Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
ഗ്രീന്‍ ടീയും നാരങ്ങ നീരും പേരിനല്പം തേനും ചേര്‍ത്ത് കുടിക്കാം, തടിയൊതുക്കാം വയറ് കുറയും
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും അമിതവണ്ണം ഒരു വെല്ലുവിളി തന്നെയാണ്. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ജിം, മറ്റ് കഠിന വ്യായാമങ്ങള്‍, ഡയറ്റ് എന്നിവയെല്ലാം പലരും ശീലിക്കുന്നു. എന്നാല്‍ അതിന് പിന്നില്‍ കൃത്യമായ മാര്ഗ്ഗനിര്ദ്ദേശമില്ലെങ്കില് അത് അത്ര ഫലപ്രദമാവണം എന്നില്ല. ഗ്രീന്ടിയില് അല്പം നാരങ്ങ നീരും തേനും മിക്സ് ചെയ്ത് കുടിക്കുന്നത് വഴി നിങ്ങളുടെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കും.
വളരെയധികം ആരോഗ്യ ഗുണങ്ങളുള്ളതാണ് ഗ്രീന്‍ ടീ എന്ന് നമുക്കറിയാം. ഇത് ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് മറ്റ് ചില ഗുണങ്ങളും നല്കുന്നു. അതിനോടൊപ്പം അല്പം നാരങ്ങ നീരും തേനും കൂടി കൃത്യമായ രീതിയില്‍ ചേര്‍ക്കുന്നത് വഴി ഗുണങ്ങള്‍ ഇരട്ടിാവുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും എല്ലാം സഹായിക്കും. കൂടാതെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കും. ഇത് എപ്രകാരം അമിതവണ്ണത്തെ തടയുന്നു, എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നെന്ന് നോക്കാം.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കാം
ഈ മിക്സ് കഴിക്കുന്നത് വഴി അത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനും ഗ്രീന്‍ ടീ മിസ്ക് സഹായിക്കുന്നു. മെറ്റബോളിസം വേഗത്തിലാക്കുന്നത് നിങ്ങളുടെ ശരീരം കലോറി കത്തിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത് വഴി ശരീരഭാരവും കുറയുന്നു.
കൊഴുപ്പ് കത്തിക്കുന്നു
ആരോഗ്യ സംരക്ഷണത്തില്‍ അനാവശ്യ കൊഴുപ്പ് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് ഗ്രീന്‍ടീ മിശ്രിതം കുടിക്കാവുന്നതാണ്. ഇത് കൊഴുപ്പ് കോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇതിലുള്ള വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു.
ദഹനത്തെ സഹായിക്കുന്നു
നാരങ്ങയും തേനും അവയുടെ ദഹന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതുകൊണ്ട് തന്നെ ഇത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതില്‍ മുന്നിട്ട് നില്ക്കുന്നു. മാത്രമല്ല അമിതവണ്ണം എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വയറു വേദന പോലുള്ള പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ടോക്സിന് പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് ഗ്രീന്‍ ടീ മിശ്രിതം. ഇത് മികച്ചൊരു ഡിടോക്സ് പാനീയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തില്‍നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഇത് സഹായിക്കുന്നു. ഇത് വഴി അനാവശ്യ കൊഴുപ്പുകള്‍ക്കും തടി കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്.
്അമിത വിശപ്പിനെ പ്രതിരോധിക്കും
പലരേയും പ്രശ്നത്തിലാക്കുന്നതാണ് പലപ്പോഴും അമിതവിശപ്പ്. അതിന് പരിഹാരം കാണാന്‍ നമുക്ക് ഈ പാനിയം കുടിക്കാവുന്നതാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ നിയന്ത്രിക്കുന്നതിനും സഹായിക്കും. എപ്രകാരം നാരങ്ങയും തേനും ചേര്‍ത്ത് ഗ്രീന്‍ ടീ എങ്ങനെ തയ്യാറാക്കാം
ചേരുവകള്‍:
1 കപ്പ് ചൂടുവെള്ളം
1 ഗ്രീന്‍ ടീ ബാഗ്
½ നാരങ്ങ
1 ടീസ്പൂണ്‍ തേന്‍
തയ്യാറാക്കുന്ന വിധം
വെള്ളം തിളപ്പിച്ച് ചെറുതായി തണുപ്പിച്ചതിന് ശേഷം ഗ്രീന്‍ ടീ ബാഗ് ഇതില്‍ 3-5 മിനിറ്റ് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം ടീ ബാഗ് നീക്കം ചെയ്യുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ചേര്‍ക്കുക. പിന്നീട് തേനും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഇളം ചൂടോടെ കുടിക്കുന്നത് ആരോഗ്യത്തെ മികച്ചതാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications