Latest Updates
-
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും!
അടുക്കളയില്‍ മരത്തവിയുണ്ടോ? എന്നാല്‍ ആരോഗ്യം ഉറപ്പ് വരുത്താം, കാരണങ്ങള്‍ ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതില്‍ നമ്മള് അറിയേണ്ട ചില കാര്യം എന്നത് എപ്പോഴും കഴിക്കുന്ന ഭക്ഷണം വിളമ്പുന്ന രീതിയാണ്. കാരണം പലരും സ്റ്റീല്‍ അലുമിനിയം തവികള്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളുടെ ആരോഗ്യം എന്നത് എപ്പോഴും കഴിക്കുന്ന ഭക്ഷണത്തിലും വിളമ്പുന്ന തവിയേയും ആശ്രയിച്ചിരിക്കുന്നു. അടുക്കളയിലെ ഒരു സാധാരണ ഉപകരണം എന്നതിനേക്കാള്‍ മരത്തവികള്‍ ഉപയോഗിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
കാരണം ഇത് ദൈനംദിന ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്കുന്നു. പലപ്പോഴും സ്റ്റീല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് തവികള്‍ക്ക് പകരം മരത്തവികള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണ് ആരോഗ്യത്തിന് ഗുണകരമാവുക എന്ന് പലരും ചിന്തിച്ചേക്കാം. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളും അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്

വിഷമയമായ വസ്തുക്കളില്ല
ഒരിക്കലും മരത്തവികളില്‍ വിഷകരമായ വസ്തുക്കള്‍ ഇല്ല എന്നതാണ്. കാരണം പ്ലാസ്റ്റിക് അല്ലെങ്കില്‍ ലോഹ തവികള്‍ പലപ്പോഴും പല വിധത്തിലുള്ള രാസപ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന് ഇത് ഹാനീകരമാവുന്ന അവസ്ഥയുണ്ടാവുന്നു. മരത്തവികള്‍ അല്ലാത്തവ പലപ്പോഴും നിങ്ങളില്‍ ഉയര്‍ന്ന താപനിലയില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം ലോഹം ചൂട് എളുപ്പത്തില്‍ കടത്തി വിടുന്നതാണ്. അതുകൊണ്ട് തന്നെ ഇളക്കുമ്പോള്‍ പാത്രത്തില്‍ ഇടുമ്പോള്‍ ഒക്കെ എപ്പോഴും നല്ലത് മരത്തവികള്‍ തന്നെയാണ്.
ഗുണങ്ങള്‍ ഇപ്രകാരം
മരത്തവി ഉപയോഗിക്കുന്നത് വഴി അത് ആരോഗ്യത്തേയും സഹായിക്കുന്നു. കാരണം മരത്തവി പൊതുവേ ബാക്ടീരിയകളെ വളര്‍ത്തുന്നു എന്നാണ് ധാരണ. എന്നാല്‍ അതൊരു തെറ്റിദ്ധാരണയാണ്. കാരണം ഇത് മരത്തിന്റെ സുഷിരങ്ങള്‍ വഴി വെള്ളം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബാക്ടീരിയ വളരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇത് മരത്തവികള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാവുന്ന അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിടുന്നു എന്നതില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ ആരോഗ്യത്തേയും സഹായിക്കുന്നു.

ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും ഭൂരിഭാഗം ആളുകളിലും ഭക്ഷണത്തിന്റെ രുചി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ലോഹരുചി ഉണ്ടാക്കുന്ന തവികള്‍ക്ക് പകരം മരത്തവികള്‍ ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. തക്കാളി, വിനാഗിരി, അച്ചാറിനായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ തുടങ്ങിയ പുളിയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളോടൊപ്പം പലപ്പോഴും മരത്തവികള്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പാത്രങ്ങളില്‍ പോറലുകള്‍
മരത്തവി പോലുള്ളവ ഉപയോഗിക്കുന്നത് മൂലം ഒരിക്കലും പാത്രങ്ങളില്‍ പോറലുകള്‍ വരുകയില്ല. അത് മാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനീകരമാവുന്ന സംയുക്തങ്ങളെ ചെറുക്കുകയും ചെയ്യുന്നു. മിക്ക മരത്തവികളും മാവ്, മുള തുടങ്ങിയ വേഗത്തില്‍ വളരുന്നതും പുനരുല്പ്പാദിപ്പിക്കാന് കഴിയുന്നതുമായ മരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. മര ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ പരിസ്ഥിതിയേയും സംരക്ഷിക്കുന്നു. അത് മാത്രമല്ല ഇവ മഴക്കാടുകളെ സംരക്ഷിക്കുന്നതിനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











