Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
ഒരു കാര്യവും മറക്കില്ല, അപാരമായ ഓര്‍മ്മശക്തി ഇനി എന്നെന്നും; ഈ ഭക്ഷത്തിലുണ്ട് വഴി
നമ്മുടെ സൗന്ദര്യ സങ്കല്പങ്ങള്‍ ശരീര ഭാരത്തെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. അതിനായി നാം വിവിധ ഭക്ഷണങ്ങള്‍ കഴിക്കുകയും, വ്യായാമങ്ങള്‍ ചെയ്യുകായും ചെയ്യുന്നു. എന്നാല്‍ അതിനൊപ്പം നാം ഇടക്ക് പോലും സ്മരിക്കാത്ത ഒരു കാര്യമാണ് നമ്മുടെ ആന്തരിക അവയവങ്ങളുടെ ആരോഗ്യം, പ്രത്യേകിച്ചും തലച്ചോറിന്‍റെ.. ശരീരഭാരം കുറയ്ക്കാൻ നമ്മളില്‍ മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പക്ഷേ തലച്ചോറിന്‍റെ ആരോഗ്യത്തെ മിക്ക സന്ദര്‍ഭങ്ങളിലും നാം ഓര്‍ക്കാറില്ല, നിങ്ങള്‍ ഈ ലേഖനം വായിക്കുന്നത് വരെ.
പോഷക സമ്പന്നമായ ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് മാത്രമല്ല ഗുണം ചെയ്യുക, പ്രായമാകുന്തോറും ബുദ്ധിശക്തി കുറയുന്നതിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുവാന്‍ കഴിയും. മസ്തിഷ്കത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നില്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും പ്രവര്‍ത്തന ക്ഷമത കുറയുകയും ചെയ്തേക്കാം. മാനസിക വൈകല്യങ്ങൾ, മസ്തിഷ്ക വാർദ്ധക്യം, വിഷാദം, ഉത്കണ്ഠ അല്ലെങ്കിൽ അൽഷിമേഴ്സ് രോഗം തുടങ്ങിയ അവസ്ഥകള്‍ക്ക് ഇത് കാരണമായേക്കും എന്ന് അറിയുമ്പോഴാണ് മസ്തിഷ്ക്കത്തിന് ആവശ്യമായ ആരോഗ്യപ്രദമായ ഭക്ഷണത്തിന്‍റെ ആവശ്യകത നാം മനസിലാക്കേണ്ടത്.

ആരോഗ്യകരമായ തലച്ചോറിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, സിങ്ക്, ചെമ്പ്, മഗ്നീഷ്യം തുടങ്ങിയ ചില പ്രധാന പോഷകങ്ങൾ മനുഷ്യ മസ്തിഷ്കത്തിന് ആവശ്യമാണ്. ചിട്ടയായ ശാരീരിക പ്രവർത്തനങ്ങളും തലച്ചോറിന്‍റെ പ്രവർത്തനത്തിന് വളരെ പ്രധാനമാണ്. കൃത്യമായ വ്യായാമങ്ങള്‍ തീർച്ചയായും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും പോസിറ്റീവായി തുടരാനും സഹായിക്കും. നിങ്ങൾ പോസിറ്റീവ് ആയിരിക്കുമ്പോൾ, നിങ്ങളുടെ മസ്തിഷ്കം നന്നായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുക.
