കത്തുന്ന കൊടുംചൂട്; ഉഷ്ണതരംഗം മറികടക്കാന്‍ ശരീരത്തെ സഹായിക്കും ഈ ഭക്ഷണങ്ങള്‍

ചുട്ടുപൊള്ളുന്ന സൂര്യന്‍ ഉഷ്ണ തരംഗങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍, നിങ്ങളുടെ ശരീരം നന്നായി പരിപാലിക്കേണ്ട സമയമാണ് ഈ വേനല്‍ക്കാലം. ചുട്ടുപൊള്ളുന്ന ചൂടും ശക്തമായ സൂര്യപ്രകാശവും കാരണം ശരീരം പലവിധത്തില്‍ ക്ഷീണിക്കുന്നു. വെള്ളത്തിന്റെ അഭാവം മൂലം ശരീരത്തിന് പല ആരോഗ്യപ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.

ഈ സീസണില്‍ ഭക്ഷണം കഴിക്കുന്നതിലും കുടിക്കുന്നതിലും നിങ്ങള്‍ അല്‍പം അശ്രദ്ധ കാണിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ ഉള്ളില്‍ നിന്ന് നിങ്ങളെ തണുപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിക്കുക. ഈ വേനല്‍ക്കാലത്ത് നിങ്ങളെ ഫ്രഷ് ആയി നിലനിര്‍ത്താനും ജലദൗര്‍ലഭ്യം അകറ്റാനും ശരീരം തണുപ്പിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

തൈര്
കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് തൈര്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ശരീരം തണുപ്പിക്കുന്ന മികച്ച ഇന്ത്യന്‍ ഭക്ഷണങ്ങളിലൊന്നാണ് തൈര്. ഇത് ഒരു പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ദഹനം ക്രമത്തിലാണെന്ന് ഉറപ്പാക്കുകയും അമിതമായ ചൂട് കാരണം സാധാരണ ഉണ്ടാകാവുന്ന ദഹനനാള പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

തേങ്ങാവെള്ളം
പ്രകൃതിയുടെ വരദാനമാണ് തേങ്ങാവെള്ളം. വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കുകയും തല്‍ക്ഷണം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ഇത്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടവുമായ ഇത് നിങ്ങളുടെ നഷ്ടപ്പെട്ടം ഊര്‍ജ്ജം വീണ്ടെടുക്കുന്നു. ചൂടില്‍ നിന്ന് ആശ്വാസം നല്‍കുന്ന പ്രകൃതിദത്ത എന്‍സൈമുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവയുടെ ഗുണവും ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് പുനഃസ്ഥാപിക്കുന്നതിനും സന്തുലിതമാക്കുന്നതിനും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

തക്കാളി
തക്കാളിയില്‍ 92-95% വരെ ജലാംശം അടങ്ങിയിരിക്കുന്നു. കൂടാതെ ലൈക്കോപീന്‍, വിറ്റാമിന്‍ സി എന്നീ ശക്തമായ ആന്റിഓക്സിഡന്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

പെരുംജീരക വെള്ളം
വേനല്‍ച്ചൂടില്‍ നിന്ന് സംരക്ഷണം നല്‍കുന്ന മറ്റൊന്നാണ് പെരുംജീരകം. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച വിത്തുകള്‍, രാവിലെ അരിച്ചെടുത്തതിന് ശേഷം നിങ്ങള്‍ക്ക് ഒരു കൂളിംഗ് ഡ്രിങ്ക് ആയി കഴിക്കാവുന്നതാണ്. ഈ വിത്തുകള്‍ ഗ്യാസ്ട്രിക് ജ്യൂസിന്റെ സ്രവത്തെ ഉത്തേജിപ്പിച്ച് ദഹനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

കക്കിരി
കക്കിരിയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, കെ, ഫോളേറ്റ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ ഊര്‍ജ്ജം സംരക്ഷിക്കാന്‍ സഹായിക്കുന്നു. ഇതിലെ വെള്ളത്തിന്റെ അംശവും കുറഞ്ഞ കലോറിയും നിങ്ങളുടെ ശരീരം തണുപ്പിക്കുന്നു. ചൂടില്‍ നിന്ന് രക്ഷനേടാന്‍ കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് കക്കിരി.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

