Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശ്വാസകോശത്തെ സംരക്ഷിക്കും ഉറപ്പുള്ള ഭക്ഷണങ്ങൾ
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്ന ആളുകളുടെ എണ്ണം പ്രതിവർഷം 3 ദശലക്ഷത്തിലേറെയാണ് വർദ്ധിച്ചുവരുന്നത്. ഇതിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാരണം മരണം സംഭവിക്കുന്നവരുടെ പട്ടികയിൽ ഇന്ത്യ മുൻ നിരയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്.
അന്തരീക്ഷ മലിനീകരണവും കൃത്യതയില്ലാത്ത ജീവിത ശൈലികളുമാണ് ഇതിന് പ്രധാന കാരണമാവുന്നത്. ഇത്തരം കാര്യങ്ങൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ശ്വാസ തടസത്തിനും അതുവഴി മറ്റ് പല രോഗങ്ങൾക്കും ഇടയാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തെ ആസ്മാ രോഗികളിൽ 10 ശതമാനം ഇന്ത്യയിലാണ്.
രോഗം ബാധിക്കുന്നതിന് മുൻപ് തന്നെ അതിനുള്ള മുൻകരുതലുകൾ എടുക്കുന്നത് ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. അതിനാൽ തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചും ചിട്ടയുള്ള ജീവിത ശൈലി പിന്തുടർന്നു കൊണ്ടും നിങ്ങൾ നിങ്ങളുടെ ശ്വാസകോശത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തേണ്ടതാണ്.
ആരോഗ്യകരമായ ജീവിതശൈലി പുലർത്തുന്നതിലൂടെ നല്ലൊരു പരിധിവരെ മരുന്നുകൾക്കും ആശുപത്രി വാസത്തിനും ഗുഡ്ബൈ പറയാവുന്നതാണ്. ഇന്ന് നമുക്ക് ഉണ്ടാവുന്ന പല രോഗങ്ങൾക്കും കാരണം ആരോഗ്യകരമല്ലാത ജീവിതശൈലിയാണെന്ന് പറയേണ്ടിയിരിക്കുന്നു. നിങ്ങളുടെ ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ചില ഭക്ഷണങ്ങൾ ഇവിടെ പറയുന്നു.

തുളസി
ധാരാളം ഔഷധഗുണങ്ങളുള്ള തുളസി നിരവധി ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. ചുമ ജലദോഷം ആസ്ത്മ ബ്രോകൈറ്റീസ് തുടങ്ങിയ ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി ഫലപ്രദമായ മരുന്നാണ്. തുളസി ചായയിൽ ചേർത്തും നേരിട്ടും കഴിക്കാവുന്നതാണ്.

ബ്രൊക്കോലി
ഔഷധഗുണങ്ങളുള്ള പച്ചക്കറികളിൽ ബ്രൊക്കോലിക്ക് വളരെ പ്രധാന സ്ഥാനമാണുള്ളത്. ബ്രോക്കോളി സൾഫോറാഫെയ്‌നിന്റെ (എസ്‌എഫ്‌എൻ) ഉറവിടമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് കാൻസറിനെ പ്രതിരോധിക്കുന്നതിനോടൊപ്പം ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളും ഉണ്ട്. SFN ശ്വാസകോശ കാൻസർ, വയറിലുണ്ടാവുന്ന കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ തടുക്കുന്നു.

ചീര
ചീരയിലും മറ്റ് ഇലക്കറികളിലും ധാരാളം വിറ്റാമിനുകളും മിനറൽസും ഉണ്ട്. ചീരയിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട് ഇത് കാൻസർ രോഗത്തെ പ്രതിരോധിക്കും ഒപ്പം ഓക്സിഡേറ്റീവ് ഡയമേജ്, ഇൻഫ്ലാമേഷൻ തുടങ്ങിയ രോഗങ്ങളും തടയുന്നു.

ആപ്പിൾ
ആപ്പിളിന്റെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ആപ്പിളിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകൾ (കാറ്റെച്ചിൻസ്, ക്ലോറോജെനിക് ആസിഡ്, ഫ്ലോറിഡ്സിൻ പോലുള്ളവ) അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ, കാൻസർ, ഇൻഫ്ലാമേഷൻ, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ധാരാളം അസുഖങ്ങൾക്ക് നല്ലതാണ്.

