Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഫിറ്റാകാന്‍ പ്രഭാത ഭക്ഷണം കഴിച്ചോളൂ
ശരീരം ഫിറ്റാക്കാന്‍ ജിമ്മില്‍ പോയി കഷ്ടപ്പെടുന്നവര്‍ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി, പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കു. എന്നാല്‍ പിന്നെ കട്ടമസില്‍ ഉണ്ടാക്കാന്‍ വേണ്ടി ജിമ്മില്‍ പോയി കഷ്ടപ്പെടേണ്ട ആവശ്യമില്ല.
എന്നാല്‍ പ്രഭാത ഭക്ഷണത്തിന്റെ പേരില്‍ എന്തും വലിച്ചു വാരിക്കഴിച്ചാല്‍ ശരീരം ഫിറ്റ് ആകില്ല. ചില ഭക്ഷണങ്ങളുണ്ട് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഉന്മേഷവും ഊര്‍ജ്ജവും നല്കുന്ന ഭക്ഷണങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം. കുടവയറിനെ പേടിയില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്
ഇവ കഴിച്ച് ജിമ്മിലേക്കുള്ള നമ്മുടെ പോക്ക് തന്നെ ഇല്ലാതാക്കാം. കാരണം ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതിലൂടെ ജിമ്മില്‍ പോകുന്നത് കുറച്ച് ശരീരം ഫിറ്റാക്കാം.

എപ്പോള്‍ കഴിക്കാം?
എന്നും വ്യായാമം ചെയ്യുന്നതിന്റെ ഒരു മണുക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിച്ചു ശീലിക്കുന്നതാണ് ഉത്തമം. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നു.

വെള്ളം കുടിച്ച് ആരംഭിക്കാം
ദിവസം ആരംഭിയ്ക്കുന്നത് തന്നെ വെള്ളം കുടിച്ചു കൊണ്ടാകുന്നതാണ് ഉത്തമം. കൂടിയ അളവില്‍ ഭക്ഷണം കഴിയ്ക്കുന്നത് തടയാന്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ട് കഴിയും.

പുട്ട് കടല
രാവിലെ പുട്ടും കടലയും പ്രഭാത ഭക്ഷണമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് സമീകൃതാഹാരമാണ് എന്നതുകൊണ്ട് തന്നെ ആരോഗ്യത്തിനും ഉത്തമമാണ്.

ഇഡ്ഡലി സാമ്പാര്‍
ഇഡ്ഡലി സാമ്പാറും ഇത്തരത്തില്‍ ഭക്ഷണ രീതിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ദിവസേനയുള്ള പ്രഭാത ഭക്ഷണത്തില്‍ നിന്ന് അല്പം വ്യത്യസ്ത രീതിയിലുള്ള ഇഡ്ഡലിയും പരീക്ഷിക്കാവുന്നതാണ്.

വ്യായാമം കഴിഞ്ഞും ഭക്ഷണം
വ്യായാമം കഴിഞ്ഞും ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ വ്യായാമം കഴിഞ്ഞുള്ള ഭക്ഷണം ലഘുഭക്ഷണമാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഇത് ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കും.

മുട്ടയുടെ വെള്ളയും ശീലമാക്കാം
മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ മുട്ടയുടെ വെള്ള കഴിയ്ക്കുമ്പോള്‍ സ്ഥിരമാക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുക.

ചിക്കന്‍ കഴിയ്ക്കാം
ആഴ്ചയില്‍ രണ്ടു മൂന്ന് തവണ ചിക്കന്‍ കഴിയ്ക്കുന്നതും ശീലമാക്കാം. എന്നാല്‍ പരമാവധി കൊഴുപ്പ് കുറയ്ക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
