Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ജിമ്മില്‍ പോയാലും വ്യായാമം ചെയ്താലും തടി കുറയും: പക്ഷേ വയറ് കുറയില്ല, കുറയ്ക്കാന്‍ ഈ പഴങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി നേരിടുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമായി നിങ്ങളുടെ വയറ് കുറയ്ക്കുന്നതിന് സഹായിക്കുന്നവയാണ് എന്നതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും ചില ഭക്ഷണങ്ങള്‍. അതില്‍ പഴങ്ങളും പെടുന്നതാണ് എന്നതാണ് സത്യം.
അമിതവണ്ണത്തേയും തടിയേയും വയറിനേയും കുറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ചിലതാണ് ഏതൊക്കെ പഴങ്ങള്‍ കഴിക്കണം എന്നത്. പലപ്പോഴും വേണ്ട പോലെ ഇതിനെക്കുറിച്ച് അറിവില്ലാത്തതാണ് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ചില പഴങ്ങള്‍ കഴിക്കുന്നത് വഴി അത് ആരോഗ്യം മികച്ചതാക്കുന്നു. ഏതൊക്കെയാണ് കഴിക്കേണ്ട പഴങ്ങള്‍ അവ എപ്രകാരം ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്ന് നോക്കാം.

ആപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ വളരെ മികച്ചതാണ്. ഇതില്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന പല വിധത്തിലുള്ള കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവാണ് എന്ന് മാത്രമല്ല ഫൈബര്‍ ധാരാളം ഉണ്ട് എന്നതാണ് പ്രധാന കാര്യം. ആപ്പിളില്‍ ധാരാളമുള്ള പോളിഫിനോളുകള്‍ വയറിന് ചുറ്റും ഉള്ള കൊഴുപ്പ് കോശങ്ങളെ വിഘടിപ്പിക്കുന്നതിന് സഹായിക്കുന്നവയാണ്. കൂടാതെ ദഹനാരോഗ്യത്തിനും ശരീത്തിലെ അമിതവണ്ണത്തിനെതിരേയും പോരാടുന്നു. അതുകൊണ്ട് തന്നെ ആപ്പിള്‍ സ്ഥിരമാക്കുന്നതില്‍ തെറ്റില്ല.
ബെറികള്‍
ധാരാളെ ബെറികള്‍ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ പലപ്പോഴും എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയവയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. മാത്രമല്ല ഇത് ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരത്തിന് പെട്ടെന്ന് ഭക്ഷണം കഴിക്കണം എന്ന ആസക്തിയെ കുറയ്ക്കുകയും ചെയ്യുന്നു.

പൈനാപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പൈനാപ്പിള്‍ വരെയധികം സഹായകമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശ.ം വേണ്ട ഇതിലുള്ള ബ്രോമാലിന്‍ എന്ന എന്‍സൈം ആണ് ശരീരത്തില്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് മെറ്റബോളിസം കൃത്യമാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. സ്വാഭാവിക മധുരം അടങ്ങിയ പഴമാണ് എന്നത് കൊണ്ട് തന്നെ മധുരത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു പൈനാപ്പിള്‍.
പപ്പായ
പപ്പായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പപ്പായയില്‍ പപ്പൈയ്ന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയുന്നതിനും മികച്ച ദഹനത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വയറില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാനിടയാവുന്ന അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്
എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വയറ്റിലെ കൊഴുപ്പിനേയും കുറയ്ക്കുന്നു..
തണ്ണിമത്തന്
അമിതവണ്ണത്തേയും വയറ്റിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് തണ്ണിമത്തന് വളരെയധികം സഹായിക്കുന്നു. ഇതില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല കലോറി വളരെയധികം കുറവായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഇതിലുള്ള അമിനോ ആസിഡ് നിങ്ങളുടെ രക്തചംക്രമണത്തെ മികച്ചതാക്കുകയും ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കിവി
ആരോഗ്യത്തിന്റെ കാര്യത്തില്‍ കിവി വളരെയധികം സഹായിക്കുന്നതാണ്. ഇതിലുള്ള വൈറ്റമിന്‍ സി നിങ്ങളില്‍ മികച്ച ദഹനത്തിന് സഹായിക്കുന്നു. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിലെ കൊഴുപ്പിനെ പ്രതിരോധിക്കുന്നതിനും മികച്ചതാണ്. എപ്പോഴും കിവി കഴിക്കുന്നത് മൂലം ഇതിലുള്ള നാരുകള്‍ ആരോഗ്യത്തെ മികച്ചതാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കുന്നതിനും കിവി സഹായിക്കുന്നു.
മാതളം
മാതള നാരങ്ങ കഴിക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ ഉള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു. അത് വഴി ശരീരത്തില്‍ അടിഞ്ഞ് കൂടുന്ന പ്രതിസന്ധികളേയും ഇല്ലാതാക്കുന്നു. ടോക്സിനെ പുറന്തള്ളുന്നതിനോടൊപ്പം തന്നെ വിശപ്പിനെ കുറയ്ക്കുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു മാതളം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

