്ടീരിയ ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
പഴങ്കഞ്ഞി
മലയാളികള്‍ക്ക് സുപരിചിതമാണ് പഴങ്കഞ്ഞി. ബാക്കിവന്ന ചോറ് വെറുതെ കളയാതിരിക്കുക മാത്രമല്ല ആരോഗ്യത്തിന്, പ്രത്യേകിച്ച് ദഹനാരോഗ്യത്തിന് അതിശ്രേഷ്ഠമാണ് പഴങ്കഞ്ഞി ബാക്കിവന്ന ചോറ് വെള്ളത്തില്‍ ഇട്ടുവെച്ച് പിറ്റേ ദിവസം കഴിച്ചാല്‍ ശരീരത്തിന് തണുപ്പും ജലാംശവും ലഭിക്കുന്നു. മാത്രമല്ല പഴങ്കഞ്ഞി ദഹനം എളുപ്പമാക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
