വേനലിലെ വയറിന്റെ അസ്വസ്ഥത നിസ്സാരമല്ല: ഞൊടിയിടയില്‍ ആശ്വാസം നല്‍കും ഭക്ഷണം

ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് വേനല്‍ക്കാലം. പലപ്പോഴും വേനല്‍ക്കാലത്തെ അസ്വസ്ഥത പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും നമ്മള്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. കാരണം വേനലില്‍ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. പലപ്പോഴും ജീവഹാനി വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം അല്‍പം കൂടുതല്‍ കരുതല്‍ എടുക്കണം. വീര്‍പ്പ് മുട്ടലും അസ്വസ്ഥതയും വര്‍ദ്ധിക്കുന്ന അവസ്ഥയാണ് എന്തുകൊണ്ടും വേനല്‍ക്കാലത്തുണ്ടാവുന്നു.

summer

ദഹന സംബന്ധവും വയറ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ ധാരാളം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കഴിക്കുന്ന ഭക്ഷണം എപ്രകാരം ഉള്ളതാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. വേനലില്‍ ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍, വയറ് വീര്‍ക്കുന്നത് പോലുള്ള അസ്വസ്ഥതകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഭക്ഷണവും. ഭക്ഷണത്തിന്റെ കാര്യത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഈ പ്രശ്‌നങ്ങളെ നേരിടുന്നതിന് വേണ്ടി നാം കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

പാലുല്‍പ്പന്നങ്ങള്‍

summer

നിര്‍ജ്ജലീകരണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്, ഈ അവസ്ഥയില്‍ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് വേണ്ടി പാനീയങ്ങള്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പാലും, തൈരും, മോരും യോഗര്‍ട്ടും സംഭാരവും എല്ലാം സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ചിലരില്‍ ഇത് അല്‍പം അലര്‍ജിയുണ്ടാക്കുമെങ്കിലും ഭക്ഷണങ്ങള്‍ അല്‍പം ശ്രദ്ധയോടെ കഴിച്ചാല്‍ ഈപ്രശ്‌നത്തേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ കൃത്രിമ മധുരമോ പഞ്ചസാരയോ ഒന്നും ഇതില്‍ ചേര്‍ക്കാന്‍ പാടില്ല എന്ന കാര്യം ഓര്‍മ്മയില്‍ വെക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഒരു പരിധി വരെ നമുക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സാധിക്കുന്നു.

തണ്ണിമത്തന്‍, കുക്കുമ്പര്‍

Most read: എട്ട് പ്രാണയാമം ശ്വാസഗതി നിയന്ത്രിക്കും : ചെയ്യേണ്ടത് ഇപ്രകാരം

summer

പലരും വേനല്‍ക്കാലത്ത് തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് തണ്ണിമത്തനും കുക്കുമ്പറും. ഇത് രണ്ടും കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ച രീതിയില്‍ മാറുന്നു. കാരണം ധാരാളം ജലാംശം അടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മികച്ചതാണ് ഈ രണ്ട് ഭക്ഷണങ്ങളും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് സ്ഥിരമായി തണ്ണിമത്തനും കുക്കുമ്പറും കഴിക്കാവുന്നതാണ്. വേനല്‍ക്കാലത്തുണ്ടാവുന്ന അമിത വിയര്‍പ്പ് ജലാംശത്തെ ഇല്ലാതാക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ രണ്ട് പഴങ്ങളും. ആരോഗ്യത്തിന് അത്യുത്തമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനോടൊപ്പം ക്യാരറ്റ് ജ്യൂസും സ്ഥിരമാക്കാവുന്നതാണ്.

വഴുതനങ്ങ

summer

ഇത് നിങ്ങള്‍ക്ക് അല്‍പം അല്‍ഭുതം നിറച്ചേക്കാം. കാരണം വഴുതനങ്ങള എപ്രകാരം വേനലില്‍ ദഹന പ്രശ്‌നങ്ങളെ ചെറുക്കും എന്നത്. എന്നാല്‍ സത്യത്തില്‍ വഴുതനങ്ങള വേനലിന് അനുയോജ്യമായ ഒരു ഭക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതായി മാറുന്നു. ഇതിലുള്ള പൊട്ടാസ്യം നിങ്ങള്‍ക്ക് ഗുണങ്ങള്‍ നല്‍കുന്നു. അത് മാത്രമല്ല വേനല്‍ക്കാല ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും മുന്നില്‍ തന്നെയാണ്. ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് വഴുതനങ്ങ.

പെരുംജീരകം

summer

ഡൈയൂററ്റിക് ഗുണങ്ങള്‍ ഉള്ളതിനാല്‍ പെരുംജീരകം ദഹനത്തിനും ഡീ-ബ്ലോട്ടിംഗ് ഗുണങ്ങള്‍ക്കും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ പെരുംജീരകം ഇഷ്ടമില്ലാത്ത വ്യക്തിയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് വേനലില്‍ ഒന്നോ രണ്ടോ സ്പൂണ്‍ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതില്‍ ചൂടുവെള്ളം ഒഴിച്ച് പെരുംജീരക ചായ ഉണ്ടാക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും എന്തുകൊണ്ടും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.

വാഴപ്പഴം

summer

വാഴപ്പഴം എന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായി കാണപ്പെടുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ഇലക്ട്രോലൈറ്റാണ് എന്ന കാര്യത്തിലും സംശയം വേണ്ട. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. സ്മൂത്തിയായും ഷേക്ക് ആയും എല്ലാം ഇത് കഴിക്കാവുന്നതാണ്.

അവോക്കാഡോ

summer

ആരോഗ്യ സംക്ഷണത്തിന് ആവോക്കാഡോ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമാണ് ആവൊക്കാഡോ. ഇതിലുള്ള മോണോ സാച്ചുറേറ്റഡ് കൊഴുര്ര് തന്നെയാണ് ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നത്. ഇത് കൂടാതെ വയറിന്റെ അസ്വസ്ഥതകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനും ഈ പഴം സഹായിക്കുന്നു. തക്കാളിയും അവോക്കാഡോ സാലഡും ഉണ്ടാക്കി സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. സകല ദഹന പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, April 3, 2023, 14:25 [IST]
X
Desktop Bottom Promotion