രാത്രിയില്‍ 10 മണിക്ക് ശേഷം ഉറക്കക്കുറവോ? മരണം കുറിക്കപ്പെട്ടിരിക്കുന്നു

ഉറക്കക്കുറവ് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ പലരും ഇത് ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളുടേയും ആരംഭം തന്നെ പലപ്പോഴും ഉറക്കക്കുറവാണ്. എന്നാല്‍ ഉറക്കക്കുറവ് നിങ്ങളെ എത്രത്തോളം ബാധിക്കുന്നു എന്നത് രോഗാവസ്ഥയിലേക്ക് വരുമ്പോള്‍ ആണ് മനസ്സിലാക്കുന്നത്. പലപ്പോഴും ഉറക്കക്കുറവ് നിങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു എന്നാണ് പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണപ്പെടുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ്. പലപ്പോഴും ഇതിനെ എങ്ങനെ നിയന്ത്രിക്കണം എന്നത് പലര്‍ക്കും അറിയില്ല.

മോശം ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. കാരണം രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ മാത്രം ഉറക്കം ലഭിക്കുന്നവരില്‍ പലപ്പോഴും അപകടം തൊട്ടുതാഴെയുണ്ട് എന്നാണ് പറയുന്നത്. കൃത്യമായ ഉറക്കത്തിന് വേണ്ടി ഒരു ഷെഡ്യൂള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ അപകടങ്ങള്‍ എന്ന് നോക്കാം.

From Stress To Heart Attack

മോശം ഉറക്കത്തിന്റെ അപകടങ്ങള്‍
ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകള്‍ വിടാതെ പിന്തുടരുന്നു. പലപ്പോഴും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നത് വഴി ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാവുന്നതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ സ്വാധീനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നല്ല ഉറക്കം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്നാണ് കാര്‍ഡിയോളജിസ്റ്റ് ഡോ.എന്‍.കുമാര്‍ പറയുന്നത്.

മികച്ച ഉറക്കത്തിനുള്ള വഴികള്‍
എപ്പോഴും മികച്ച ഉറക്കം ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഗുണനിലവാരം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി സ്ഥിരമായ ഒരു ഉറക്ക ഷെഡ്യൂള്‍ കണ്ടെത്തുക.. അത് മാത്രമല്ല ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് കഫീന്‍, വയര്‍ നിറച്ചും ഭക്ഷണം എന്നിവ ഒഴിവാക്കേണ്ടതാണ്. കൂടാതെ മെച്ചപ്പെട്ട ഉറക്കത്തിന് വേണ്ടി ഒരു ദിനചര്യ ചെയ്യേണ്ടതാണ്. ഇത് ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

പഠനത്തിന്റെ അടിസ്ഥാനത്തില്‍
ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് എത്തുന്നു എന്നതിന്റെ ഭാഗമായി പല വിധത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇന്നത്തെ കാലത്ത് നിങ്ങളില്‍ വളരെ ഉയര്‍ന്ന തോതില്‍ ഹൈപ്പര്‍ ടെന്‍ഷനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ ഇത് 30%ത്തിലധികമാണ് എന്നാണ് പല വിധത്തിലുള്ള പഠനങ്ങളും പറയുന്നത്. ഇതില്‍ തന്നെ 20%ത്തിലധികം ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു.

ആരോഗ്യ പ്രശ്‌നങ്ങള്‍
ഉറക്കമില്ലായ്മ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു എന്ന് നമുക്കറിയാം. ഇത് കൂടാത ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും, പക്ഷാഘാതവും പ്രമേഹവും എല്ലാം വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുന്നു. നാം അറിയാത്ത ചില കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോവുക എന്നതാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, May 24, 2024, 22:28 [IST]
X
Desktop Bottom Promotion