തലച്ചോറിന്‍റെ ആരോഗ്യത്തിന് ചിലഏറ്റവും മികച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍:
1. കൊഴുപ്പുള്ള മത്സ്യം
സാൽമൺ, ട്യൂണ അല്ലെങ്കിൽ കോഡ് പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിന്‍റെ ഒരു പ്രധാന നിർമാണ ഘടകമാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിലും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലും ഒമേഗ-3 പ്രധാന പങ്ക് വഹിക്കുന്നു. തലച്ചോറിലെ വിവിധ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാനും അവ സഹായിക്കുന്നു. മനുഷ്യ ശരീരത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല, ഇത് തലച്ചോറിന് ഒരു പ്രധാന പോഷകമാണ്; അതിനാൽ ഈ ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
2. ഇലക്കറികൾ
പൊതുവെ പച്ചക്കറികൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ്. ചീര, കാബേജ്, ബ്രോക്കോളി, മറ്റ് ഇലക്കറികൾ എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തിന് സഹായകമാണ്. തക്കാളി പോലുള്ള മറ്റ് ചില പച്ചക്കറികളും സഹായകമാകും. മാത്രമല്ല ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയിലും ആന്റിഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇവയും തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
3. കാപ്പി
നിങ്ങളുടെ മാനസികാവസ്ഥ വർധിപ്പിക്കാനും ജാഗ്രത പുലർത്താനും കാപ്പി സഹായിക്കും. കഫീൻ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ കാരണം അൽഷിമേഴ്‌സ് പോലുള്ള ചില രോഗങ്ങളിൽ നിന്നും കാപ്പി മികച്ച സംരക്ഷണം നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു.
4. സുഗന്ധവ്യഞ്ജനങ്ങൾ
നാം ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ രുചിക്കും മണത്തിനുമായി ചേര്‍ക്കുന്ന സുഗന്ധദ്രവ്യങ്ങളും ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ്, മാത്രമല്ല തലച്ചോറിന്‍റെ പ്രവർത്തനത് ഇവ സഹായിക്കുകയും ചെയ്യും. മഞ്ഞളിനും അതിലെ സംയുക്തമായ കുർക്കുമിനും ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് തലച്ചോറിന് ഗുണം ചെയ്യും. മഞ്ഞൾ, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയ മറ്റ് ചില പച്ചമരുന്നുകളും സുഗന്ധദ്രവ്യങ്ങളും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ഇത് തലച്ചോറിലെ ദോഷകരമായ വീക്കം ഉണ്ടാകുന്നത് കുറയ്ക്കും.
5. ഉണങ്ങിയ പഴങ്ങള്‍
അണ്ടിപ്പരിപ്പുകള്‍ പോലെയുള്ള ഉണങ്ങിയ പഴങ്ങളും ഭക്ഷ്യയോഗ്യമായ വിത്തുകളും പോഷക സാന്ദ്രമാണ്, കൂടാതെ വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ എന്നിവയുൾപ്പെടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. "വാൾനട്ട് പോലുള്ള അണ്ടിപ്പരിപ്പുകളും ചില മത്തങ്ങ വിത്തുകളും നിങ്ങളുടെ തലച്ചോറിന് മികച്ചതാണ്," പോഷകാഹാര വിദഗ്ധൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ തലച്ചോറിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ
1. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് പഞ്ചസാര. ഒപ്പം മൈദ പോലുള്ള ഉയർന്ന രീതിയില്‍ സംസ്കരിച്ച ധാന്യങ്ങളും ഈ വിഭാഗത്തില്‍ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെ ഗ്ലൈസെമിക് സൂചിക (ജിഐ) എന്നത് വളരെ ഉയർന്നതാണ്.
ഈ കാർബോഹൈഡ്രേറ്റുകൾ ശരീരം എളുപ്പത്തിൽ ദഹിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ അളവും വർദ്ധിപ്പിക്കുകയും ചെയ്യും. ഉയർന്ന ജിഐ ഉള്ള ഭക്ഷണങ്ങൾ അമിതമായ അളവിൽ കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുന്നതുമായി പഠനങ്ങള്‍ പറയുന്നു. ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളുടെ അമിത ഉപഭോഗത്തിനു പകരമായി പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഭക്ഷണങ്ങളില്‍ ഉൾപ്പെടുത്താവുന്നതാണ്.
2. മദ്യം
ശരീരത്തിൽ മദ്യമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനന്തമാണ്. അമിതമായ മദ്യപാനം നിങ്ങളുടെ തലച്ചോറിനെയും ഗുരുതരമായി ബാധിക്കും. മദ്യം പതിവായി കഴിക്കുന്നത് ശരീരത്തിൽ ഉപാപചയ മാറ്റങ്ങൾക്ക് കാരണമാകും, കൂടാതെ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ (അഥവാ ആശയവിനിമയത്തിനായി തലച്ചോറ് ഉപയോഗിക്കുന്ന രാസവസ്തുക്കൾ) പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. കൂടാതെ, മദ്യത്തിന് അടിമകളായ ആളുകൾക്കും വിറ്റാമിൻ ബി 1 ന്റെ കുറവ് ഉണ്ടാകാം. ഇവയുടെ കുറവ് മസ്തിഷ്ക വൈകല്യങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും.
