Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കണ്ണടച്ച് തുറക്കും മുന്‍പ് പരിഹരിക്കാം വയറിന്റെ അസ്വസ്ഥത: ഭക്ഷണം ഇത്രയും മതി
പലപ്പോഴും വയറിന്റെ അസ്വസ്ഥത നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലാക്കുന്നതാണ്. ശാരീരികവും മാനസികവുമായി നമ്മളെ തകര്‍ക്കാന്‍ പലപ്പോഴും ഈ ഒരു പ്രശ്നം മാത്രം തി. പുറത്ത് നിന്നുള്ള ഭക്ഷണം ഉള്‍പ്പടെ ഇത്തരം പ്രശ്നങ്ങള്‍ ഗുരുതരമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ ഈ പ്രശ്നം പലരിലും കണ്ട് വരുന്നത്.
വളരെ എളുപ്പത്തില്‍ പക്ഷേ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. അതിന് നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇനി മരുന്ന് കഴിച്ച് വേദന മാറ്റാന്‍ ശ്രമിക്കുന്നതിന് മുന്‍പ് മറ്റ് ചില പൊടിക്കൈകളിലൂടെ ഈ അവസ്ഥയെ പ്രതിരോധിക്കാം. അത് എപ്രകാരമെന്ന് നോക്കാം.

ഇഞ്ചി
വയറുവേദന കുറയ്ക്കാന്‍ ഇഞ്ചി വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് വയറു വേദനെയ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. പലപ്പോഴും വയറുവേദന, ഓക്കാനം, ദഹനക്കേട് തുടങ്ങിയപ്രശ്നങ്ങള്ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാര കാണാന്‍ ഇനി ഒരു കഷ്ണം ഇഞ്ചി മാത്രം മതി എന്നതാണ് സത്യം, വയറി വേദനയുള്ളപ്പോള്‍ ഇഞ്ചിച്ചായ കുടിക്കുന്നതും മികച്ചതാണ്.
ഏത്തപ്പഴം
വയറുവേദനയ്ക്ക് ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്. കാരണം ഇതില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പലപ്പോഴും വയറിളക്കം മൂലം ശരീരത്തിന് നഷ്ടപ്പെടുന്ന ദ്രാവകങ്ങളും മൂലകങ്ങളും തിരിച്ചെടുക്കുന്നതിന് സഹായിക്കുന്നു എന്തുകൊണ്ടും ഏത്തപ്പഴം. അത് മാത്രമല്ല ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രക്ഷിക്കുന്നതിനും സഹായിക്കുന്നു ഏത്തപ്പഴം. കൂടാതെ ഗ്യാസ്, അഡിസിറ്റി പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഏത്തപ്പഴം സഹായിക്കും.
പെപ്പര്‍മിന്റ് ടീ
പല ആരോഗ്യ പ്രതിസന്ധികള്‍ക്കും വളരെ എളുപ്പത്തില്‍ പരിഹാരം കാണുന്നതാണ് പെപ്പര്‍മിന്റ് ടീ. ഇത് നിങ്ങളുടെ ആരോഗ്യത്തെ പല പ്രതിസന്ധികളില്‍ നിന്നും സഹായിക്കുന്നു. പലപ്പോഴും വയറിളക്കം, മലബന്ധം, ദഹനക്കേട് തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് പെപ്പര്‍മിന്റ് ടീ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്ന് മാത്രമല്ല ഇത് നിങ്ങളുടെ വയറ് വേദന പോലുള്ള പ്രശ്നങ്ങള്‍ക്കും ദഹനക്കുറവ് ഗ്യാസ് തുടങ്ങിയ പ്രതിസന്ധികളേയും പരിഹരിക്കുന്നു.

തൈര്
ബാക്ടീരിയല്‍ അണുബാധ മൂലവും പലപ്പോഴും വയറുവേദന പലരിലും ഉണ്ടാവാം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് തൈര് ഉപയോഗിക്കാവുന്നതാണ് കാരണം തൈര് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇതിലുള്ള പ്രോബയോട്ടിക് വയറ്റിലെ അണുബാധ ഇല്ലാതാക്കുകയും വയറുവേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് ദിവസവംു തൈര് കഴിക്കാന്‍ സാധിക്കുമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ലതും.
പുഴുങ്ങിയ ആപ്പിള്‍
പച്ച ആപ്പിളിന് പകരം പുഴുങ്ങിയ ആപ്പിള്‍ കഴിച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കുന്നു. പുഴുങ്ങിയ ആപ്പിള്‍ കഴിക്കുന്നത് വയറ്റിലുള്ള അധിക ആസിഡ് ഇല്ലാതാക്കാന്‍ സഹായിക്കുകയും വയറുവേദനയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു. വയറിന് അസ്വസ്ഥതയുള്ളപ്പോള്‍ ഒരു നേരം പുഴുങ്ങിയ ആപ്പിള്‍ കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും വയറുവേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കും.
ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത് ഏത് ചെറിയ പ്രതിസന്ധിയാണെങ്കിലും ഡോക്ടറെ കാണുന്നതിനും കൃത്യമായി പരിഹാരം കാണുന്നതിനും ശ്രദ്ധിക്കുക. ഗുരുതരമാണെങ്കിലും അല്ലെങ്കിലും സ്വയം ചികിത്സ നടത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. മുകളില്‍ പറഞ്ഞവയെല്ലാം തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയായതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമെങ്കില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
