Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
തടിക്ക് പരിഹാരമാണ് പേരയക്ക, സ്ഥിരമെങ്കില്‍ ആരോഗ്യം ഉഷാറാവും
തടി കുറയ്ക്കുക എന്നത് പലരും ഒരു വെല്ലുവിളിയായി എടുത്തിട്ടുള്ള കാര്യങ്ങളാണ്. പലപ്പോഴും അതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാന്‍ പലരും തയ്യാറാവുന്നു. എന്നാല്‍ കൃത്യമായ പദ്ധതിയില്ലാതെ എപ്രകാരം നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാം എന്നത് പലരിലും ആശങ്കയുണ്ടാക്കുന്നതാണ്. തടി കുറയ്ക്കാന്‍ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണമാണ്, അതിന് ശേഷം വ്യായാമവും ശീലമാക്കാം. എന്നാല്‍ ഇതില്‍ കൃത്യതയില്ലാതെ വരുമ്പോള്‍ അത് പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ അല്പം അധികമായി നമുക്ക് ശ്രദ്ധിക്കുകയും ചെയ്യാം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് അമിതവണ്ണം. കാരണം മറ്റ് പല രോഗാവസ്ഥകള്‍ക്കും ഇത് വഴി വെക്കുന്നു. അതില്‍ കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം പോലുള്ള അവസ്ഥകള്‍ നിസ്സാരമല്ല. എന്നാല്‍ ഇനി അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലിക്കും വേണ്ടി പേരക്ക കഴിക്കാവുന്നതാണ്. ഇത് എപ്രകാരം തടി കുറയ്ക്കുന്നതിന് സഹായിക്കുന്നു, എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാം.

പേരയ്ക്ക കഴിക്കുക
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പേരക്ക കഴിക്കവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല അമിതവണ്ണത്തേയും കുറയ്ക്കുന്നതിന് സഹായിക്കും. ഇടത്തരം വലിപ്പമുള്ള പേരക്ക കഴിക്കുന്നത് വഴി അത് നിങ്ങള്‍ക്ക് കുറച്ച് കലോറി മാത്രമേ നല്‍കുന്നുള്ളൂ. അത് മാത്രമല്ല ഇതില്‍ ധാരാളം നാരുകളും ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ ഈ പഴം ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് മറ്റ് ചില മാറ്റങ്ങളും നല്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനുംഅനാവശ്യമായി കലോറി ഉപഭോഗം കുറയ്ക്കുന്നതിനും സഹായിക്കും.
പേരക്ക ഇല ചായ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് പേരയില ചായ. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ് എന്നതിനോടൊപ്പം തന്നെ ശരീരത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികളേയും അമിത കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ഇത് കുടിക്കുന്നത് വഴി ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും സ്വാഭാവികമായി കൊഴുപ്പ് ഇല്ലാതാക്കുന്നതിനും സഹായിക്കും. അത് കൂടാതെ പ്രമേഹത്തിന്റെ അളവിനെ കുറയ്ക്കുന്നതിനും സഹായിക്കും. തയ്യാറാക്കുന്നതിന് വേണ്ടി അല്പം പേരക്ക ഇലകള്വെള്ളത്തിലിട്ട് 10 മിനിറ്റോളം തിളപ്പിച്ചെടുത്ത് ഈ വെള്ളം ദിവസം ഒന്നോ രണ്ടോ തവണ കുടിക്കാവുന്നതാണ്. ഇത് കൊഴുപ്പിനെ കുറച്ച് ശരീരം സ്ലിം ആക്കുന്നു.

സ്മൂത്തികളിലും സാലഡുകളിലും പേരയ്ക്ക
നിങ്ങള്‍ക്ക് സ്മൂത്തികളിലും സാലഡുകളിലും പേരക്ക ചേര്‍ക്കാവുന്നതാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി രുചികരമായ പല മാറ്റങ്ങളും അതോടൊപ്പം തന്നെ ആരോഗ്യകരമായ മാറ്റങ്ങളും ലഭിക്കുന്നു. ഇതില്‍ ധാരാളം പഞ്ചസാരയോ കൂടാതെ കലോറി അടങ്ങിയ ഡ്രസ്സിംഗുകളോ എല്ലാം ഒഴിവാക്കാവുന്നതാണ്. പേരക്കയുടെ സ്വാഭാവിക മധുരം നിങ്ങളുടെ ഭക്ഷണം വളരെയധികം ആരോഗ്യകരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വളരെ എളുപ്പത്തിലാണ് നിങ്ങളുടെ തടി കുറയ്ക്കുന്നതിന് സഹായിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താവുന്ന ഒരു ഫലമാണ് പേരക്ക എന്ന കാര്യത്തില്‍ സംശയം വേണ്ട.
മറ്റ് ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പേരക്ക വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ പേരക്കയില് അടങ്ങിയതാണ്. ഇതെല്ലാം തന്നെ പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം നല്കുന്നു. കാരണം പേരക്കയില് കുറഞ്ഞ ഗ്ലൈസമിക് സൂചികയാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്. ഇത് നിങ്ങളില്‍ നിന്ന് പ്രമേഹത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. ഇത് ഭാരം കുറയ്ക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മാരോഗ്യത്തിന്റെ കാര്യത്തിലും പേരക്ക നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