മീൻ
മത്തി, അയല, കരിമീൻ, ഹഡോക്ക് തുടങ്ങീ മാംസളമായ മീനുകളിൾ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഇപിഎ, ഡിഎച്ച്‌എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇതിനെ PUFAകൾ അല്ലെങ്കിൽ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നു പറയുന്നു. PUFA കാൻസറിനെയും, ഹൃദയ സംബന്ധമായ രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. കൂടാതെ ഇതിന് ആന്റി ഇൻഫ്ലാമേറ്ററി, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങളും ഉണ്ട്.

വെളുത്തുള്ളി
നമ്മുടെ കറികളിലെ അഭിവാജ്യഘടകങ്ങളിൽ ഒന്നായ വെളുത്തുള്ളി പണ്ട് മുതൽ തന്നെ ആരോഗ്യ സംരക്ഷണത്തിനും രുചിക്കുമായി ഉപയോഗിച്ചു വരുന്നു. രോഗപ്രതിരോഗ ശക്തി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും ദഹന പ്രക്രീയ സുഖമമാക്കാനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റാണ് അല്ലിസിൻ ഇതിന് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇതിന് കാൻസറിനേയും രക്തസമ്മർദ്ദത്തെയും ചെറുക്കാനുള്ള കഴിവുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരിലും ശ്വാസകോശ കാൻസർ ഉള്ളവരിലും നടത്തിയ പഠനങ്ങളിൽ, വെളുത്തുള്ളിയുടെ ഉപയോഗം പോസിറ്റീവ് ഗുണങ്ങൾ നൽകുന്നുവെന്നാണ് ചൈനീസ് ശാത്രജ്ഞർ പറയുന്നത്.

ഇഞ്ചി
സുഗന്ധ വ്യഞ്ജനമായ ഇഞ്ചിയുടെ ഗുണങ്ങൾ നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല, ആഹാരത്തിൽ ചേർക്കുന്നതിനോടോപ്പം അടുക്കള വൈദ്യമായും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചെറോൾ എന്ന ആന്റി ഓക്സിഡന്റ് തൊണ്ടയിലേയും ശ്വാസ നാളിയിലേയും അണുബാധ തടയാൻ സഹായിക്കുന്നു. ദിവസേനയുള്ള ഭക്ഷണങ്ങളിലും ചായയിലും ജ്യൂസിലുമെല്ലാം ജിഞ്ചർ ചേർത്ത് കഴിക്കുന്നത് പല രോഗങ്ങളെയും തടയാൻ സഹായിക്കുന്നു. ആസ്ത്മ, ജലദോഷം, മൈഗ്രൈൻ, ഹൈപ്പർടെൻഷൻ എന്നിവ തടയാൻ ജിഞ്ചെറോൾ സഹായിക്കുന്നു.

ബെറീസ്
സ്ട്രോബെറി, റാസ്ബെറി, ക്രാൻബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിൽ ഫിനോളിക് ആസിഡുകൾ, ഫ്ലവനോയ്ഡുകൾ, ടാന്നിൻസ്, അസ്കോർബിക് ആസിഡ്, മറ്റ് ഫൈറ്റോകെമിക്കൽസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാൻസറിനെ തടുക്കുകയും ഇൻഫ്ലാമേഷൻ കുറയ്ക്കുകയും, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ തടയുകയും ചെയ്യുന്നു.

ഭക്ഷണക്രമം പാലിക്കുക
ഭക്ഷണക്രമത്തിലൂടെ ധാരാളം രോഗങ്ങളെ പടിക്ക് പുറത്ത് നിർത്താവുന്നതാണ്. ഔഷധഗുണമുള്ളതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് തൊട്ട് മുമ്പ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. മുകളിൽ പറഞ്ഞ ഭക്ഷണ സാധങ്ങൾ ദിവസേനെയുള്ള നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.



Click it and Unblock the Notifications