തണ്ണിമത്തന്‍
വേനല്‍ക്കാലത്ത് എളുപ്പത്തില്‍ ലഭ്യമാകുന്ന പഴവര്‍ഗങ്ങളിലൊന്നാണ് തണ്ണിമത്തന്‍. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിച്ച് നന്നായി ജലാംശം നിലനിര്‍ത്തുന്നു. തണ്ണിമത്തനില്‍ 92% വെള്ളം അടങ്ങിയിരിക്കുന്നു, ഇത് നിങ്ങളെ ജലാംശം നിലനിര്‍ത്താനും ഉള്ളില്‍ നിന്ന് തണുപ്പിക്കാനും മികച്ചതാണ്.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

പൈനാപ്പിള്‍
ദേഹാസ്വാസ്ഥ്യങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒരു എന്‍സൈമായ ബ്രോമെലൈന്‍ അടങ്ങിയിട്ടുള്ള പഴവര്‍ഗമാണ് പൈനാപ്പിള്‍. നിങ്ങള്‍ക്ക് സന്ധിവാതം, ഫൈബ്രോമയാള്‍ജിയ അല്ലെങ്കില്‍ വിട്ടുമാറാത്ത വേദന എന്നിവ ഉണ്ടെങ്കില്‍, പൈനാപ്പിള്‍ ഈ വൈകല്യങ്ങളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ ജലാംശം വളരെ കൂടുതലാണ്. ചൂടുകാലത്ത് നിങ്ങളുടെ ശരീരം തണുക്കാന്‍ വളരെ ഫലപ്രദമായ പഴമാണ് ഇത്.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

പുതിന
ഉയര്‍ന്ന മെന്തോള്‍ ഉള്ളടക്കം കാരണം പുതിന നിങ്ങളുടെ ശരീരം തണുപ്പിക്കുന്നു. നിങ്ങള്‍ക്ക് ചൂടുള്ളതോ ഐസ് ചെയ്തതോ ആയ പുതിന ടീ ഉണ്ടാക്കി ദിവസം മുഴുവന്‍ കുടിക്കാം. ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് ശരീരം ചൂടാക്കുന്നതായി തോന്നുമെങ്കിലും, യഥാര്‍ത്ഥത്തില്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് കൂടുതല്‍ വിയര്‍ക്കാനും ശരീരത്തെ തണുപ്പിക്കാനും സഹായിക്കും.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

ഉലുവ ചായ
ഒരു കപ്പ് ഉലുവ ചായ കുടിക്കുന്നത് വിയര്‍പ്പ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും, ഇത് നിങ്ങളുടെ ശരീരം തണുപ്പിക്കും. ശരീരത്തിലെ അധിക ദ്രാവകം നീക്കം ചെയ്യുന്നതിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഉലുവ ഉപയോഗപ്രദമാണ്.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

ശ്രദ്ധിക്കാന്‍
ചൂടുകാലത്ത് നിങ്ങള്‍ പ്രോസസ് ചെയ്തതും ഫ്രൈ ചെയ്തതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. കാരണം അവ ശരീരത്തില്‍ അധിക ചൂട് ഉണ്ടാക്കും. കൂടാതെ, മുളക്, ഇഞ്ചി, വെളുത്തുള്ളി, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കഴിക്കുക. വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുക.

Foods You Can Eat To Beat Heat Wave And Help Your Body To Stay Cool

അമിതമായ ചൂട് ശരീരത്തെ എങ്ങനെ ബാധിക്കുന്നു
ശരീരം ചൂടാകുമ്പോള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ശരീരത്തിലുടനീളം രക്തചംക്രമണം നടത്താന്‍ ഹൃദയത്തെ കഠിനമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകള്‍ അയഞ്ഞതിനാല്‍, ഇത് ചൊറിച്ചില്‍, ചുണങ്ങ്, കാല് വീക്കം പോലുള്ള മിതമായ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം. അമിതമായ ചൂട് കാരണം നിങ്ങള്‍ക്ക് തലകറക്കം, ക്ഷീണം, ബോധക്ഷയം, ഓക്കാനം, തലവേദന, ആശയക്കുഴപ്പം, കനത്ത വിയര്‍പ്പ്, പേശീവലിവ് എന്നിവ ഉണ്ടാകാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, April 21, 2023, 13:30 [IST]
X
Desktop Bottom Promotion