Latest Updates
-
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം
കൂടിയ പ്രമേഹത്തെ തളക്കും കൊഴുപ്പുകള്‍ ഇതാണ്: ആരോഗ്യവും ആയുസ്സും കൈക്കുള്ളില്‍
പ്രമേഹനിയന്ത്രണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പ്രമേഹത്തിന്റെ അളവിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. ഇന്നത്തെ കാലത്ത് പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരേയും പ്രമേഹം എന്ന വില്ലന്‍ പിടികൂടുന്നു. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് ചെറുപ്പം മുതല്‍ തന്നെ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹത്തിന്റെ വ്യാപനം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് എല്ലാവരിലും വര്‍ദ്ധിച്ച് വരുന്ന ആശങ്കയാണ് ഉണ്ടാക്കുന്നത്.
പലപ്പോഴും പ്രമേഹം നിങ്ങളുടെ ശരീരത്തെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ പ്രമേഹ ലക്ഷണങ്ങളെ പലരും നിസ്സാരമാക്കി വിടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. നിങ്ങളുടെ പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ നിങ്ങള്‍ക്ക് എന്ത് ഭക്ഷണങ്ങള്‍ കഴിക്കാം? അതില്‍ ആരോഗ്യകരമായ കൊഴുപ്പ് എങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

എന്തുകൊണ്ട് ആരോഗ്യകരമായ കൊഴുപ്പ്?
എന്തുകൊണ്ടാണ് ആരോഗ്യകരമായ കൊഴുപ്പ് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. പ്രമേഹമുള്ളവരില്‍ പലപ്പോഴും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്. ഇതില്‍ കൊഴുപ്പ് ആരോഗ്യകരമായത് കഴിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇത്തരം കൊഴുപ്പുകള്‍ക്ക് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങളിലാണ് ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നത് എന്ന് നോക്കാം.
നട്സ്
ആരോഗ്യ സംരക്ഷണത്തിന് നട്സ് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തെ സഹായയിക്കുന്നു. പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് എന്തുകൊണ്ടും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും കൃത്യമായ അളവില്‍ നട്സ് കഴിച്ച് ശീലിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തുന്നു.

എണ്ണ
എണ്ണ പൊതുവേ നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും പോലുള്ള കൊഴുപ്പുകള്‍ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഒലിവ് ഓയില്‍, കനോല ഓയില്‍, വാല്‍നട്ട് ഓയില്‍, റൈസ് ബ്രാന് ഓയില്‍ തുടങ്ങിയ പാചക എണ്ണകള്‍ പ്രമേഹ നിയന്ത്രണത്തിന് മികച്ചതാണ്. ആരോഗ്യകരമായ നിരവധി ഓപ്ഷനുകള്‍ ഇതിന് പിന്നിലുണ്ട് എന്ന് നമുക്കറിയാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
എള്ള്
എള്ളില്‍ മഗ്നീഷ്യം, മറ്റ് ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ആന്റിഓക്സിഡന്റുകളാലും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളാലും സമ്പന്നമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലൂടെ കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്നതോടൊപ്പം പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

അവോക്കാഡോ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവൊക്കാഡൊ മികച്ച ഫലം നല്‍കുന്നതാണ്. ഇതിലുള്ള നല്ല കൊഴുപ്പ് അഥവാ ആരോഗ്യകരമായ കൊഴുപ്പ് നമ്മുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നു. പഞ്ചസാര രഹിതവും നാരുകളുടെയും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും നല്ല ഉറവിടമാണ് ആവൊക്കാഡോ എന്ന കാര്യത്തില്‍ സംശയമില്ല. അവോക്കാഡോകള്‍ മഗ്നീഷ്യവും മറ്റ് ജീവകങ്ങളും ധാതുക്കളും നല്‍കുന്നതായത് കൊണ്ട് തന്നെ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം
കൊഴുപ്പുള്ള മത്സ്യത്തില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രമേഹത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് നിയന്ത്രിക്കുന്നതിന് ഈ മൈക്രോ ന്യൂട്രിയന്റുകള്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ മത്സ്യം കഴിക്കുന്നത് പ്രമേഹമുള്ളവര്‍ക്ക് ഒരു മികച്ച മാറ്റമാണ് കൊണ്ട് വരുന്നത്. 30-50 ഗ്രാം മിതമായ അളവില്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് മത്സ്യം ശീലമാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