3. അമിതമായി പഞ്ചസാര ചേര്‍ത്ത പാനീയങ്ങൾ
എനർജി ഡ്രിങ്കുകൾ, പഴച്ചാറുകൾ, സോഡകൾ തുടങ്ങി അമിത അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ തലച്ചോറിന് ഹാനികരമാണ്. ഈ പാനീയങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, അൽഷിമേഴ്‌സ്, ഡിമെൻഷ്യ തുടങ്ങിയ ആരോഗ്യ അപകടങ്ങളും ഉണ്ടാക്കും. പഞ്ചസാര അടങ്ങിയ പാനീയങ്ങളിൽ ഫ്രക്ടോസ് ഉയർന്ന അളവില്‍ അടങ്ങിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും. ഈ മധുര പാനീയങ്ങൾ അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കും. ഈ മധുര പാനീയങ്ങൾക്ക് പകരമായി നിങ്ങൾക്ക് മധുരമില്ലാത്ത ഐസ്ഡ് ടീ, പുതിയ പച്ചക്കറി അല്ലെങ്കിൽ പഴച്ചാറുകൾ, മധുരമില്ലാത്ത പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പാനീയങ്ങൾ കഴിക്കാവുന്നതാണ്.
4. സംസ്കരിച്ച ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവ സ്വാഭാവികമായും കൂടുതലാണ്. ഇന്‍സ്റ്റന്റ് നൂഡിൽസ്, ചിപ്‌സ്, റെഡിമെയ്ഡ് മീൽസ്, കടകളിൽ നിന്ന് വാങ്ങുന്ന സോസുകൾ എന്നിവയെല്ലാം സംസ്‌കരിച്ച ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് വരുന്നത്. ഈ ഭക്ഷണങ്ങൾ ഉയർന്ന കലോറി മാത്രമല്ല, ഇവയില്‍ പോഷകങ്ങളുടെ അളവും കുറവാണ്. ഇവ ശരീരഭാരം വർദ്ധിപ്പിക്കാനും നിങ്ങളുടെ തലച്ചോറിന്‍റെ ആരോഗ്യത്തെ തടസ്സപ്പെടുത്താനും കഴിവുള്ളവയാണ്.
ഇത്തരം സംസ്‌കരിച്ച ഭക്ഷണങ്ങൾക്ക് പകരമായി സംസ്ക്കരിക്കാത്ത ഭക്ഷണങ്ങള്‍, പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ, മത്സ്യം, മാംസം എന്നിവയെല്ലാം നിങ്ങളുടെ തലച്ചോറിനെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ആരോഗ്യകരമായ ഭക്ഷണങ്ങളാണ്.
5. ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണം
തലച്ചോറിന്‍റെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന അപൂരിത കൊഴുപ്പുകളുടെ വിഭാഗത്തിലാണ് ട്രാൻസ് ഫാറ്റുകൾ വരുന്നത്. കൂടാതെ, കൃത്രിമ ട്രാൻസ് ഫാറ്റുകളും കൂടുതൽ ദോഷകരമാണ്. പാക്കേജുചെയ്ത ഭക്ഷണങ്ങൾ, പ്രീ-പാക്ക് ചെയ്ത ബിസ്ക്കറ്റുകൾ, റെഡിമെയ്ഡ് കേക്കുകൾ എന്നിവയില്‍ അമിതമായ അളവില്‍ ട്രാന്‍സ് ഫാറ്റുകള്‍ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ട്രാൻസ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഹൃദയത്തിനും ഹാനികരമാകും.
ഇവയ്ക്കു പകരമായി കൂടുതൽ ആരോഗ്യപരമായ ഒരു ഭക്ഷണക്രമം നിങ്ങൾ കഴിക്കേണ്ടതാണ്. ചിയ വിത്തുകൾ, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











