Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
കുടലിന്റെ ആരോഗ്യം ഈ ഭക്ഷണങ്ങളില്‍ ഭദ്രം: ശീലമാക്കേണ്ടത് ഇവയാണ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് ദഹനാരോഗ്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യം വെല്ലുവിളികളിലേക്ക് നയിക്കുന്നതില്‍ കുടലിന്റെ ആരോഗ്യം പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികളുണ്ടാവുന്ന പല മാറ്റങ്ങളും കുടലിന്റെ അനാരോഗ്യം മൂലം ഉണ്ടാവുന്നു.
എന്നാല്‍ കുടലിന്റെ ആരോഗ്യം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല മികച്ച ദഹനവും കുടലിന്റെ ആരോഗ്യവും മാറ്റി മറിയ്ക്കുകയും ചെയ്യും. ആരോഗ്യസംരക്ഷണത്തിനും കുടലിന്റെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

അനാരോഗ്യകരമായ കുടല്
നിങ്ങള്‍ക്ക് അനാരോഗ്യകരമായ കുടലാണ് ഉള്ളതെങ്കില്‍ അത് സൂചിപ്പിക്കുന്ന ചിലതുണ്ട്. അതില്‍ തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ടത് എപ്പോഴും വയറു വേദന, മലബന്ധം, ഗ്യാസ്, വയറിളക്കം, വയറ് വീര്‍ക്കല്‍ എന്നിവയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില ഭക്ഷണങ്ങള്‍ വളരെയധികം സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം.
കിച്ചടി
അരിയും പരിപ്പും ചേര്‍ത്തുണ്ടാക്കുന്ന കിച്ചടി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് എളുപ്പത്തില്‍ ദഹിക്കുന്നതാണ് എന്ന് മാത്രമല്ല ദഹനാരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ദഹനത്തില്‍ സമ്മര്‍ദ്ദം ചെലുത്താതെ നിങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ എപ്പോഴും കിച്ചടി സഹായിക്കുന്നു. ഇത് കൂടാതെ വയറു വീര്‍ക്കല്‍, അസ്വസ്ഥത എന്നിവയെ പ്രതിരോധിക്കാനും കിച്ചടി സഹായിക്കും. ഇത് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്.
പോഹ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പോഹ വളരെയധികം സഹായിക്കുന്നതാണ്. ഇതാകട്ടെ വളരെയധികം ദഹിക്കുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. നാരുകള്‍ കൂടുതലുള്ളതിനാല്‍ കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നു. അത് മാത്രമല്ല മലബന്ധം പോലുള്ള പ്രതിസന്ധികളെ ലഘൂകരിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കുടല് മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുന്നതിനും പോഹ സഹായിക്കുന്നു. എപ്പോഴും ദഹന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അതിനെ പരിഹരിക്കുന്നതിന് പോഹ ശീലമാക്കാവുന്നതാണ്.
തൈര് സാദം
കുടലിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിന് എപ്പോഴും പ്രോബയോട്ടിക് ആയ തൈര് സഹായിക്കുന്നു. ഇത് കൂടുതല്‍ മാറ്റങ്ങള്‍ ആരോഗ്യത്തിന് നല്കുന്നു. തൈര് സാദം സ്ഥിരമായി കഴിക്കുന്നവരില്‍ ദഹന പ്രശ്നങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുകയും ആരോഗ്യത്തോടെയുള്ള ദഹനം നടക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ ദഹിക്കുന്നതിനാല്‍ പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും ഗ്യാസ്, വയറ് വീര്‍ക്കല്‍ എന്നീ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാനും സാധിക്കുന്നു. അസിഡിറ്റിയേ പ്രതിരോധിക്കുന്നതിന് മികച്ചതാണ് തൈര് സാദം.
ഇഡ്ഡലി
ഇഡ്ഡലി ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അത്രയധികം സ്വാദും ഗുണങ്ങളും ഇഡ്ഡലിയില്‍ ഉണ്ട്. ഇത് ആമാശയത്തില്‍ എളുപ്പത്തില്‍ ദഹിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് മികച്ച മാറ്റങ്ങളും കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിനും മികച്ചതാണ് ഇഡ്ഡലി. ദഹിക്കാന്‍ എളുപ്പമുള്ളതിനാല്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വേണമെങ്കില്‍ സ്ഥിരമാക്കാവുന്നതാണ്. കൂടാതെ അവശ്യ വിറ്റാമിനുകളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും എല്ലാം ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
