Latest Updates
-
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
രാത്രി പല്ല് കടിക്കുന്ന ശീലമുണ്ടോ? ശരീരം നല്കുന്ന സൂചനകളാണെന്ന് ഡോക്ടര്‍
പല്ല് കടിക്കുന്ന ശീലം പലരിലും സ്ഥിരമായി ഉണ്ടാവുന്നതാണ്. എന്താണ് ഇതിന് പിന്നില്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തുകൊണ്ടാണ് ചിലര്‍ രാത്രിയില്‍ പല്ല് കടിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇതൊരു സാധാരണ സംഭവമായി പലരും കണക്കാക്കുമ്പോള്‍ അതുണ്ടാക്കുന്ന അല്ലെങ്കില്‍ അതിന് പിന്നിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്കോപ്പിസ്റ്റുമായ ഡോ. സൗരഭ് സേഥി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമാക്കുന്നു.
ശരീരത്തില്‍ ഇരുമ്പ്, ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ പ്രധാന പോഷകങ്ങള്‍ കുറവ് വരുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പതിവായി ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യ സൂചനകളെക്കുറിച്ചാണ് പറയുന്നത്. രോഗലക്ഷണങ്ങള്‍ വഷളാകുന്നതിന് മുന്‍പ് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് പല്ല് കടിയിലൂടെ പുറത്തേക്ക് വരുന്ന ചില പോഷക അഭാവലക്ഷണങ്ങള്‍ എന്ന് നമുക്ക് ഡോക്ടറുടെ അഭിപ്രായത്തില്‍ അറിയാം.

പേശിവലിവ്
നിങ്ങള്‍ക്ക് സ്ഥിരമായി പേശിവലിവ് അല്ലെങ്കില്‍ വേദന ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. അതിന് പിന്നില്‍ പലപ്പോഴും മഗ്നീഷ്യം, പൊട്ടാസ്യം അല്ലെങ്കില്‍ കാല്‍സ്യം എന്നിവയുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ധാരാളം വിയര്‍ക്കുകയോ അല്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയോ ചെയ്യാവുന്നതാണ്. ഇതെല്ലാം അപകടകരമായ അവസ്ഥ ഉണ്ടാക്കിയെടുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
രാത്രിയിലെ പല്ലുകടിക്കല്‍
ചിലര്‍ക്ക് രാത്രിയില്‍ പല്ല് കടിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. ചിലരില്‍ ഇത് സമ്മര്‍ദ്ദമോ അല്ലെങ്കില്‍ ഉറക്ക സംബന്ധമായ പ്രശ്നങ്ങളോ ആയി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതിന് പിന്നിലെ കാരണം പലപ്പോഴും മഗ്നീഷ്യം, അല്ലെങ്കില്‍ വിറ്റാമിന്‍ ബി എന്നിവയുടെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ ശരീരത്തിലുണ്ടാവുന്നു.
മുടി കൊഴിച്ചില്‍
ആരോഗ്യമുള്ള വ്യക്തിയുടെ മുടി സാധാരണയായി കൊഴിയും. എന്നാല്‍ അത് അനാരോഗ്യകരമാണ് എന്ന് മനസ്സിലാക്കിയാല്‍ അതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയേണ്ടതാണ്. പലപ്പോഴും അയേണ്‍, സിങ്ക്, പ്രോട്ടീന്‍, ഒമേഗ 3 എന്നിവയുടെ കുറവാണ് വളരെ കൂടിയ മുടി കൊഴിച്ചിലിലേക്ക് നിങ്ങളെ നയിക്കുന്നത്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കും. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ പോഷകങ്ങളുടെ അഭാവം കൂടുതല്‍ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ വളരെയികം ശ്രദ്ധിക്കണം.
ഇക്കിളി അല്ലെങ്കില്‍ മരവിപ്പ്
നിങ്ങളുടെ വിരലുകളിലും കാലുകളിലും എല്ലാം മരവിപ്പോ അല്ലെങ്കില്‍ ഇക്കിളിയോ ഇടക്കിടെ അനുഭവപ്പെടാറുണ്ടോ? എന്നാല്‍ അതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് എപ്പോഴും ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണ് എന്നത് കൊണ്ടാണ്. പ്രത്യേകിച്ച് നിങ്ങള്‍ വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന വ്യക്തിയെങ്കില്‍ ഇത് കൂടുതല്‍ അപകടാവസ്ഥകളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം പ്രായം കൂടുന്നതിന് അനുസരിച്ച് പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിറ്റാമിന്‍ ബി 12 സപ്ലിമെന്റ് കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കാവൂ എന്നത് ശ്രദ്ധിക്കണം.
ബ്രെയിന്‍ ഫോഗ്
പലരും ഈ വാക്ക് കേട്ടിട്ടുണ്ടാവും. പലപ്പോഴും തലച്ചോറിന്റെ ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കണം. പക്ഷേ ഇതിന് പിന്നിലുള്ള കാരണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് കൊഴുപ്പായ ഡിഎച്ച്എ കുറയുന്നതാണ് എന്നതും മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉള്‍പ്പെടുത്തുന്നതിനും അതടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിനും ശ്രദ്ധിക്കണം. എന്ത് പുതിയ കാര്യം ആരംഭിക്കുന്നതിന് മുന്‍പും ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications