Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
രാവിലെ വെറും വയറ്റില്‍ ചെറു ചൂടുവെള്ളത്തില്‍ ഇതൊന്ന് ചേര്‍ത്ത് കുടിക്കൂ, സ്ലിം ആകാന്‍ ഇത് ധാരാളം
ആയുര്‍വേദ പ്രകാരം രാവിലെ വെറും വയറ്റില്‍ നെയ്യ് ചേര്‍ത്ത വെള്ളം കുടിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. പ്രത്യേകിച്ച്, ശരീരത്തില്‍ അമിതമായിട്ടുള്ള കൊഴുപ്പ്കുറയ്ക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, എന്തിന് ദഹനം കൃത്യമാക്കാനും ഈ വെള്ളം വളരെ നല്ലതാണ്.

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു പാനീയമാണ് ഈ നെയ്യ് ചേര്‍ത്ത വെള്ളം. ഈ വെള്ളം തയ്യാറാക്കേണ്ട കൃത്യമായ രീതിയും ഇത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളും എന്തെല്ലാമെന്ന് നോക്കാം.
നെയ്യ് ചേര്‍ത്ത വെള്ളം
പണ്ടുകാലം മുതല്‍ ദഹനം കൃത്യമാക്കാനും ശരീരത്തിലെ അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാനും പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ് നെയ്യ് ചേര്‍ത്ത വെള്ളം. നല്ല ശുദ്ധമായ പശുവിന് നെയ്യ് ഒരു ടീസ്പൂണ്‍ എടുക്കുക. ഇത് ഒരു ഗ്ലാസ്സ് ചെറു ചൂടുവെള്ളത്തിൽ ചേര്‍ത്ത് മിക്സ് ചെയ്ത് കുടിക്കും. രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിലാണ് ഈ വെള്ളം കുടിക്കേണ്ടത്. ഇത്തരത്തില്‍ എന്നും പതിവായി നെയ്യ് ചേര്‍ത്ത വെള്ളം കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക. അവ എന്തൈല്ലാമെന്ന് നോക്കാം.
ശരീരഭാരം
നെയ്യില്‍ Conjugated linoleic acid (CLA) അടങ്ങിയിരിക്കുന്നു. ഇത് പാല് ഉല്പന്നങ്ങളില് മാത്രം കാണപ്പെടുന്ന ഒരു കൊഴുപ്പാണ് Conjugated linoleic acid (CLA). ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും തന്മൂലം ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ, രാവിലെ ഈ നെയ്യ് ചേര്‍ത്ത വെള്ളം കുടിക്കുമ്പോള്‍ വയര്‍ വേഗത്തില്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അമിതമായി ആഹാരം കഴിക്കുന്നത് തടയാന്‍ തന്മൂലം സാധിക്കുന്നതാണ്. അതുപോലെ, അമിതമായി മധുരം കഴിക്കാനുള്ള ത്വരയും കുറയ്ക്കുന്നു. ഇതും ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ദഹന പ്രശ്നങ്ങള്‍
ദഹന പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ ഇത് അസിഡിറ്റി, മലബന്ധം, തലവേദന എന്നിങ്ങനെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കാം. എന്നാല്‍, നെയ്യ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ, ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, ദഹന പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന വയര്‍ ചീര്‍ക്കല്‍, മലബന്ധം, അസിഡിറ്റി എന്നിവ കുറയ്ക്കാനും നെയ്യ് ചേര്‍ത്ത വെള്ളം കുടിക്കുന്നത് സഹായിക്കും.
ഡീറ്റോക്സ്
ശരീരം നല്ലരീതിയില്‍ ഡീറ്റോക്സ് ചെയ്യാന്‍ നെയ്യ് ചേര്‍ത്ത വെള്ളം പതിവാക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ഓരോ അവയവങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. അതുപോലെ നെയ്യില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മനസ്സ് ശാന്തമാക്കാനും, മാനസികാരോഗ്യം മെച്ചപ്പെടുത്താനും നെയ്യ് ചേര്‍ത്ത വെള്ളം പതിവാക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, ഓര്‍മ്മ ശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
പോഷകങ്ങള്‍
നെയ്യില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ, കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. അതുപോലെ, ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും, സന്ധിവാതം മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സഹായിക്കുന്നതാണ്.
സൗന്ദര്യം
ആരോഗ്യത്തിന് മാത്രമല്ല, പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് നെയ്യ് ചേര്‍ത്ത വെള്ളം. തലയില്‍ നിന്നും താരന് കുറയ്ക്കാനു, അതുപോലെ, മുടിയെ വേരില്‍ നിന്നും ബലപ്പെടുത്താനും, മുടി വളരാനും ഇത് സഹായിക്കുന്നു. അതുപോലെ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും നെയ്യ് ചേര്‍ത്ത വെള്ളം സഹായിക്കുന്നുണ്ട്.
അമിതമായാല്‍
നല്ല ചൂടുള്ള വെള്ളത്തില്‍ നെയ്യ് ചേര്‍ക്കരുത്. ഇളം ചൂടുവെള്ളത്തില്‍ മാത്രം ചേര്‍ത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. തിളച്ച വെള്ളത്തില്‍ ചേര്‍ത്താല്‍ കെമിക്കല്‍ അംശം വര്‍ദ്ധിക്കാന്‍ ഇത് കാരണമാണ്. അതുപോലെ, നെയ്യ് ഒരു ടീസ്പൂണ്‍ മാത്രം ചേര്‍ക്കുക. അമിതമായാല്‍, കൊഴുപ്പ് വര്‍ദ്ധിക്കുന്നതിന് കാരണാണ്. ചിലര്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരല്, അസിഡിറ്റി എന്നീ പ്രശ്നങ്ങളും വന്നേക്കാം. അതിനാല്‍, ശരിയായ വിധത്തില്‍ മാത്രം നെയ്യ് ചേര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
