Latest Updates
-
ശ്രാവണ പുത്രദാ ഏകാദശി: ഈ 7 രാശിക്കാർക്ക് ഭാഗ്യകാലം, ഒപ്പം അറിയേണ്ട UPI റീഫണ്ട് നിയമങ്ങളും! -
ഓണം ഷോപ്പിംഗിനിടയിൽ ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം; ഇന്ന് പണം വന്നെത്തും! -
2026 ഓഗസ്റ്റ് 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ നക്ഷത്രഫലം: ഈ 5 നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഓഗസ്റ്റ് 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടവ! -
ഓണം സ്പെഷ്യൽ രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും നേട്ടങ്ങളുടെ ദിനം -
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
ആകാരവടിവിനെക്കുറിച്ച് ആശങ്കയോ, ഇത് കഴിച്ചോളൂ
എത്ര കഴിച്ചാലും തടി ഒരിക്കലും വര്‍ദ്ധിക്കുകയില്ല, മാത്രമല്ല ആരോഗ്യവും നല്‍കും
ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പലരും പെട്ടെന്ന് തടിയ്ക്കും. എന്നാല്‍ ചിലരാകട്ടെ എത്ര ഭക്ഷണം കഴിച്ചാലും തടിയ്ക്കില്ല. ചില ഭക്ഷണങ്ങള്‍ എത്ര കഴിച്ചാലും നിങ്ങളെ അവ തടിപ്പിക്കുകയും ഇല്ല. എന്നാല്‍ ഇവ ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം ഭക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നുമുണ്ട്.
ആരോഗ്യം നല്കുന്ന ഭക്ഷണങ്ങളാണ് ഇവയെല്ലാം തന്നെ. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങളെ ഒരിക്കലും ഒഴിവാക്കേണ്ട ആവശ്യമില്ല. ഇവയെല്ലാം ആവശ്യത്തിനധികം കഴിക്കാം. ഒരിക്കലും തടിയ്ക്കുമെന്ന പ്രശ്നമില്ല. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ കഴിയ്ക്കേണ്ടത് എന്ന് നോക്കാം.

സെലറി
സെലറിയില്‍ 95 ശതമാനത്തിലധികം വെള്ളമാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല തടി കുറയ്ക്കാന്‍ ശ്രമിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്നാണ് സെലറി.

ആപ്പിള്‍
ആപ്പിള്‍ ദിവസവും കഴിയ്ക്കുന്നതും നല്ലതാണ്. ഇത് കൃത്യമായ ദഹനത്തിന് സഹായിക്കുന്നു. അതിലുപരി വിറ്റാമിന്‍ സിയും പൊട്ടാസ്യവു ധാരാളം അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ ആപ്പിള്‍ ധാരാളം കഴിച്ചോളൂ.

ഓറഞ്ച്
ഓറഞ്ചാണ് മറ്റൊന്ന്. ഇത് ദഹനത്തിന് സഹായിക്കുന്നു എന്ന് മാത്രമല്ല. കരളിന്റേയും ആരോഗ്യത്തെ സംരക്ഷിക്കുന്നു.

തണ്ണിമത്തന്
തണ്ണിമത്തനാണ് മറ്റൊന്ന്. ഒരു കഷ്ണം തണ്ണിമത്തിനില്‍ 70 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുകയും അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മുട്ട
മുട്ട കഴിച്ചാല്‍ കൊഴുപ്പാണ് അതുകൊണ്ട് തടിയ്ക്കും എന്ന് വിചാരിയ്ക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ എപ്പോള്‍ നിങ്ങള്‍ക്ക് മുട്ട കഴിയ്ക്കാന്‍ തോന്നുന്നുവോ അപ്പോള്‍ കഴിയ്ക്കാം. ഇതൊരിയ്ക്കലും നിങ്ങളെ തടിപ്പിക്കുകയില്ല.

കുക്കുമ്പര്‍
കുക്കുമ്പര്‍ ആണ് മറ്റൊന്ന്. നിങ്ങള്‍ക്ക് തടി കുറയ്ക്കണമെന്ന് തോന്നുന്നുവോ അവര്‍ക്കെല്ലാം കുക്കുമ്പര്‍ ധാരാളം കഴിയ്ക്കാം.

കോളിഫ്ളവര്‍
കോളിഫ്ളവര്‍ കഴിയ്ക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് എത്ര വേണമെങ്കിലും കഴിയ്ക്കാം. ഇത് ഒരിക്കലും നിങ്ങളെ തടിപ്പിക്കുകയില്ല.

വഴുതനങ്ങ
വഴുതനങ്ങ ഇത്തരത്തില്‍ ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കുന്ന ഒന്നാണ്. ഇതിലാകട്ടെ ആകെ 21 കലോറി മാത്രമേ ഉള്ളൂ.

സാലഡ്
സാലഡ് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. സാലഡ് ഒരിക്കലും നമ്മളെ തടിപ്പിക്കുകയില്ല. ഫോളിക് ആസിഡ് ഉയര്‍ന്ന അളവിലുണ്ട്. ഇതൊരിക്കലും തടി കൂട്ടുകയില്ല.

സ്ട്രോബെറി
സ്ട്രോബെറി കഴിയ്ക്കുന്നവര്‍ക്കും തടിക്കുമെന്ന പേടി കൂടാതെ കഴിയ്ക്കാവുന്നതാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടവുമാണ്. മാത്രമല്ല ദഹനത്തിന് ഏറ്റവും ഉത്തമമാണ് സ്ട്രോബെറി.

പൈനാപ്പിള്‍
പൈനാപ്പിള്‍ കഴിയ്ക്കുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ബ്രോമാലിന്‍ ധാരാളം അടങ്ങിയിട്ടുമുണ്ട് പൈനാപ്പിളില്‍.

പോപ്കോണ്‍
പോപ്കോണ്‍ മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണമാണ്. ആവശ്യക്കാര്‍ എത്രവേണമെങ്കിലും കഴിച്ചോളൂ. ഒരിക്കലും തടിയ്ക്കുമെന്ന് കരുതി കഴിയ്ക്കാതിരിയ്ക്കേണ്ട.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അമൃതിന് ഗുണം നല്‍കുന്നതാണ് ബീറ്റ്റൂട്ട്. 40 കലോറി മാത്രമാണ് ബീറ്റ്റൂട്ടില്‍ ഉള്ളത്.



Click it and Unblock the Notifications