Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ഫിറ്റ്നസ് വേണമെങ്കില്‍ പയ്യന്‍സ് ഇവ കഴിക്കണം
പുരുഷന്മാര് സാധാരണഗതിയില്‍ എന്ത് ഭക്ഷണം കഴിക്കണം എന്ന് നിശ്ചയമില്ലാത്തവരാണ്. ഭക്ഷണ കാര്യത്തില്‍ പ്രത്യേക നിര്ബന്ധങ്ങളില്ലാത്തവര്. ഈ ഭക്ഷണങ്ങള്‍ ശരീരത്തിന് ആരോഗ്യം നല്കുന്നതാണോ എന്നു പോലും ശ്രദ്ധിക്കില്ല.
എന്നാല്‍ ആരോഗ്യ കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. സ്ത്രീകളും പുരുഷന്മാരും പ്രത്യേകം കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. പുരുഷന്മാര് തങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം.

തക്കാളി
തക്കാളി സൂപ്പര്‍ഫുഡ് ഗണത്തില്‍ പെടുന്നതാണ്. ഇത് കുടലിലെ ക്യാന്‍സറിനെ ചെറുക്കുന്നു. മാത്രമല്ല പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ഹൃദ്രോഗം, കൊള്ട്രോള്‍ എന്നിവയ്ക്കും പരിഹാരമാണ് എന്നതാണ് സത്യം.

കല്ലുമ്മക്കായ
സിങ്കിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുള്ളതാണ് കല്ലുമ്മക്കായ. ഇത് പുരുഷന്മാരിലെ വന്ധ്യതയ്ക്കും ലൈംഗികാരോഗ്യത്തിനും ഏറെ സഹായകമാണ്

ധാന്യങ്ങള്‍
വിറ്റാമിന്‍, മിനറലുകള്‍, നാരുകള്‍ എന്നിവയുടെ സാന്നിധ്യം അടങ്ങിയിട്ടുള്ളതാണ് ധാന്യങ്ങള്‍. ഓട്സ്, ചുവന്ന അരി എന്നിവ ധാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുള്ളതാണ്. ഇത് വിഷാദ രോഗത്തെ ചെറുക്കും.

വെളുത്തുള്ളി
ഹൃദ്രോഗത്തെ ചെറുക്കുന്നതിന് വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളി സ്തിരമായി കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ ലെവല്‍ കൃത്യമാകാന്‍ സഹായിക്കുന്നു.

മത്തി
മത്തി ധാരാളം കഴിയ്ക്കുന്നതും നല്ലതാണ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ പുരുഷന്മാരിലെ ഹൃദ്രോഗത്തെ ചെറുക്കുന്നു. മാത്രമല്ല കുടലിലെ ക്യാന്‍സറിനെയും ഇല്ലാതാക്കുന്നു.

ബ്ലൂബെറി
പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ചെറുക്കാന്‍ ബ്ലൂബെറിയ്ക്ക് പ്രത്യേക കഴിവുണ്ട്. ഹൃദ്രോഗം, ടൈപ് ടു ഡയബറ്റിസ്, പ്രായമാകുന്തോറുമുള്ള ഓര്‍മ്മക്കുറവ് ഇവയെല്ലാം ബ്ലൂബെറി ചെറുക്കും.

ബ്രോക്കോളി
ബ്രോക്കോളി ക്യാന്‍സറിനെ ചെറുക്കുന്നതില്‍ മുന്‍പിലാണ്. മൂത്രാശയത്തിലെ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിങ്ങനെ പുരുഷന്മാരില് കാണുന്ന അര്‍ബുദ രോഗങ്ങള്‍ക്ക് പ്രതിവിധിയാകാന്‍ ബ്രോക്കോളിയ്ക്ക് കഴിയും.

മുട്ട
കഷണ്ടി ബുദ്ധിമുട്ടിക്കുന്നവരില് പരിഹാരം നല്കാന് മുട്ടയ്ക്ക് കഴിയും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

മാതള നാരങ്ങ ജ്യൂസ്
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാതള നാരങ്ങ ജ്യൂസ് ഉത്തമമാണ്. ഇത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനേയും ചെറുക്കുന്നു.



Click it and Unblock the Notifications
