Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
മസിലിന്റെ കാര്യം ഇനി ഈ ഭക്ഷണങ്ങള്‍ തീരുമാനിക്കും
ചില ഭക്ഷണങ്ങള്‍ സ്ഥിരമായി നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
മസില് ഉണ്ടാക്കാന്‍ ജിമ്മില്‍ പോയതു കൊണ്ടോ കഠിനമായ വ്യായാമം ചെയ്തതു കൊണ്ടോ ഒന്നും കാര്യമില്ല. ഭക്ഷണ കാര്യത്തില്‍ അതിയായ ശ്രദ്ധ നല്‍കുക തന്നെ വേണം. എന്നാല്‍ പലര്‍ക്കും ഏതൊക്കെ ഭക്ഷണങ്ങള്‍ കവിക്കണമെന്നോ ഏതൊക്കെ കഴിക്കേണ്ടെന്നോ അറിയില്ല. അത് തന്നെയാണ് പലരിലും പ്രശ്നമുണ്ടാക്കുന്നതും.
പേശികള്‍ക്ക് ഉറപ്പും ബലവും നല്കാന് നിര്‍ബന്ധമായും പുരുഷന്മാര് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ സ്ഥിരമായി നിങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതുകൊണ്ട് ഗുണം ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തേണ്ടത് എന്ന് നോക്കാം.

റൊട്ടി
ബോഡി ബില്‍ഡിംഗിനു സഹായിക്കുന്ന മികച്ച ഭക്ഷണമാണ് റൊട്ടി. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്സ് വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജവും ഫൈബറും തരും. മാത്രമല്ല പേശികളുടെ ബലവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

ഉരുളക്കിഴങ്ങ്
ധാരാളം ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫിറ്റ്നസ് നല്കാന് കഴിവുള്ള ഇവ ആരോഗ്യത്തിന്റെ കാര്യത്തിലും മുന്നിലാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മസിലുകള്‍ക്ക് ഉണ്ടാകുന്ന ചുളിവ് മാറ്റിതരും.

പനീര്‍
കാര്‍ബോഹൈഡ്രേറ്റ്സിന്റെ ഒരു കേന്ദ്രമാണെന്ന് പറയാം. ഇതില്‍ അയേണ്‍, കാത്സ്യം, ഫൈബര്‍ എന്നിവ അടങ്ങിയിക്കുന്നു. ഇത് എല്ലുകളുടെയും കോശങ്ങളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. മാത്രമല്ല മസിലിന് ആരോഗ്യവും കരുത്തും നല്കുന്നു.

ഏത്തപ്പഴം
ഏത്തപ്പഴം സ്ഥിരമായി കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് മസിലിന്റെ വളര്‍ച്ചക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.

പാല്
കാല്‍സ്യത്തിനാല്‍ സമ്പുഷ്ടമാണ് പാല്. പാല് ദിവസവും കുടിക്കുന്നത് മസില് വളരാന്‍ സഹായിക്കും. പ്രോട്ടീനും, വൈറ്റമിന്‍ ഡിയും പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനപ്രക്രിയ നല്ല രീതിയിലാക്കുകയും എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

തൈര്
പാല് മാത്രമല്ല തൈരും ഇത്തരത്തില്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. പോഷകഗുണങ്ങള്‍ കൂടുതലുള്ള തൈരില്‍ പ്രോട്ടീന്‍, പൊട്ടാസിയം, വൈറ്റമിന്‍ ബി, കാത്സ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

പയറു വര്‍ഗ്ഗങ്ങള്‍
വിവിധതരം പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതിലൂടെയും മസില് ഉണ്ടാക്കിയെടുക്കാം. പരിപ്പ്, വെള്ളക്കടല, സോയാബീന്തുടങ്ങിയ പയറുവര്‍ഗങ്ങളില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ബീന്‍സ്
പലതരത്തിലുള്ള ബീന്സുകള് ഉണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍, പൊട്ടാസിയം, ഫൈബര്‍, കാത്സ്യം, വൈറ്റമിന്‍ ബി, മെഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

സോയാബീന്‍
സോയാബീന്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇതില്‍ ധാരാളം കാത്സ്യവും അയേണും അടങ്ങിയിട്ടുണ്ട്. മസിലുകള്‍ക്ക് ആരോഗ്യം നല്കാന് സഹായിക്കും.

ബ്രൊക്കോളി
പച്ചക്കറികളിലെ ഏറ്റവും മികച്ച ഒന്നാണ് ബ്രൊക്കോളി. പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിന്‍ സി, ബി എന്നിവ അടങ്ങിയ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

ചീര
ഇലക്കറികളില്‍ റാണിയാണ് ചീര. ചീര സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. മസിലിന്റെ ആരോഗ്യത്തിനും വളരെ ഫലപ്രദമാണ്.

വാള്‍നട്സ്
വാള്‍നട്സ്, അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം തുടങ്ങിയ നട്സ് കഴിക്കുക. നിങ്ങളുടെ മസിലുകള്‍ പെട്ടെന്ന് വളരാന്‍ ഇവ സഹായിക്കും. മസിലുകള്‍ക്ക് നല്ല ഉറപ്പും നല്‍കും.

വെളിച്ചെണ്ണ
ശരീരത്തിലെ കൊഴുപ്പ് കളയാന്‍ വെളിച്ചെണ്ണ സഹായകമാകും.പാചകം ചെയ്യുമ്പോള്‍ വെളിച്ചെണ്ണ ആവശ്യത്തിന് ഉപയോഗിക്കുക. ഇതും മസിലിന്റെ ആരോഗ്യത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്.



Click it and Unblock the Notifications
