Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഓണസദ്യക്ക് തൂശനിലയില്‍ ഇഞ്ചിക്കറി: ആയുസ്സും ആരോഗ്യവും ഒരുമിക്കും സിദ്ധൗഷധം
തിരുവോണത്തിന് ഒരുക്കുന്ന സദ്യ തൂശനിലയിട്ട് രണ്ട് കൂട്ടം പ്രഥമനോടെ കഴിക്കുന്നത് എല്ലാവരിലും സന്തോഷം നിറയ്ക്കുന്നതാണ്. പലപ്പോഴും എല്ലാവരുടേയും ജീവിതത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒന്ന് തന്നെയാണ് ഓണക്കാലം. അതില്‍ പഴയതെന്നോ പുതിയതെന്നോ വ്യത്യാസം കാണില്ല. ഓണക്കോടിയും ഓണസദ്യയും ഓണക്കളികളും എല്ലാമായി ഇന്നും നിറഞ്ഞ് നില്‍ക്കുന്നതാണ് ഓരോ ഓണവും. ഓരോ ഓണക്കാലത്തും സദ്യയൊരുക്കുമ്പോള്‍ അതില്‍ എടുത്ത് പറയേണ്ട വിഭവം തന്നെയാണ് ഇഞ്ചിക്കറി.
ഇഞ്ചിക്കറി അല്ലെങ്കില്‍ പുളിയിഞ്ചി, അത്രയധികം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ രോഗപ്രതിരോധമുള്പ്പടെ പരിഹരിക്കുന്നതാണ് ഇഞ്ചിക്കറി. ഇത് എപ്രകാരം തയ്യാറാക്കാം എന്നും എന്തൊക്കെയാണ് ഗുണങ്ങളെന്നും നമുക്ക് നോക്കാം. ഈ ഓണക്കാലം ആരോഗ്യകരമാക്കാന്‍ ഇത്തരം കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.

എന്തുകൊണ്ട് ഇഞ്ചി?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചി നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഇഞ്ചി എന്നത് പോലെ തന്നെി നിങ്ങളുടെ ആയുസ്സിന്റെ കാര്യത്തിലും ഇഞ്ചി വളരെയധികം സഹായിക്കും. ശരീരത്തിലെ അണുബാധകളെ ചെറുക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം മികച്ചതാക്കി മാറ്റുന്നതാണ് ഇഞ്ചി. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങളെന്ന് നോക്കാം.
ഇഞ്ചിക്കറിയുടെ ഗുണങ്ങള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ദഹന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇഞ്ചി. ഇതില്‍ ഉള്ള ജിഞ്ചറോള്‍ എന്ന സംയുക്തം ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ഇത് നിങ്ങള്‍ക്ക് മികച്ച ദഹനവും നല്കുന്നു. പലപ്പോഴും ഇഞ്ചിക്കറി കഴിക്കുന്നവരില്‍ സദ്യകഴിഞ്ഞാലുണ്ടാവുന്ന ദഹന പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

രോഗപ്രതിരോധത്തിന്
രോഗപ്രതിരോധ ശേഷി ഇന്നത്തെ കാലത്ത് അനിവാര്യമായതാണ്. അതിന് പരിഹാരം കാണുന്നതിനും രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി മികച്ചതാണ്. ഇത് ശീലമാക്കുന്നവര്‍ക്ക് യാതൊരു വിധത്തിലും രോഗങ്ങളെ പേടിക്കേണ്ടതില്ല. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും മികച്ച ആരോഗ്യത്തിനും സഹായിക്കും. രോഗപ്രതിരോധം തന്നെയാണ് ഇന്നത്തെ കാലത്ത് അനിവാര്യമായത്.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചിക്കറി മികച്ചതാണ്. സദ്യയില്‍ ചേരുന്ന പല വിഭവങ്ങളും നിങ്ങളില്‍ അമിതവണ്ണവും പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇഞ്ചിക്കറി കഴിക്കാം. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തില്‍ നല്‍കും. മെറ്റബോളിസം കൃത്യമാവുന്നത് വഴി അത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു
.അമിതവണ്ണത്തെ പരിഹരിക്കുന്നു
ഇഞ്ചിയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇഞ്ചിക്കറി അതുകൊണ്ട് തന്നെ മികച്ചതാണ്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്നത്തിനെന്ന പോലെ അമിതവണ്ണത്തേയും പ്രതിരോധിക്കുന്നു. സ്ഥിരമായി ഇഞ്ചി കഴിക്കുന്നത് അമിതവണ്ണത്തില്‍ നിന്ന് പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്.
രുചിയോടൊപ്പം ഗുണങ്ങളും
രുചിയോടൊപ്പം തന്നെ ധാരാളം ഗുണങ്ങളും ഇത് നിങ്ങള്‍ക്ക് നല്‍കുന്നെന്ന് മനസ്സിലായല്ലോ. സദ്യ ഉഷാറാക്കാന്‍ മറ്റൊന്നില്ലെങ്കിലും ഇഞ്ചിക്കറി ചേര്‍ക്കുന്നത് നല്ലതാണ്. അത്രയധികം ഗുണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്നത്. 108 കറി കൂട്ടുന്നതിന്റെ ഗുണങ്ങള്‍ നല്കുന്ന ഒരേ ഒരു കറിയാണ് ഇഞ്ചിക്കറി. അത്രക്കുണ്ട് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications