Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ഭക്ഷണങ്ങള്‍ ശരീരത്തെ എങ്ങനെ മാറ്റുന്നു?
ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമാണ് നമ്മള് ഭക്ഷണം കഴിയ്ക്കുന്നതെന്ന് പറയാന്‍ കഴിയില്ല. വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാനുള്ള നമ്മുടെ ആഗ്രഹങ്ങളും ഇത്തരത്തില്‍ നമ്മുടെ ഭക്ഷണക്കൊതിയുടെ പിന്നിലുണ്ട്. എന്നും വ്യത്യസ്തമായ ഭക്ഷണം കഴിയ്ക്കുന്നതും അത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയുമോ. എന്നും പുതിയ പുതിയ രുചികള്‍ നമ്മുടെ മുന്നില്‍ നിരത്തപ്പെടുകയാണ്. എന്നാല്‍ നമ്മള് സ്ഥിരമായി ഉപയോഗിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. ഇവ എങ്ങനെയൊക്കെ നമ്മുടെ ശരീരത്തെ മാറ്റിയെടുക്കുന്നു എന്നു നോക്കാം. ബുദ്ധിയുള്ള കുഞ്ഞിനെ ലഭിയ്ക്കാന്‍....

ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അതുവരെ ഇല്ലാത്ത എനര്‍ജി നമുക്ക് ലഭിയ്ക്കുന്നു. ചില ഭക്ഷണങ്ങള്‍ നമ്മളെ ഉറക്കം തൂങ്ങികളാക്കുന്നു. ചിലത് നമ്മെ ക്ഷീണിപ്പിക്കുന്നു ഇങ്ങനെ പലവിധത്തിലുള്ള പ്രകടമായ മാറ്റങ്ങള്‍ ഭക്ഷണത്തിലൂടെ ഉണ്ടാകുന്നു. എന്നാല്‍ ശരീരത്തിന് ഉന്മേഷം നല്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയെ പരിചയപ്പെടാം.
ബദാമെന്ന കുഞ്ഞന്‍

പണക്കാരുടെ പരിപ്പായ ബദാം ഉന്മേഷം നല്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്‍പിലാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഇത്തരത്തില്‍ ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്നത്. ഭക്ഷണം കഴിയ്ക്കേണ്ട സമയം നിങ്ങള്‍ക്കറിയുമോ?
പഴവും പിന്നിലല്ല

ആരോഗ്യവും ഊര്‍ജ്ജവും നല്കുന്ന കാര്യത്തില്‍ പഴവും ഒട്ടും പുറകിലല്ല. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ യാതൊരു പിശുക്കും കാണിക്കില്ല.
ഡാര്‍ക്ക് ചോക്ലേറ്റ്

കാപ്പിയ്ക്കു പകരം വെയ്ക്കാവുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. കാപ്പി കുടിച്ചാല്‍ നമുക്ക് ലഭിയ്ക്കുന്ന അതേ ഉന്മേഷം തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുമ്പോഴും ലഭിയ്ക്കുന്നു. ഇതിലെ അയേണ്‍, മഗ്നീഷ്യം എന്നിവ ഊര്‍ജ്ജസംഭരണികളാണ്.
വെള്ളം കുടിയ്ക്കാന്‍ മറക്കരുത്

പലപ്പോഴും വെള്ളം കുടിയ്ക്കുന്ന കാര്യത്തില്‍ അല്പം പുറകിലാണ് നമ്മളെല്ലാവരും. എന്നാല്‍ ശരീരത്തിന് ഏറ്റവും ഊര്‍ജ്ജം നല്കാന് കഴിയുന്നത് വെള്ളം കുടിയിലൂടെയാണ്.
കഞ്ഞിവെള്ളം

ഏറ്റവും ആരോഗ്യം നല്കുന്ന പാനീയമാണ് കഞ്ഞിവെള്ളം. എത്ര വലിയ അസുഖം വന്നിട്ടുള്ള ക്ഷീണമാണെങ്കിലും ഇതിനെ മറികടക്കാന്‍ നമ്മുടെ കഞ്ഞിവെള്ളം ബെസ്റ്റാണ്.
എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ശാരീരികമായും മാനസികമായും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് കഴിയും.
തൈര്

ശരീരത്തിന് ഊര്‍ജ്ജം നല്കാന് തൈര് സഹായിക്കുന്നു. ഇവയിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയേയും വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

