Latest Updates
-
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ്
നാരങ്ങ നീരും ഗ്രീന്‍ ടീയും ചേരുമ്പോള്‍ എണ്ണിപ്പറയാനാവാത്ത ഗുണങ്ങളാണ് കൂടെ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് നമ്മുടെ ചുറ്റും ഉള്ള രോഗങ്ങളെ തന്നെയാണ്. അവയെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയാത്തതാണ് അതിന്റെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഭക്ഷണരീതിയും ജീവിത ശൈലിയും എല്ലാം നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതില്‍ തന്നെ കുടിക്കുന്ന ചായയും വളരെയധികം സഹായിക്കുന്നു. പല ആളുകളും ഗ്രീന്‍ ടീ പോലുള്ളവ കുടിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവരാണ്. എന്നാല്‍ അല്പം നാരങ്ങ നീര് കൂടി ഇതില്‍ ചേര്‍ത്താല്‍ അത് പല ആരോഗ്യ ഗുണങ്ങളും ഇരട്ടിയാക്കുന്നു.
നാരങ്ങ നീര് ചേര്‍ത്ത ഗ്രീന്‍ ടീ കുടിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മാറ്റി മറിയ്ക്കുന്നു. ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും അതോടൊപ്പം തന്നെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച ദഹനത്തിനും എല്ലാം സഹായിക്കുന്നു നാരങ്ങ നീര് ചേര്‍ത്ത ഗ്രീന്‍ ടീ. ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നായത് കൊണ്ട് തന്നെ അത് ആരോഗ്യത്തെ സ്വാധീനിക്കുന്നതും വളരെയധികം മികച്ചതാണ്. രാവിലെ വെറും വയറ്റില്‍ നാരങ്ങ ചേര്‍ത്ത ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഇരട്ടി ഗുണം നല്കുന്നു. എന്തൊക്കെയാണ് മറ്റ് ഗുണങ്ങളെന്ന് നോക്കാം.

ഹൃദയാരോഗ്യത്തിന് ഉത്തമം
നാരങ്ങ നീരില്‍ ധാരാളം വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ധമനികളുടെ ശുദ്ധീകരണത്തിനും വളരെയധികം സഹായിക്കുന്നു. അത് മാത്രമല്ല ഗ്രീന്‍ടീയില്‍ നാരങ്ങ നീര് ചേര്‍ക്കുന്നത് വഴി അത് ധമനികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ പക്ഷാഘാത സാധ്യതയെ കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് ഈ ചായ. ഇത് പക്ഷാഘാതം, ഹൃദയാരോഗ്യം എന്നിവക്ക് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം എല്ലാവരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ഭക്ഷണവും, ഡയറ്റും, വ്യായാമവും എല്ലാം ഉണ്ടെങ്കിലും ഇതിന് പരിഹാരം കാണാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ഇനി ഇവയെക്കല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പതിവായി നാരങ്ങ നീര് ചേര്‍ത്ത ഗ്രീന്‍ ടീ കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറച്ച് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ചും വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഗ്രീന്‍ ടീ മിശ്രിതം. ഇത് വഴി നിങ്ങള്‍ക്ക് ശരീരഭാരം കുറച്ച് അഴകളവുകള്‍ കൃത്യമാക്കാം.

ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും നാരങ്ങ നീര് ചേര്‍ന്ന ഗ്രീന്‍ ടീ. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ ശരീരത്തില്‍ നിന്ന് ടോക്സിനെ പൂര്‍ണമായി പുറന്തള്ളുകയും ചെയ്യുന്നു. ഇത് വഴി കരളിനെ സംരക്ഷിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
ദഹനാരോഗ്യത്തിന് മികച്ചത്
പലരിലും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ വളരെ കൂടുതലാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് എപ്പോഴും ഗ്രീന്‍ ടീ മിശ്രിതം. ഇത് വയറ് ശുദ്ധമാക്കുകയും അതോടൊപ്പം തന്നെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നതാണ് ഗ്രീന്‍ ടീ ചേര്‍ത്ത മിശ്രിതം. ഇത് നിങ്ങളില്‍ അസിഡിറ്റി, ഗ്യാസ്, മലബന്ധം, വയറിന്റെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം തന്നെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതാണ് നാരങ്ങ നീര് ചേര്‍ത്ത ഗ്രീന്‍ ടീ. കൂടാതെ വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
