രോഗപ്രതിരോധം, അമിതവണ്ണം, മികച്ച ദഹനം: 3 ചേരുവകള്‍ ചേരുമ്പോള്‍ തിരുത്തപ്പെടുന്നത്

ആരോഗ്യം എന്നത് എപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു കാര്യം തന്നെയാണ്. പലപ്പോഴും ഈ അടുത്ത കാലത്താണ് കൂടുതല്‍ ആരോഗ്യപ്രതിസന്ധികള്‍ പലരും അനുഭവിച്ച് തുടങ്ങിയത്. അതിന് കാരണമാകുന്നത് പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ്. പ്രധാനമായും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ പലരിലും ദിവസേനയെന്ന പോലെ സംഭവിക്കുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. അത് മാത്രമല്ല രോഗപ്രതിരോധ ശേഷി പലപ്പോഴും പ്രശ്‌നത്തിലാവുന്ന അവസ്ഥയാണ് ഉള്ളത്.

ധാരാളം ആരോഗ്യകരമായ ചേരുവകള്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതായി ഉണ്ട്. ഇഞ്ചി, വെളുത്തുള്ളി, നാരങ്ങ എന്നിവ മിക്‌സ് ചെയ്ത പാനീയം കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. എപ്രകാരം ഈ പാനീയം തയ്യാറാക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എപ്രകാരം ഇത് ഗുണഫലങ്ങള്‍ നല്‍കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ദിവസവും രാവിലെ വെളുത്തുള്ളി, ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Garlic Ginger And Lemon Water

എന്തുകൊണ്ട് ഗുണകരമാവുന്നു?
എന്തുകൊണ്ടാണ് ഈ മൂന്ന് മിശ്രിതങ്ങളും ചേര്‍ന്ന മിശ്രിതം ഗുണകരമാവുന്നത് എന്ന് നമുക്ക് നോക്കാം. ഈ പാനീയം ആവശ്യമായ എല്ലാ പോഷകങ്ങളും വിറ്റാമിനുകളും നല്‍കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ പാനീയം. അത് മാത്രമല്ല പോഷകമൂല്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഈ പാനീയം നല്‍കുന്നു. ദിനവും ഈ മൂന്ന് മിശ്രിതങ്ങളും ചേര്‍ത്ത വെള്ളം കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു എന്നാണ് കെഐഎംഎസ് ഹോസ്പിറ്റല്‍സിലെ ഡയറ്റീഷ്യന്‍ ഗുല്‍നാസ് ഷെയ്ഖ് പറയുന്നത്.

രോഗപ്രതിരോധത്തിന്
രോഗപ്രതിരോധത്തിന് സഹായിക്കുന്നതാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല വെളുത്തുള്ളിക്ക് രോഗാണുക്കളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നതിനുള്ള കഴിവുണ്ട്. അത് മാത്രമല്ല ഇഞ്ചി നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും അതുപോലെ തന്നെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് കൂടാതെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ നിങ്ങളില്‍ പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങളും നല്‍കുന്നു എന്നതാണ് സത്യം.

ദഹനാരോഗ്യത്തിന് സഹായിക്കുന്നു
ദിവസവും ഈ മിശ്രിതം ചേര്‍ത്ത പാനീയം കുടിക്കുന്നത് വഴി നിങ്ങളുടെ ദഹനാരോഗ്യം മികച്ചതാവുന്നു. കൂടാതെ ഇത് വഴി ദഹനാരോഗ്യത്തോടൊപ്പം തന്നെ ദഹനക്കേട്, ഓക്കാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പൂര്‍ണമായും പരിഹാരം കാണുന്നതിന് സാധിക്കുന്നു. വെളുത്തുള്ളി കുടലിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത് വഴി നിങ്ങളുടെ വയറിന്റെ ആരോഗ്യം മികച്ചതാവുന്നു എന്നതാണ് സത്യം. ദഹനരഹസങ്ങളുടെ ഉത്തേജനത്തിനും ഇത് സഹായിക്കുന്നു.

Garlic Ginger And Lemon Water

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശരീരത്തിലെ കൊഴുപ്പ് വളരെയധികം പ്രതിസന്ധികളുണ്ടാവുന്നു. പലപ്പോഴും ഇത് ശരീരത്തിലെ കൊഴുപ്പിനെ പൂര്‍ണമായും കുറയ്ക്കുന്നതിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു എന്നതാണ് സത്യം. വെളുത്തുള്ളി ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് നിസ്സാരമായി പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു
നിര്‍ജ്ജലീകരണം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ നല്‍കുന്നു. പലപ്പോഴും ഗുരുതരമായ പ്രതിസന്ധികളാണ് ഇത് നല്‍കുന്നത്. പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ വരെ പ്രശ്‌നത്തിലാക്കുന്നതിന് പലപ്പോഴും നിര്‍ജ്ജലീകരണം് കാരണമാകും. എന്നാല്‍ ഈ പാനീയത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ചര്‍മ്മസംരക്ഷണത്തിനും അതുപോലെ തന്നെ ശാരീരികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതാണ് ഈ മിശ്രിതം.

ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം
ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ പാനീയം. വെളുത്തുള്ളി പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ ഇഞ്ചിയിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. നാരങ്ങ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കൂടാതെ കരളിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെ?
ഈ പാനീയം തയ്യാറാക്കുന്നതിന് വേണ്ടി 2-3 അല്ലി വെളുത്തുള്ളി ചതച്ചത്, 1 ഇഞ്ച് ഇഞ്ചി കഷ്ണം, 1 നാരങ്ങയുടെ നീര്, 4 കപ്പ് വെള്ളം എന്നിവയാണ് ആവശ്യമായി വേണ്ടത്. ശേഷം വെള്ളം നല്ലതുപോലെ തിളപ്പിച്ച് അതിലേക്ക് നാരങ്ങയൊഴികേയുള്ള മിശ്രിതങ്ങള്‍ എല്ലാം നല്ലതുപോലെ ചേര്‍ത്ത് തിളപ്പിച്ച് ശേഷം തണുപ്പിച്ച് നാരങ്ങ നീര് ചേര്‍ത്ത് കുടിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ തേന്‍ ചേര്‍ക്കാം. ഇത് കുടിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അലര്‍ജിയുള്ളവര്‍ ഇത് ഒഴിവാക്കുക. അതുപോലെ രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറോട് സംസാരിച്ചതിന് ശേഷം മാത്രം കഴിക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion