Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഉറങ്ങാന്‍ കിടന്നാല്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നോ? കാരണം പ്രമേഹം മാത്രമല്ല
പലപ്പോഴും ഉറക്കക്കുറവ് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. എന്നാല്‍ അതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന് പലപ്പോഴും ഇടക്കിടെയുള്ള മൂത്രമൊഴിക്കലാണ് എന്നത് പലരേയും ബുദ്ധിമുട്ടിക്കുന്നതാണ്. പലപ്പോഴും ഉറക്കക്കുറവ് പലരിലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ രാത്രിയില്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നത് പ്രമേഹ ലക്ഷണം മാത്രമായി കണക്കാക്കേണ്ടതില്ല. അതിന് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ട് എന്നതാണ് സത്യം.
എന്നാല്‍ അത് ആരോഗ്യപ്രശ്നം മാത്രമല്ല അതിന് പിന്നില്‍ മാനസികാരോഗ്യവും മാറ്റങ്ങളുണ്ടാക്കുന്നതാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ ലക്ഷണങ്ങളായി മാറുന്നത് പലപ്പോഴും മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ടാണ്. പ്രമേഹമല്ലാതെ എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

വെള്ളം കുടിക്കുന്ന ശീലം
പലപ്പോഴും നിങ്ങളുടെ ദൈനംദിന ആരോഗ്യശീലങ്ങള്‍ രാത്രിയില്‍ ഒരു വില്ലവായി മാറുന്നു. അത്തരത്തില്‍ ഒന്നാണ് പലപ്പോഴും വെള്ളം കുടിക്കുന്നത്. ഇത് പ്രത്യേകിച്ച് ഏഴ് മണിക്ക് ശേഷമാണ് നിങ്ങള്‍ വെള്ളം കുടിക്കുന്നതെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് രാത്രിയില്‍ മൂത്ര സഞ്ചി നിറയുന്നതിനും ഇടക്കിടെ മൂത്രമൊഴിക്കുന്നതിനും കാരണാമാകുന്നു. അതുകൊണ്ട് തന്നെ ഇത് സാധാരണമായ ഒന്നായി കണക്കാക്കാം. എന്നാല്‍ ഇത് എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു കാരണം കൂടിയാണ്.
ഉറക്കക്കുറവുള്ളവര്‍
ഉറക്കക്കുറവുള്ളവരിലും പലപ്പോഴും ഇടക്കിടെ മൂത്രമൊഴിക്കുന്ന ശീലം അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. ഗുണനിലവാരമുള്ള ആരോഗ്യകരമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ഇത്തരത്തില്‍ മൂത്രസഞ്ചി നിറയുന്നതിലേക്ക് എത്തിക്കുകുയം ചെയ്യുന്നു. ഇത് കാരണം ഉറക്കക്കുറവ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രോസ്റ്റേറ്റ് വീക്കം
നിങ്ങളില്‍ പ്രോസ്റ്റേറ്റ് വീക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതും പലപ്പോഴും അമിതമായി രാത്രിയില്‍ മൂത്രമൊഴിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് രാത്രിയുള്ള മൂത്രമൊഴിക്കല്‍ വര്‍ദ്ധിപ്പിക്കും. അത് വഴി നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാവും. ഇത്തരം ലക്ഷണങ്ങള്‍ അതുകൊണ്ട് തന്നെ ഒട്ടും നിസ്സാരമാക്കരുത്.

ഗര്‍ഭാശയം താഴേക്ക് വരുമ്പോള്‍
ചില സ്ത്രീകളില്‍ പ്രസവത്തിന് ശേഷവും അല്ലെങ്കില്‍ ഒരു പ്രായത്തിന് ശേഷവും ഗര്‍ഭാശയം താഴേക്ക് വരുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ അത് മൂത്രസഞ്ചിയില്‍ സമ്മര്‍ദ്ദമുണ്ടാക്കും. അതിനെ കൃത്യമായി മനസ്സിലാക്കി വേണം പരിഹാരം കാണുന്നതിന്. ഇത് ഇടക്കിടെ മൂത്രമൊഴിക്കണം എന്ന തോന്നല്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥകള്‍ ഉണ്ടാക്കും.
മന:ശാസ്ത്രപരമായ കാരണങ്ങള്‍
എന്നാല്‍ ചിലരില്‍ മൂത്രമൊഴിക്കണം എന്ന ചിന്ത തോന്നുന്ന നിമിഷത്തില്‍ പലപ്പോഴും ഇടക്കിടെ മൂത്രമൊഴിക്കുന്ന ശീലം ഉണ്ടാവുന്നു. അത് കൂടാതെ ശരീരം കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന അവസ്ഥയിലും ഇത്തരത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ഇത് രാത്രിയില്‍ ഗുണനിലവാരമുള്ള ഉറക്കത്തെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
മൂത്രാശയത്തിലെ അണുബാധ
മൂത്രാശയത്തില്‍ എന്തെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സ്ത്രീകളിലാണ് കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നത്. അതിന്റെ ഫലമായി രാത്രിയില്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ കുറയ്ക്കുകയും ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പരിഹരിക്കുന്നതിനുള്ള വഴികള്‍ തേടേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
എപ്പോള്‍ ഡോക്ടറെ കാണണം?
നിങ്ങള്‍ക്ക് പലപ്പോഴും ഉറക്കത്തിനിടക്ക് മൂത്രമൊഴിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കും. ഒരു തരത്തിലും നിങ്ങളുടെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രമേഹമുണ്ടോ ഇല്ലയോ എന്ന് ആദ്യം ഉറപ്പ് വരുത്തുക. കൂടാതെ പുരുഷന്മാരില് പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications