Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണം കഴിയ്ക്കേണ്ട സമയം നിങ്ങള്ക്കറിയുമോ?
ഭക്ഷണം കഴിയ്ക്കേണ്ടത് എപ്പോഴൊക്കെ? വിശക്കുമ്പോള് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില് വിശക്കുമ്പോഴല്ല സമയമനുസരിച്ചാണ് ഭക്ഷണം കഴിയ്ക്കേണ്ടത്. ആരോഗ്യത്തില് വളരെയധികം സഹായിക്കുന്നതാണ് സമയമറിഞ്ഞ് ഭക്ഷണം കഴിക്കേണ്ടത്. അതല്ലാത്ത പക്ഷം ഇതുണ്ടാക്കുന്നത് അനാരോഗ്യവും അസിഡിറ്റിയും അമിതവണ്ണവും പോഷകക്കുറവും എല്ലാമാണ്. പലരും സമയക്കുറവ് കൊണ്ട് ഒഴിവാക്കുന്നതാണ് പ്രഭാത ഭക്ഷണം. എന്നാല് പിന്നീട് ഇതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഭാവിയില് നമ്മളറിയും. തടി കുറയ്ക്കാം, കുടിച്ചു കുടിച്ച്....

എപ്പോഴാണ് നിങ്ങള് പ്രഭാത ഭക്ഷണം കഴിയ്ക്കുന്നത്? എത്ര നേരം വരെ നിങ്ങള് ഭക്ഷണം കഴിയ്ക്കാതിരിക്കും. രാത്രി കിടക്കുന്നതിനു മുന്പാണോ നിങ്ങള് ഭക്ഷണം കഴിയ്ക്കുന്നത്. ഭക്ഷണം കഴിയ്ക്കുന്നതിനിടയില് ഇടവേളകള് ഉണ്ടാവാറുണ്ടോ തുടങ്ങി നിരവധി സംശയങ്ങള് നമുക്കുണ്ടാകാം. അതുകൊണ്ടു തന്നെ ഭക്ഷണം കഴിയ്ക്കാനും കഴിയ്ക്കാതിരിക്കാനും പ്രത്യേക സമയമുണ്ടെന്ന് അറിഞ്ഞിരിക്കണം. ഏതൊക്കെയാണ് ഭക്ഷണം കഴിയ്ക്കാന് പറ്റിയ സമയം എന്നു നോക്കാം.
പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിനാണ് ഏറ്റവും കൂടുതല് പ്രാധാന്യം. ഉറക്കം എഴുന്നേറ്റ് 30 മിനിട്ടിനുള്ളില് ഇത് കഴിച്ചിരിക്കണം. സമയം കൃത്യമായി പറയുകയാണെങ്കില് ഏഴ് മണിയ്ക്കുള്ളില് കഴിയ്ക്കണം. കൊളസ്ട്രോള് കുറയ്ക്കും അത്ഭുത പാനീയം
ഉച്ചഭക്ഷണം

ഉച്ചഭക്ഷണം കഴിയ്ക്കാനുള്ള ഏറ്റവും പറ്റിയ സമയം 12.45 ആണ്. പ്രത്യേകിച്ചും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തമ്മില് നാല് മണിക്കൂര് ഇടവേളയെങ്കിലും വേണം.
അത്താഴം

അത്താഴം ഒഴിവാക്കുന്നതാണ് ഏറ്റവും വലിയ അപകടം. വൈകിട്ട് 7 മണിയ്ക്കും 8 മണിയ്ക്കും ഉള്ളില് അത്താഴവും കഴിച്ചിരിയ്ക്കണം. അത്താഴം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം മാത്രമേ ഉറങ്ങാന് പാടുകയുള്ളൂ.
വ്യായാമ സമയത്തെ ഭക്ഷണം

വര്ക്കൗട്ടിനു മുന്പ് തന്നെ എന്തെങ്കിലും പ്രോട്ടീന് നിറഞ്ഞ ഭക്ഷണം കഴിച്ചിരിയ്ക്കണം. മാത്രമല്ല കഠിന വ്യായാമ മുറകള് വെറും വയറ്റില് ചെയ്യാന് പാടില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

