Latest Updates
-
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം
40-ന് ശേഷവും 25-ന്റെ ചെറുപ്പവും കരുത്തും യുവത്വവും : രഹസ്യഡയറ്റ് ഇതാണ്
ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. പ്രായം കൂടുന്തോറും നമ്മുടെ ആരോഗ്യവും വളരെയധികം കുറഞ്ഞ് വരുന്ന ഒരു അവസ്ഥയാണ്. ഇല്ലാത്ത പല രോഗങ്ങളും നമ്മളെ ബാധിക്കുകയും, അതോടൊപ്പം തന്നെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തേയും പ്രായം ബാധിക്കുന്നു. ചെറുപ്പത്തില്‍ എല്ലിനുണ്ടാവുന്ന ആരോഗ്യം പലപ്പോഴും ഓരോ പ്രായം കൂടുന്തോറും ഉണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള വേദനകളും അസ്വസ്ഥതകളും നിങ്ങളുടെ കൂടെ കൂടുന്നു.
പ്രായം എന്നത് പലപ്പോഴും ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. എന്നാല്‍ അത് എല്ലുകളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതാണ് നമ്മള് മനസ്സിലാക്കേണ്ടത്. നാല്‍പ്പതുകളുടെ തുടക്കത്തില്‍ തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും വേണ്ടി ഡയറ്റില്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പാലുല്‍പ്പന്നങ്ങള്‍
പാലുല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പാല്, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിക്കുന്നു. നിര്‍ബന്ധമായും നിങ്ങള്‍ നാല്പ്പതിന് ശേഷം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് പാല്. ഇത് എല്ലുകളുടെ ഘടനയും ബലവും നിലനിര്‍ത്തുന്നു. പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളും ഇതില്‍ എല്ലാം തന്നെ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാല്പ്പതിന്റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് യുവത്വവും കരുത്തും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.
പച്ചനിറത്തിലുള്ള പച്ചക്കറികള്‍
പച്ചനിറത്തിലുള്ള പച്ചക്കറികള്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പച്ച ഇലക്കറികള്‍, ക്രൂസിഫറസുകള് എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ബ്രോക്കോളി, കാബേജ്, ചീര, കാലെ, ടേണിപ്പ്, ഗ്രീന്‍ പീസ് എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ ധാതുക്കള്‍ ലഭിക്കുന്നു. കൂടാതെ കാല്‍സ്യവും ഫോളേറ്റുകളും എല്ലാം ധാരാളം ലഭിക്കുന്നു. വിറ്റാമിന്‍ കെയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മത്സ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്സ്യം. ഇത് സ്ഥിരമായി കഴിക്കുന്നവര്‍ക്ക് വളരെയധികം മികച്ച മാറ്റങ്ങളാണ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്നത്. മത്സ്യത്തില്‍ വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം ഉണ്ട്. ഇതെല്ലാം നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഓസ്റ്റിയോപെറോസിസ് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആര്‍ത്രൈറ്റിസ് പരിഹാരം കാണുന്നതിനും എല്ലുകള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിനും മത്സ്യം ശീലമാക്കാം. തൈറോയ്ഡ്, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയാനും ഫാറ്റി ഫിഷ് നിങ്ങളെ സഹായിക്കുന്നു.
വിത്തുകള്‍
പല വിധത്തിലുള്ള വിത്തുകള്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് യുവത്വവും കരുത്തും ഏത് പ്രായത്തിലും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ചിയസീഡുകള്, ഫ്ളാക്സ് സീഡുകള്‍, സൂര്യകാന്തി വിത്തുകള്‍, എള്ള്, മത്തങ്ങ വിത്തുകള്‍ എന്നിവയെല്ലാം സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൂടാതെ കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ എല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം എല്ലുകളുടെയും പേശികളുടെയും ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഇത്തരം വിത്തുകള്‍.

നട്സ്
സ്ഥിരമായി നട്സ് കഴിക്കുന്നതിലൂടെ നിങ്ങളുടെ എല്ലുകള്‍ക്കും കരുത്തിനും മികച്ച ഫലം നല്കുന്നു. അതിന് വേണ്ടി കശുവണ്ടിപ്പരിപ്പ്, ബദാം, വാള്‍നട്ട്, ഹെസല്നട്ട് എന്നിവ ഉള്‍പ്പെടുത്തുക. ഇത് ഇത് അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ പോഷകങ്ങളുടെ സഹായത്തോടെ, നിങ്ങളുടെ അസ്ഥികള്‍ക്ക് കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് സഹായിക്കുകയും അസ്ഥി സംബന്ധമായ രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സ്ത്രീകളും പുരുഷന്മാരും നിര്‍ബന്ധമായും നട്സ് അവരുടെ ഡയറ്റിന്റെ ഭാഗമാക്കുക.
പയര്‍വര്‍ഗ്ഗങ്ങള്‍
പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ എല്ലുകളുടെയും സന്ധികളുടേയും ആരോഗ്യത്തിന് സഹായിക്കുന്നു. പയര്‍, കിഡ്നി ബീന്‍സ്, ബീന്‍സ് എന്നിവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ അസ്ഥി നിര്‍മ്മാണത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അവയില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിനും അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനും സഹായിക്കുന്നു.

ഗുണകരം
മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എന്നാല്‍ ഇത്തരം വേദനകളും അസ്വസ്ഥതകളും വിട്ടുമാറാതെ നില്ക്കുകയാണെങ്കില് അതിനെ നിസ്സാരമായി കണക്കാക്കരുത്. അത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍, മികച്ച രോഗനിര്‍ണയവും ചികിത്സയും നേടുന്നതിനും ഡോക്ടറെ കാണുന്നതിനും ഉടന്‍ തയ്യാറാവുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
