Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് വികിരണങ്ങളെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അരദിവസം കൊണ്ട് തടി കുറയുമോ? ജാൻവി കപൂറിന്റെ വൈറൽ കമന്റിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ്
ക്യാന്‍സര്‍ വരെ തടഞ്ഞുനിര്‍ത്താം; തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആയുസ്സും ആരോഗ്യവും
ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാന്‍ നിങ്ങളുടെ ഭക്ഷണശീലത്തിന് കഴിവുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതെ, ശരിയാണ്. ചില ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഗുണങ്ങള്‍ കാണിക്കുന്നു. എന്നിരുന്നാലും ഒരു പ്രത്യേക തരം ഭക്ഷണത്തിന് മാത്രമായി ക്യാന്‍സറിനെ തടയാന്‍ കഴിയുമെന്നതിന് വ്യക്തമായ തെളിവില്ല. ഹൃദ്രോഗം, പ്രമേഹം, ഒരുപക്ഷേ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളെ തടയുന്നതിനുള്ള നിര്‍ണായക ഘടകങ്ങളാണ് പച്ചക്കറികളും പഴങ്ങളുമെല്ലാം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം.
ഏതൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, അല്ലെങ്കില്‍ ഒഴിവാക്കേണ്ടത് എന്ന് അറിഞ്ഞിരുന്നാല്‍ മാത്രം മതി. ബ്രോക്കോളി, സിട്രസ് പഴങ്ങള്‍, വെളുത്തുള്ളി എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കാന്‍സര്‍ പ്രതിരോധത്തിനുള്ള ഘടകങ്ങള്‍ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ സാധ്യത കുറയ്ക്കാനായി നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില സൂപ്പര്‍ഫുഡുകള്‍ ഇതാ.

തക്കാളി
കാന്‍സര്‍ പ്രതിരോധിക്കാനായി ശൈത്യകാലത്ത് നിങ്ങള്‍ കഴിക്കേണ്ട സൂപ്പര്‍ ഫുഡുകളില്‍ ഒന്നാണ് തക്കാളി. പ്രോസ്റ്റേറ്റ് ക്യാന്‍സറിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും പരിഹാരമാണ് തക്കാളി. തക്കാളിയില്‍ കൂടുതലായി കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ശക്തമായ ആന്റിഓക്സിഡന്റ് ഫൈറ്റോകെമിക്കല്‍ ആണ് ഇതിന്റെ ചുവപ്പ് നിറത്തിന് കാരണം. ലൈക്കോപീന്‍ അടങ്ങിയ ഭക്ഷണക്രമം പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടിട്ടുണ്ട്.

മഞ്ഞള്‍
മഞ്ഞളില്‍ കാണപ്പെടുന്ന പദാര്‍ത്ഥമാണ് കുര്കുമിന്. ഇതിന് സ്തനാര്‍ബുദം, ദഹനനാള കാന്‍സര്‍, ശ്വാസകോശ അര്‍ബുദം, സ്കിന്‍ കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മഞ്ഞളിന്റെ കോശ സംരക്ഷണ ഗുണങ്ങള്‍, ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി സവിശേഷതകള്‍ എന്നിവ സ്തനാര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബീന്‍സ്
ബീന്‍സ് പോലെ ഫെബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ വന്‍കുടല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ബീന്‍സില്‍ ഫിനോളിക് ആസിഡുകളും ആന്തോസയാനിനുകളും പോലുള്ള ക്യാന്‍സര്‍ തടയുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വാല്‍നട്ട്
എല്ലാ നട്സുകളും പോഷകങ്ങള്‍ നിറഞ്ഞതാണ്. എന്നിരുന്നാലും അര്‍ബുദത്തെ ചെറുക്കാനുള്ള കഴിവില്‍ മുന്നിട്ടു നില്‍ക്കുന്നത് വാല്‍നട്ട് തന്നെ. വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് പദാര്‍ത്ഥങ്ങളായ ഒമേഗ -3 ഫാറ്റി ആസിഡുകളും ടോക്കോഫെറോളും ട്യൂമറുകളുടെ വളര്‍ച്ചയെ തടയുന്നതായി ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊളസ്ട്രോള്‍ തന്മാത്രകളോട് സാമ്യമുള്ള ഫൈറ്റോസ്റ്റെറോളുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദ കോശങ്ങളുടെ ഈസ്ട്രജന് റിസപ്റ്ററുകളെ തടയാന്‍ ഉപകരിക്കുന്നു.

ബ്രോക്കോളി
പ്രോസ്റ്റേറ്റ്, വന്‍കുടല്‍, മൂത്രാശയ അര്‍ബുദം എന്നിവയെ ചെറുക്കാന്‍ കഴിവുള്ള മികച്ച ഭക്ഷണങ്ങളിലൊന്നാണ് ബ്രോക്കോളി. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഉയര്‍ത്തുകയും ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന വളരെ ഫലപ്രദമായ ഒരു പദാര്‍ത്ഥമായ സള്ഫോറാഫേന് ഇതില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണം കൂടിയാണ് ബ്രൊക്കോളി.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ ചികിത്സാഗുണങ്ങള്‍ പണ്ടുകാലം മുതല്ക്കേ പ്രസിദ്ധമാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇതിന് കഴിയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ മാക്രോഫേജുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വെളുത്തുള്ളി കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ലഭിക്കാനായി വെളുത്തുള്ളി അസംസ്കൃതമായി കഴിക്കുക.

സവോള
ഉള്ളിയും വെളുത്തുള്ളിയും അലിയം വെജിറ്റബിള്‍ കുടുംബത്തില്‍പെട്ട അംഗങ്ങളാണ്. പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഇത് വളരെക്കാലമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ ആന്റി-ഓക്സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉള്ളി കഴിക്കുന്നത് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബെറി
കാന്‍സറിനെ പ്രതിരോധിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ ബെറികള്‍ക്ക് ഒന്നാം സ്ഥാനമുണ്ട്. റാസ്ബെറി, ബ്ലൂബെറി, ക്രാന്‍ബെറി എന്നിവ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന വളരെ നല്ല ഭക്ഷണങ്ങളാണ്. ഇവയില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റായ ടെറോസ്റ്റില്ബീന് ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുള്ളവയാണ്.



Click it and Unblock the Notifications