Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
പപ്പായ ആരോഗ്യകരം ആയുസ്സിനും അത്യുത്തമം: എന്നാല്‍ ഈ 6 ഭക്ഷണത്തോടൊപ്പം ചേര്‍ന്നാല്‍ ദോഷം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഫലങ്ങളില്‍ ഒന്നാണ് എന്തുകൊണ്ടും പപ്പായ. ഇത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നിസ്സാരമായി പരിഹാരം കാണാന്‍ പപ്പായക്ക് സാധിക്കുന്നു. ഇത് പച്ചയും പഴുത്തതും എല്ലാം ഉപയോഗിക്കാം എന്നത് തന്നെയാണ് സത്യം. ഉയര്‍ന്ന നാരുകള്‍, കുറഞ്ഞ ഗ്ലൈസെമിക് സൂചിക, മധുരം എന്നിവയെല്ലാം ചേരുമ്പോള്‍ ഗുണങ്ങളില്‍ മുന്പനാണ് എന്നതാണ് സത്യം. പലപ്പോഴും ദഹനാരോഗ്യം ഉള്‍പ്പടെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് പപ്പായ ഉപയോഗിക്കാവുന്നതാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിന് പപ്പായ മികച്ചതാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. കാരണം ഇതിലുള്ള പപ്പേയ്ന്‍ പലപ്പോഴും ശരീരത്തില്‍ അനാവശ്യമായ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. അത് ദഹനാരോഗ്യം, വയറു വേദന, ഗ്യാസ് പോലുള്ള പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ പപ്പായ ദോഷങ്ങള്‍ നല്കുന്നു. ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പപ്പായയും പാലുല്‍പ്പന്നങ്ങളും
ഒരു കാരണവശാലും പപ്പായയും പാലുല്‍പ്പന്നങ്ങളും ഒരുമിച്ച് കഴിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നു. പാല്, ചീസ്, തൈര് തുടങ്ങിയവയൊന്നും തന്നെ പപ്പായയോടൊപ്പം കഴിക്കരുത്. ഇത് ദഹനാരോഗ്യത്തെ പ്രശ്നങ്ങളിലേക്ക് എത്തുന്നതിനും അതികഠിനമായ വയറു വേദനക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് വിട്ടുമാറാത്ത ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
പപ്പായയും കുക്കുംബറും
പലപ്പോഴും പപ്പായയോടൊപ്പം കുക്കുമ്പര്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളില്‍ ദഹനാരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുകയും അത് വഴി ഗ്യാസ് പോലുള്ള പ്രതിസന്ധികളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കാരണം കുക്കുമ്പറില്‍ ധാരാളം ജലാംശം ഉണ്ട് ഇത് നിങ്ങളുടെ ദഹനത്തിന് സഹായിക്കുമെങ്കിലും പലപ്പോഴും അത് പപ്പായയോടൊപ്പം ചേരുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പപ്പായയും കുക്കുമ്പറും കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.

പപ്പായയും വറുത്ത ഭക്ഷണങ്ങളും
എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളായ ചിക്കന്‍ മത്സ്യം, ഫ്രഞ്ച്ഫ്രൈസ് എന്നിവയൊന്നും ഒരു കാരണവശാലും പപ്പായയൊടൊപ്പം ചേര്‍്ത്ത് കഴിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരം ഫ്രൈഡ് ഭക്ഷണങ്ങളില്‍ ഉണ്ടാവുന്ന എണ്ണയുടെ കൊഴുപ്പും മറ്റും പപ്പായയില്‍ ചേരുമ്പോള്‍ അത് ദഹനക്കേടിന് കാരണമാകുന്നു. കൂടാതെ വയറിന്റെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. പപ്പായയിലെ എന്‍സൈമുകളുമായി ചേരുമ്പോള്‍ പ്രശ്നങ്ങള്‍ ഗുരുതരമാക്കും.
പപ്പായയും നാരങ്ങയും
നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ടവ പപ്പായയോടൊപ്പം കഴിക്കുന്നതും സൂക്ഷിച്ച് വേണം. നാരങ്ങ, മുസ്സംബി, ഓറഞ്ച് എന്നിവ പപ്പായയോടൊപ്പം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ വയറ്റില്‍ പുളിച്ച് തികട്ടലിന് കാരണമാകുന്നു. അതിന്റെ ഫലമായി ദഹനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും സംഭവിക്കാം. ഇവയിലുള്ള വിറ്റാമിന്‍ സി ആണ് അമിതമാവുന്നത്. അതിന്റെ ഫലമായി ആസിഡ് റിഫ്ളക്സ് പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. നെഞ്ചെരിച്ചില്‍, വയറ്റിലെ അസ്വസ്ഥതകള്‍ എന്നിവ ഇതിന്റെ ഫലമായി സംഭവിക്കുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.

പപ്പായയും തക്കാളിയും
ഒരു കാരണവശാലും കഴിക്കാന്‍ പാടില്ലാത്തതാണ് പപ്പായയും തക്കാളിയും. കാരണം ഇവ കഴിക്കുന്നത് നിങ്ങളില്‍ നെഞ്ചെരിച്ചില്‍ വര്‍ദ്ധിപ്പിക്കും. പലപ്പോഴും അത് വഴി രണ്ട് ആസിഡുകളും ചേരുന്നതിന്റെ ഫലമായി നെഞ്ചെരിച്ചിലും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതാകട്ടെ ദഹനാരോഗ്യത്തേയും ബാധിക്കുന്നു. ഇത്തരം അവസ്ഥകളെ ഒട്ടും നിസ്സാരമാക്കരുത്. അത് പിന്നീട് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

